Pages

Thursday, October 28, 2010

നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്

അറിയാതെ കണ്ടുമുട്ടിയൊരെന്‍ കൌമാരത്തിന്‍
ഹൃദയതുടിപ്പുകള്‍ അറിയുന്നുഞാന്‍.
സ്മൃതിയുടെ കയ്യൊപ്പ് എന്‍ മനസ്സില്‍
ഓര്‍മകളുടെ നീര്‍ച്ചാലൊഴുകുന്നു
ആ നിര്‍ച്ചാലിന്‍ രസിച്ചമരുമ്പോള്‍
നിലാവെളിച്ചത്തില്‍ ചന്ദ്രിക തന്‍മുഖം
എന്‍ചോലയില്‍ പതിയുമ്പോള്‍,
നിന്‍ഹൃദയം പോലെ അതുകൈ കുമ്പിളി
ലെടുക്കാന്‍ കൊതിക്കുന്നു ഞാന്‍.
മഞ്ഞുതുള്ളികള്‍ നേര്‍ത്തകണങ്ങളായ്
ഇലകളില്‍ കൂടി താളമിട്ടിറങ്ങുമ്പോള്‍
എന്‍ സ്മൃതചെപ്പില്‍ തെളിഞ്ഞുവരുന്നത്
ഏതോ ഇളംകാറ്റടിച്ചപോലെ എന്‍
ജീവിതത്തില്‍ നിന്ന് തെന്നിവീണ നീയാണ്.
ഓര്‍ക്കാനായ് എന്തുതന്നു എനിക്കോര്‍മ്മയില്ല.
നഷ്ടസ്വപ്നങ്ങളുടെ നീര്‍ച്ചാലില്‍
ഒരു കളിവള്ളം പോലെഞാന്‍.
തിരിച്ചു തരാന്‍ ആവശ്യപ്പെടാന്‍ ഒന്നുമില്ല.
ഒരുപിടി സ്നേഹത്തിന്‍ പനിനീര്‍പൂവ് സമ്മാനിക്കൂ.
അല്ലെങ്കില്‍ വിധിയുടെ ആറ്റില്‍ എനിക്കു നഷ്ടപ്പെട്ട
എന്‍ ഹൃദയം തിരികെ തരൂ
നിന്നെ ഓര്‍ക്കാനെങ്കിലും,
വേര്‍പ്പാടിന്റെ ദുഃഖത്തില്‍
ഒന്നുപൊട്ടി കരയാനെങ്കിലും
എന്‍ ഹൃദയമിനി ക്കേകൂ.

Sreelakshmi K.B.,
Commerce

No comments:

Post a Comment