വിജനമാം ഏകാന്തതയില്‍
വരാന്‍ മടിക്കുന്ന കൂരിരുള്‍പോലും
എന്‍ വിജനമാം ഏകാന്തതയിലും
കുട്ടില്ലെനിക്കെന്‍ നഷ്ടസ്വപ്നങ്ങളല്ലാതെ
ഇടഞ്ഞു ഒരുനാള്‍ കുപ്പിവളകള്‍ പോല്‍
എന്‍ സ്വപ്നങ്ങളും
പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചതില്ല ഞാന്‍
പിന്നീടൊരിക്കലും എന്‍ സ്വപ്നങ്ങളെ
ഒലിച്ചുപോയി എന്‍ സ്വപ്നങ്ങള്‍
കാലത്തിന്‍ പ്രവാഹത്തിന്‍
ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം
മറഞ്ഞുപോയി അതെന്‍ മനതാരില്‍നിന്നും
തിരിച്ചറിഞ്ഞു ഞാന്‍ ജീവിതയാഥാര്‍ത്ഥ്യത്തെ
എത്ര വൈകിയാണെങ്കിലും
ജീവിത യാഥാര്‍ത്ഥ്യത്തിന്‍ വക്കില്‍ നിന്നും
തിരിഞ്ഞുനോക്കി ഞാന്‍ ഒരിക്കല്‍കൂടി
കണ്ടതില്ല മറ്റൊന്നും ഭീതിപ്പെടുത്തും
കൂരിരുളല്ലാതെ.
Anila C.A.,
Natural Science.
No comments:
Post a Comment