അന്ന് ഒരു ശപിക്കപ്പെട്ട ദിവസമായിരുന്നു. ചന്ദ്രശേഖരന്‍ നായരുടെ ഓര്‍മ്മകളിലെ ശപിക്കപ്പെട്ട ദിവസം. ചന്ദ്രശേഖരന്‍ നായര്‍ സ്നേഹപുരം എന്ന ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തിലെ അംഗം. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. പണ്ടത്തെ ദുരാചാരങ്ങളും പ്രൌഢിയും മറ്റും കൊണ്ടുനടന്നിരുന്ന മനുഷ്യന്‍. ആ കുടുംബത്തില്‍ ഗോവിന്ദന്‍ നായര്‍ ഒരുവാക്ക് പറഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായില്ല. അമ്മ ഒരു പാവം പിടിച്ച സ്ത്രീരാധാമണിയമ്മ. വയസ്സ് പത്തെഴുപതായെങ്കിലും വൃത്തികെട്ട മനസ്സും സ്വഭാവവുമുള്ള ചന്ദ്രശേഖരനായരുടെ മുത്തശãി ദേവകി, പിന്നെ ഒരനുജത്തിയും പേര് ദേവയാനി.
അബ്ദുല്ലക്കായുടെ ശബ്ദം കേട്ടാണ് ചന്ദ്രശേഖരന്‍ നായര്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. ''എന്താ പഹയാ ഈ നട്ടാറ ഉച്ചക്കിരുന്ന് കിനാവ് കാണാ.'' അബ്ദുല്ലക്കയുടെ ചോദ്യംകേട്ട് വേദനയോടെ ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ''ഞാന്‍ എന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. എന്റെ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച്.'' അപ്പോഴത്തെ ചന്ദ്രശേഖരന്‍നായരുടെ മുഖഭാവം കണ്ടപ്പോള്‍ അബ്ദുള്ളക്കാക്ക് സങ്കടം തോന്നി. ചന്ദ്രശേഖരന്‍ നായര്‍ അപ്പോഴും കിതക്കുകയായിരുന്നു. അബ്ദുള്ളക്ക പറഞ്ഞു. ''ഓര്‍ക്കാര്‍ ഇഷ്ടല്ലാത്ത കാര്യങ്ങള് ഓര്‍ത്ത് ബേജറാകാതിരിക്ക്. ഞമ്മക്ക് ബല്ല സന്തോഷൊള്ള കാര്യം പറഞ്ഞിരിക്കാം.'' ശരിയാണ് നമ്മുക്ക് നല്ല സന്തോഷമുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കാം. ചന്ദ്രശേഖരന്‍ മനസ്സില്‍ പറഞ്ഞു. ''ആ ഇങ്ങള് പിന്നേം കിനാവ് കാണാ.'' അബ്ദള്ളക്കയുടെ ഇപ്രാവശ്യത്തെ ചോദ്യംകേട്ട് ചന്ദ്രശേഖരന്‍ നായര്‍ ഒന്നുചിരിച്ചു. ''കിനാവല്ലബ്ദുല്ലക്ക എന്റെ വേദനകളാ, എന്റെ സ്വപ്നങ്ങളാ, എന്റെ സന്തോഷത്തിന്റെ ദിവസങ്ങളാ, എന്റെ ജീവിതത്തിലെ വസന്തവും വരള്‍ച്ചയും ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനെയാ ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനയാ ഞാന്‍ കാണാതിരിക്ക. ആ ഓര്‍മ്മകളാ ഇന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''
''ഓ അന്നോട് എന്തു പറഞ്ഞിട്ടും ഈ പഴമ്പുരാണം പറഞ്ഞോണ്ടിരിക്കണേങ്കില് ഞാമ്പോണ്. എനിക്ക് കേക്കണ്ട നിന്റെ വേദാന്തം'' ഇത്രയും പറഞ്ഞ് അബ്ദുള്ളക്ക എഴുന്നേറ്റു. ഇല്ലിക്കാ ഇനി ഇക്കയോട് ഞാനൊന്നും പറയുന്നില്ല. അല്ല ഇക്കയോട് പറഞ്ഞിട്ടെന്തുകാര്യം. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു.'' എടാ പഹയാ ഞമ്മക്കതറിയാം. എനിക്കതില് ബെശമോണ്ട്. പക്ഷേ ഇനി നമുക്കെന്ത് ചെയ്യാംമ്പറ്റും.''
ബാപ്പാ... ബാപ്പാ ആമിനയുടെ വിളിക്കേട്ട് രണ്ടുപേരും അങ്ങോട്ട് ശ്രദ്ധിച്ചു. 'ഈ കുരുത്തംകെട്ട ബാപ്പ എവിടെപോയി കിടക്കേണ്.'' ആമിനയുടെ സംസാരം കേട്ട് അബ്ദുള്ളക്കക്ക് ശുണ്ഠി വന്നു. 'നിന്റെ തന്തേണേടി കുരുത്തംകെട്ടത്. അല്ലാതെ ഞമ്മളല്ല.'' ആ! ഇങ്ങള് ഇവിടെ നിക്കേര്‍ന്നാ ഉമ്മ വിളിക്കണ്. അവരുടെ വര്‍ത്താനം കേട്ട് ചിരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
Naseela K.M.,
Physical Science
No comments:
Post a Comment