നീണ്ട വഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.
കൂട്ടിന്.
മറന്നുപോയ കൂട്ടുകാരിയും
ചുവന്ന പെന്‍സിലും
പ്രണയത്തെരുവില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു
കൂട്ടിന്
അവളടെ പ്രേമഗീതവും
വിവാഹക്ഷണക്കത്തും
കവിത പെയ്ത വഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.
കൂട്ടിന്,
കടം വാങ്ങിയ പേനയും
പൊട്ടിയ ചെരിപ്പും
ഇരുമ്പഴിക്കുള്ളില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.
കൂട്ടിന്,
നിറമില്ലാത്ത മതില്‍ക്കെട്ടും
ചെയ്യാത്ത തെറ്റുകളും
കറുത്തമുറിയില്‍ ഞാന്‍ മാത്രം
ഒറ്റപ്പെടുന്നു.
കൂട്ടിന്,
മുദ്രാവാക്യങ്ങളും
ചവറ്റുകുട്ടയും
സദനത്തില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.
കൂട്ടിന്,
മണിയോര്‍ഡറും
കുറുക്കന്‍ ചിരികളും
മരണവഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു
കൂട്ടിന്,
ആരുമില്ല
ഈ ഞാന്‍ പോലുമില്ല.
Sreelakshmi P.
Physical Science.
No comments:
Post a Comment