നിറനിലാവില്‍ സ്നേഹത്തിന്‍ തെന്നലായ്....
രാഗതാള വ്യത്യാസമില്ലാത്ത താരാട്ടിന്‍ ശീലുകള്‍
പിന്നീടെപ്പോഴോ.....
അതിന്‍ മാധുര്യം നുണഞ്ഞ് നിന്ദ്രയിലേക്ക്
രാത്രിയുടെ അന്ത്യയാമങ്ങളിലപ്പോഴും
ആ താരാട്ടിന്‍ ശീലുകള്‍ക്ക് നിന്ദ്രയില്ലായിരുന്നു...
ഒരിനാദം നിന്ദ്ര കെടുത്തിയപ്പോഴും
ആ സ്നേഹത്തിന്‍ ചൂടുണ്ടായിരുന്നു തലോടാന്‍...
പിന്നെ വാരിപ്പുണര്‍ന്ന് കണ്ണുതുറപ്പിക്കാനും
അക്ഷരം ചൊല്ലിതരാനും...
തളിരിട്ട് പുഷ്പിച്ചുകൊണ്ടേയിരുന്നപ്പോഴും
ഇളം തെന്നലായ്, താരാട്ടിന്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു..
പിന്നീടെപ്പോഴോ ശ്രോതാവിന് താരാട്ടിന്‍ മാധുര്യം
ചെവിയില്‍ അപശബ്ദമായ് തോന്നിയ നേരം.
യാത്ര തുടങ്ങിയവന്‍, മാധുര്യം തീവേറ്റിയ....
താരാട്ടിനെ തളച്ചിടുന്ന നിലവറയിലേക്ക്...
മറുത്തൊരക്ഷരം ഉരിയിടാതെ...
പിന്‍തുടര്‍ന്നവള്‍ കുത്തിനായ് പ്രാര്‍ത്ഥിച്ച് കൊണ്ട്
നിലവറ പൂങ്കാവനമായിരിന്നിട്ടും
പട്ടുമെത്തയും, പൊന്‍തളികയുണ്ടായിരുന്നിട്ടും
കൊതിച്ചിരുന്നവള്‍ തന്റോമനയുടെ സാമീപ്യം...
പരിഭവമില്ലാതെ കാത്തിരുന്നവള്‍, അവന് വേണ്ടി....
Safna K.M.
English option
No comments:
Post a Comment