Pages

Thursday, October 28, 2010

ഭൂമി പൊള്ളുന്നു

ആധുനിക ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥ വ്യതിയാനം. ലോക ഉച്ചകോടികളിലും സമ്മേളനങ്ങളിലും അതിന്റെ പ്രാധാന്യം വളരെ കൂടി വരികയാണ്. ഈ ഒരു പ്രശ്നത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സമീപനങ്ങളും രീതികളുമാണ് ആവിഷ്കരിക്കുന്നത്. മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിസഭായോഗം കൂടിയത് കടലിനടിയിലാണെങ്കില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഹിമാലയത്തിലെ എവറസ്റ്റ് പര്‍വതത്തിനരികിലാണ് മന്ത്രിസഭാ യോഗത്തിന് വേദിയൊരുക്കിയത്. കോപ്പന്‍ ഹോഗന്‍ ഉച്ചകോടിയിലും ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ചത് ഭൂമിയിലുണ്ടായിക്കൊണ്ടിക്കുന്ന മാറ്റങ്ങളെയാണ്.
കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രധാനകാരണം ഹരിഗ്രഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈല്‍, കാര്‍ബണ്‍ മേണോക്സേൈഡ്, നൈട്രസ് ഓക്സൈഡ് മുതലായവ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതുകൊണ്ടാണ്. മേല്‍പറഞ്ഞ വാതങ്ങളുടെ കാര്യത്തില്‍ അമേരിക്ക ഒന്നാംസ്ഥാനത്തും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
നമ്മുടെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യനും ജീവജാലങ്ങള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ ഇന്ന് ജീവജാലങ്ങളില്‍ പരിസ്ഥിതിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷികളും  പൂമ്പാറ്റകളും മറ്റ് ജീവികളും സ്വദേശം വിട്ട് കൂടിയേറിപ്പാര്‍ക്കുന്നത് ലോകത്തിന്റെ പല മേഖലകളിലും കാണാന്‍ കഴിയും. ഇതിനെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ പതിനായിരക്കണക്കിനാളുകള്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ മരങ്ങളില്‍ ഇലപൊഴിയുന്ന, പൂഷ്പിക്കുന്ന സമയങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സ്ഥിരം നമ്മുടെ നാട്ടിലെ സന്ദര്‍ശകരായിരുന്ന ദേശാടനപക്ഷികള്‍ വഴിമാറി പറക്കുവാന്‍ കാരണമാകുന്നു. വരും തലമുറക്കുള്ള ജലശേഖരങ്ങളായ ഹിമാലയന്‍ സാനുക്കളില്‍ മഞ്ഞ് ഉരുകുന്നു.
ആണവ പവര്‍പ്ലാന്റുകളില്‍ നിന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മുഖ്യമായും പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന 20% കാര്‍ബണ്‍ ഡൈ ഓക്സൈഡും വാഹനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാം വികസിത രാജ്യങ്ങളിലും വികസനത്തിന്റെ  പേരില്‍ കാറുകളും ട്രക്കുകളും കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളില്‍ എല്ലാ ഊര്‍ജ ഉല്‍പാദനത്തിനുവേണ്ടി തരം താഴ്ന്നഫോസില്‍ ഫ്യൂവെല്‍സാണ് ഉപയോഗിക്കുന്നത്, കൂടാതെ  നിലവാരംകുറഞ്ഞ സാങ്കേതികവിദ്യയും. ഈ പ്രവൃത്തി ഇന്ധനത്തിന്റെ അപചയത്തിന് കാരണമാകുന്നു. കൂടുതല്‍ ഉല്‍പാദനത്തിനുവേണ്ടി വ്യവസായശാലകളിലെല്ലം ഈ പ്രക്രിയ ഉപയോഗിക്കപ്പെടുന്നു. നൈലോണിന്റെയും നൈട്രിക് ആസിഡിന്റെയും നിര്‍മാണത്തില്‍ നൈട്രസ് ഓക്സൈഡ് ഉണ്ടാകുന്നതിന് കാരണം കാറുകളില്‍ ഉപയോഗിക്കുന്ന കണ്‍വേട്ടറുകളാണ്. കൂടുതലായുള്ള വളങ്ങളുടെ ഉപയോഗം കൃഷിക്കും ഭീഷണിയായി മാറുന്നുണ്ട്.
മഴയുടെ ലഭ്യതയും ചൂടും കാലാവസ്ഥ വ്യതിയാനത്താല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ഒരു പ്രദേശത്ത് വരള്‍ച്ചക്കും മറ്റൊരിടത്ത് വെള്ളപൊക്കത്തിനും കാരണമാകുന്നു. താല്‍ക്കാലിക സുഖത്തിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വ്യാപിക്കുന്നതിന് കാരണമാകുന്നു. ലോക ഐക്യ രാഷ്ട്രസംഘടന ഒരു പ്രത്യേക പരിപാടിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു. 2007ലെ സമാധനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട അല്‍ഗോര്‍, രാജ്പച്ചോരി എന്നിവര്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ  ജനങ്ങളെ ബോധവല്‍ക്കരിക്കുനനു.
ലോകത്തിന്റെ പല മേഖലകളില്‍ നിന്നും ശാസ്ത്രജ്ഞന്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയുടെ താപത്തിന്റെ അളവ് കൂടുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്നു. വെള്ളപ്പൊക്കം, ചൂടുകാറ്റ്, ടൊറൈന്‍ഡോകള്‍ മുതലായവ സമുദ്രനിരപ്പിന് വരെ വ്യത്യാസം വരുത്തുന്നു. ആഗോളതാപനത്തിന്റെ വഴിയായി പുതിയ രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ താപത്തിലുണ്ടാകുന്ന വ്യത്യാസം ബാക്ടീരിയകള്‍ വളരുവാന്‍  തന്നെ കാരണമാകുന്നു. കൊതുകളുടെ എണ്ണത്തിലും വരെ വ്യത്യാസങ്ങള്‍ ഉണ്ട്. പല രോഗങ്ങള്‍ക്കും കാരണമായ എമ്പോല, ഹാന്റ, മാച്ചുപൊ വൈറസുകള്‍ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നു.
ഒരു കൂട്ടം ഗവേഷകര്‍ അടുത്തായി നടത്തിയ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്, ഒരു വര്‍ഷത്തില്‍ 32 തവണ ഭൂമികുലുക്കം നടക്കുകയും അത് 4.6 മുതല്‍ 5.1 വരെ റിക്ടര്‍ സ്കെയിലില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ 'ഐസ്' സമുദ്രനിരപ്പിന്റെ 20 ഫീറ്റ് ഉയരുകയും അത് പൊട്ടി സമുദ്രത്തിലേക്ക് തന്നെ പതിക്കുകയും ചെയ്യുന്നു. എങ്ങനെയാണെങ്കിലും ഏറ്റവും സുപ്രധാനമായ ആശയം എന്ന് പറയുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുകയും അതുവഴി ആഗോളതാപനം കുറക്കലുമാണ്.
ആഗോള താപനം തടയാം
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍, ആഗോളതാപനത്തിന്റെ തീവ്രതകുറക്കാന്‍ പരിശ്രമിച്ച് വരുന്നു. അതില്‍പ്പെടുന്ന ഒന്നാണ് ക്വോട്ടോ ഉടമ്പടി ^ തന്മൂലം കുറെ രാജ്യങ്ങള്‍ തമ്മില്‍ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറംതള്ളലിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍വൈസ് പ്രസിഡന്റുമായ അല്‍ഗോര്‍ ഈ മുദ്രവാക്യവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച് 'An Inconvenient Truth' എന്ന ഡോക്യൂമെന്ററി തന്നെ നിര്‍മിച്ചുകഴിഞ്ഞു. പല പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ആഗോളതാപനത്തെക്കുറിച്ച് വിവരിക്കുന്നു.
പക്ഷെ, ഇത്രതന്നെ നമ്മുടെ ഭൂമിയില്‍ സംഭവിച്ചിട്ടും ഈ ഒരു വസ്തുതയുടെ, തീവ്രത മനസ്സിലാക്കാന്‍ കഴിയാത്ത പല സംശയാലുക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. ഇവര്‍ വിശ്വസിക്കുന്നത്, യഥാര്‍ത്ഥ്യത്തില്‍ ആഗോളതാപനം സംഭവിക്കുന്നില്ല എന്നാണ്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അഗ്നിപര്‍വതത്തിന് സ്ഫോടനം സംഭവിച്ചോ, സൌരായുഥത്തില്‍ മാറ്റങ്ങള്‍ വന്നിട്ടോ മാത്രമാണ് താപനം സംഭവിക്കുന്നത് എന്നാണ്. അവരുടെ വിശ്വാസങ്ങള്‍  ^ ആഗോള താപനം ഗുണകരവും വീണ്ടും സംഭവിക്കേണ്ടതുമാണ് എന്നാണ്. തന്മൂലം ഉഷ്ണമേഖലാ പ്രദേശങ്ങളായ മരുഭൂമികളില്‍ ഈര്‍പ്പം കൂടിവരുന്നു. കൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് സസ്യങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു. സമുദ്രനിരപ്പ് വര്‍ധിക്കുമെന്നത് നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതാണ്.
ഇന്ന് ലോകത്ത് ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. നാമെല്ലാവരും ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. നമ്മള്‍ അതിന് ഉത്തരവാദിത്വം ഉള്ളവരാണ്. ഈ ഭൂമി ഇന്ന് ജീവിക്കുന്നവര്‍കക് മാത്രമുള്ളതല്ല. നാളേക്കും വേണ്ടുന്ന ഈ ഭൂമി സംരക്ഷിക്കേണ്ടത് കൂടുതല്‍ ബുദ്ധിയും ശക്തിയുമുള്ളോരെന്ന് സ്വയം അഭിമാനിക്കുന്ന നാമോരുത്തരുടെയും ചുമതലയാണ്. നമുക്ക് ഈ സുന്ദരഭൂമിയെ സംരക്ഷിക്കാം; വരും തലമുറക്കായ്...

Mubaraque Hamza K.H.,
Mathematics

No comments:

Post a Comment