പിഞ്ചോമനതന്‍ ചെഞ്ചുണ്ടുകള്‍ രണ്ട് വാക്കിനായ് വെമ്പിടുന്നു.
അമ്മ, അമ്മയാണവന് ജീവാമൃതം.
സ്നേഹത്തിന്‍ പാനപാത്രമാണമ്മ
ത്യാഗത്തിന്‍ മൂര്‍ത്തിമത് ഭാവമാണമ്മ.
അമ്മ, തന്‍ ജീവിരക്തം അമൃതായ് തന്‍
കുഞ്ഞിനായ് ഊറ്റികൊടുത്തിടുന്നു.
അമ്മതന്‍ കരണങ്ങള്‍ അവന് കരുത്തേകിടുന്നു.
അറിവിന്‍ പാലാഴിയാംമമ്മ
വിദ്യതന്‍ ആദ്യഗുരുവാംമമ്മ
സ്നേഹത്തിന്‍, ത്യാഗത്തിന്‍, കാരുണ്യത്തിന്‍
പ്രതിബിംബമാണമ്മ
അമ്മ തന്‍ മനസ്സില്‍ കൂട്ടികിഴിച്ചിടുന്നു
തന്‍ മക്കള്‍തന്‍ വളര്‍ച്ചയും പദവിയും
അമ്മതന്‍ സംരക്ഷണം ഒഴിയാബാധപോലെ
ഒരുനാള്‍ എല്ലാമായിരുന്നമ്മയെ
അനാഥരാക്കി അവര്‍ക്കായ് അനാഥമന്ദിരങ്ങള്‍ പണിയുന്നു.
ഇത്രമേല്‍ പാപിയാം മക്കള്‍ അറിയുന്നുവോ...
ഒരമ്മതന്‍നോവുമാ മനസ്സ്
നിമിഷമാം നേരത്തെ നോവുമാത്രം മതി
പാപിയാം മക്കളെ ഇല്ലായ്മ ചെയ്യുവാന്‍
പക്ഷേ ഒരമ്മതന്‍ മനസ്സ് തുന്നിയില്ലൊരിക്കലും
തന്‍ മക്കള്‍ക്ക് ഹേതുവാകുവാന്‍.
ഇന്നതറിയണമെങ്കില്‍ അമ്മയെന്ന രണ്ടക്ഷരത്തിന്‍
മാഹാത്മ്യം പഠിക്കുവിന്‍ മര്‍ത്യരെ.
Vinodini M.P,
Natural Science
No comments:
Post a Comment