പണ്ടവള്‍ക്ക് പതിനേഴില്‍ മാദകത്വം
പൊന്നരഞ്ഞാണമായിരുന്നുരുവികള്‍.
ഹരിതവര്‍ണ്ണ ചേലചാര്‍ത്തിയ വന്‍കാടുകള്‍
ഒരു ചെറിയ കുളിരായ് വീശിയ മന്ദമാരുതന്‍
നീലിമ പകരുന്ന നീലകാശനയനങ്ങള്‍.
കുങ്കുമം ചാര്‍ത്തിയ സായന്തനസന്ധ്യകള്‍
പൊന്നാഭരണമായിരുന്ന വസന്തകാലം
കത്തിജ്ജ്വലിക്കുന്ന സൂര്യതളെയൊരു തേജസ്വനിയാക്കി
ഇങ്ങനെ സത്യധര്‍മ്മനീതിക്ക് പര്യായമായി
സര്‍വ്വാംഗസുന്ദരിയായ് വിളങ്ങിനിന്നവള്‍ ഭൂമി
ഇന്നവള്‍ അതീവ ഖിന്നയായ് കണ്ടു
വില്‍ക്കപ്പെടുന്നോരു പൊന്നരഞ്ഞാണങ്ങള്‍
പിച്ചിചിന്തീടുന്ന ഉടയാടകള്‍
ദുര്‍ഗന്ധപൂരിതമാം മന്ദമാരുതന്‍
ഇരുണ്ട് വെമ്പി നില്‍ക്കുന്ന നീലവാന മിഴികള്‍
നിണപര്യായമാം ത്രിസന്ധ്യകള്‍
പെട്ടെന്നൊളിച്ച സൂര്യനവളെ ഇരുട്ടിലാഴ്ത്തി
ഇങ്ങനെ സത്യധര്‍മ്മ നീതിക്ക് വിപരീതമായി
അവളിന്ന് അന്ധകാരമായി മാറി വെറും അന്ധകാരം.
Vinodini M.P.
Natural Science option
No comments:
Post a Comment