ശുദ്ധ പ്രകൃതിയിലാണ് മനുഷ്യക്കുഞ്ഞ് ജനിക്കുന്നതെന്നും അവനെ മാറ്റിമറിക്കുന്നത് അവന്റെ മാതാപിതാക്കളാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിരിക്കുന്നു. ഏഴുവയസ്സാകുമ്പോള് കുട്ടികളോട് നമസ്കാരികകാന് കല്പിക്കണമെന്നും നബി (സ) ഉണയര്ത്തിയിരിക്കുന്നു. ഒരു ശിശുവിന്റെ ജനനം മുതല്‍ ഏഴ് വയസ്സ് വരെയുള്ള കാലയളവ് മനുഷ്യായുസ്സിലെ വളരെ പ്രധാനപ്പെട്ട വര്‍ഷങ്ങളാണ്. ആയതിനാല്‍ ഈ കാലങ്ങളില്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികളോട് ഇടപെടുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്ക് ചിലകാര്യങ്ങള്‍ കുറിച്ചകൊള്ളേട്ടെ!
കുഞ്ഞുങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോ ക്യാമറകളോടുപമിക്കാമെന്ന് ശാസ്ത്രം പറയുന്നു. സീറോ വയസ്സു മുതല്‍ 7 വയസ്സുവരെ ശിശു എല്ലാവരുടെയും ചെയ്തികളെ പ്രത്യേകിച്ച് മാതാപിതാക്കളുടെ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങളെ പകര്‍ത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. കാണുന്നതെന്തും കേള്ക്കുന്നതെന്തും എഡിറ്റ് ചെയ്യാതെ രേഖപ്പെടുത്തിവെക്കുന്നുവെന്നതാണ് ഈ കാലയളവിന്റെ പ്രത്യേകത. ഏഴ് വയസ്സ് പൂര്‍ത്തിയാകുന്നതോടെ റിക്കാര്‍ഡിംഗ് ഏകദേശം പൂര്‍ണ്ണമാകുന്നു. പിന്നീടുള്ള കാലം അതിന്റെ റീപ്ലേയായിരിക്കും കൂടുതല്‍ നടക്കുക.
ശിശുവിന്റെ ആദ്യ ഏഴുവര്‍ഷക്കാലം അവര്‍ക്ക് എന്താണ് മാനസികമായി നല്‍കേണ്ടത്? പോസിറ്റീവ് സ്ട്രോകകായ സന്തോഷവും അതിനോട് സമാനതകളുള്ള വികാരങ്ങളുമാണ് അവര്‍ക്ക് നല്‍കേണ്ടത്. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ (Basic Emotions) തല്ക്കാലം വികാരങ്ങളായ ദുഃഖം (SAD), ഭയം (SCARED), ദേഷ്യം (MAD) എന്നിവയും പോസിറ്റീവ് വികാരമായ സന്തോഷവും (GLAD).
* സന്തോഷം (GLAD)
ഇസ്ലാം എന്ന പദത്തിലടങ്ങിയിരിക്കുനന സലാം (സമാധാനം), ഈമാന്‍ എന്ന വാക്കിലടങ്ങിയിരിക്കുന്ന അംന് (നിര്‍ഭയത്വം) ഇവയൊക്കെ പോസിറ്റീവ് വികാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കുട്ടിക്ക് ഏഴ് വയസ്സ് വരെ പ്രധാനമായും നല്‍കേണ്ടത് പോസിറ്റീവ് സ്ട്രോക്കുകളായ സ്നേഹം, സന്തോഷം, കാരുണ്യം, ഭയം, നിര്‍ഭയത്വം, സുരക്ഷിതത്വം, സമാധാനം... എന്നിവയാണ്.
''നിങ്ങള്‍ കുട്ടികളെ സ്നേഹിച്ച് വഷളാക്കല്ലേ!'' എന്ന് പിശാച് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും മനസ്സില്‍ മന്ത്രിക്കാറുണ്ട്. എന്നാല്‍ നബി (സ) പറയുന്നതിങ്ങനെയാണ്: ''കുട്ടികളെ നിങ്ങള്‍ സ്നേഹിക്കുവിന്‍! അവരോട് കാരുണ്യം കാണിക്കുകയും ചെയ്യുവിന്‍!'' ഈ രണ്ടു വചനങ്ങളിലും സത്യവിശ്വാസി ഏത് വാക്കാണ് സ്വീകരിക്കുക?!
എന്താണ് സ്നേഹം?
ഈ ലേഖനം വായിക്കുമ്പോള്‍ നമ്മുടെ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും കുറിച്ച് നമ്മുടെ മനസ്സില്‍ വരുന്ന നല്ല ആലോചനകളും ചിന്തകളുമല്ല സ്നേഹം. അതിനെ നമുക്ക് ഇഷ്ടം എന്നൊക്കെ പറയാം. സ്നേഹത്തിന് ഇംഗ്ലീഷില്‍ Love എന്നും ഇഷ്ടം, പ്രീയം എന്നിവയ്ക്ക് Liking എന്നുമാണ് പറയുന്നത്. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്നേഹിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആനന്ദമുണ്ടാകുന്നു. എന്നാല്‍ കുട്ടികയെ ഇഷ്ടപ്പെടുന്നു എന്നുപറയുമ്പോള്‍ കുട്ടി അറിയണമെന്നില്ല, കുട്ടിക്ക് സന്തോഷമുണ്ടാകണമെന്നില്ല.
സ്നേഹം എങ്ങനെ നല്‍കും?
നോക്കിലൂടെയും വാക്കിലൂടെയും ദര്‍ശനത്തിലൂടെയും സ്പര്ശനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാന്നിദ്ധ്യത്തിലൂടെയും സമ്മാനം നല്‍കുന്നതിലൂടെയും അത് പ്രകടിപ്പിക്കാവുന്നതാണ്.
''നീ നിന്റെ കവിള് ജനങ്ങളോട് കോട്ടികാണിക്കരുത്'' (ലുഖ്മാന്:18) എന്ന് ഖുര്‍ആനും, ''നിന്റെ സഹോദരന്റെ മുഖത്ത് പുഞ്ചിരിയോടെ നോക്കുന്നത് ദാനമാണ്'' എന്നും നബി (സ) പറഞ്ഞിരിക്കുന്നു. കുട്ടികളോട് പുഞ്ചിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സന്മനസ്സ് കാണിക്കുക.
നാമൊക്കെ കുട്ടികളുടെ മുമ്പില്‍ പ്രകടിപ്പിക്കുന്ന കൊലച്ചിരി (GALLOW'S LAUGH) വളരെ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ മനോനിലയില്‍ വരുത്തുന്നുണ്ടെന്ന വിവരം അധ്യാപകരും രക്ഷിതാക്കളും അറിയാതെ പോകുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍വെച്ച് കുട്ടികള്‍ കാണിക്കുന്ന കുസൃതികളോട് നാം പ്രകടിപ്പിക്കുന്ന ഒരിനം കളിയാക്കിച്ചിരിയാണ് കൊലച്ചിരി.
കുട്ടികളെ പുഞ്ചിരിക്കാന്‍ 7 വയസ്സിന് മുമ്പായി പരിശീലിപ്പിച്ചെടുക്കുക. പുഞ്ചിരിച്ചാല്‍ ഭക്തി ഇല്ലാതാകുമെന്നും, മുഖത്തുണ്ടാകുന്ന ഗൌരവമാണ് ഭക്തിയെന്നും തെറ്റിദ്ധരിച്ചവരുണ്ട്. അത് വകവെക്കേണ്ട.
കുട്ടികളുടെ അടുക്കലുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യം സ്നേഹമാണ്. മാനസികാരോഗ്യത്തിന് ഗുണകരമാണ്. രോഗിയായി കിടന്ന ജൂതസ്ത്രീയുടെ അടുക്കലെത്തിയ നബി (സ) യുടെ സാന്നിദ്ധ്യം അവര്‍ക്ക് ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ പ്രേരണയായെന്ന് ഇസ്ലാം ചരിത്രമറിയാവുന്നവര്‍ക്കറിയാം.
ദണ്ഡന^പീഢന സ്പര്‍ശനമല്ല, കാരുണ്യ സ്പര്‍ശനം 7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യത്തിന് ലഭിച്ചിരിക്കണം. ഒരിക്കല്‍ നബി (സ) ഹുസൈന് (റ) ചുംബിച്ചത് കണ്ട തമീമുകാരന് അക്വറള് ബിന്‍ ഹാബിസ് പറഞ്ഞു.
''എനിക്ക് 10 മക്കളുണ്ട്. ഇന്നുവരെ ഞാന്‍ അവരെ ചുംബിച്ചിട്ടില്ല.''
നബ (സ) മറുപടി നല്കി.
''കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല.'' മറ്റൊരിക്കല്‍ ഒരു ഗ്രാമീണന് ഇതേകാര്യം പറഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു.
''കുട്ടികളോട് കാരുണ്യം കാണിക്കാത്തവനും വലിയവരോട് ബഹുമാനം കാണിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.''
നബി (സ)യുടെ മകള്‍ ഫാത്വിമ (റ)യുടെ പുത്രന് ഹസന് (റ) താന്‍ സുജുദിലായിരിക്കുമ്പോള് തന്റെ ചുമലില്‍ കയറിയിരിക്കുമ്പോള്‍ സുജൂദ് ദീര്‍ഘിപ്പിച്ചിരുന്നു. ഇതേ നടപടി തന്നെയായിരുന്നു. നബി (സ) തന്റെ പുത്രി സൈനബ (റ)യുടെ പുത്രിയോടും പുലര്‍ത്തിയത്. അതേപോലെ തന്നെ കുട്ടികളുടെ കരച്ചില് കേട്ടാല്‍ നബി (സ) നമസ്കാരം ചുരുക്കുമായിരുന്നു. കൂടാതെ നബി (സ) ഹസന് (റ) തന്റെ പുറത്തിരുത്തി കളിപ്പിക്കുമായിരുന്നു. ഇതൊക്കെ സൂചിപ്പിക്കുനനത് കുട്ടികള്ക് ലഭിക്കുന്ന സ്പര്‍ശനം അവര്‍ക്ക് അവര്‍ണീയമായ അനുഭൂതി നല്‍കുമെന്നും അതിന് വിഘ്നം വരുത്തരുത് എന്നുമാണ്.
വാക്കിലൂടെ കുട്ടികള്‍ക്ക് സ്നേഹം നല്കുന്ന രീതി എങ്ങനെയാണ്? ''നല്ലത് പറയുക! അല്ലെങ്കില്‍ മൌനം അവലംബിക്കുക'' എന്ന നബി വചനം ഇക്കാര്യത്തില്‍ പ്രസക്തമാണ്. നബി (സ) അനസ് (റ) യോട് ''നീ അത് ചെയ്തില്ലേ, നീ എന്തുകൊണ്ടത് ചെയ്തു.'' എന്നിത്യാദി ചോദ്യങ്ങള്‍ പോലും ഉന്നയിച്ചിരുന്നില്ല.
നാം കൊച്ചുകുട്ടികളോട് പ്രയോഗിക്കേണ്ട വാക്കുകള്‍ മര്യാദ, ഋജു, മാന്യത, നല്ലത്, മൃദുതം എന്നീ ഗുണങ്ങളുള്ളതായിരിക്കണം.
നാം കുട്ടികളെ മുദ്രകുത്താനുപയോഗിക്കുന്ന വാക്കുകള്‍ അപകടകരമാണ്. വിഡ്ഢി, പൊട്ടന്, വിവരദോഷി, ഗുരുത്തംകെട്ടവന്, മന്ദബുദ്ധി എന്നീ വാക്കുകള്‍ അധ്യാപകരും രക്ഷിതാക്കളും ഉപയോഗിക്കാതിരിക്കുക.
കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്, തമാശ മനസ്സിലാക്കാന്‍ പറ്റുന്ന പ്രായത്തിലേ അവരോട് തമാശ പറയാവൂ! ആര്‍ക്കെങ്കിലും കുട്ടികളുണ്ടെങ്കില്‍ അവരുടെ നിലവാരത്തിനനുസരിച്ച് ഇടപഴകണം.'' എന്ന നബിവചനം ശ്രദ്ധേയമാണ്.
കുട്ടികളുടെ വാശിയെ നിയന്ത്രിക്കാന്‍ പറ്റിയത് നല്ല വാക്കുകളാണ്. മന്ത്രിക്കുന്ന ശബ്ദത്തില്‍ ഉറച്ച നിലപാടോടുകൂടി ആവര്‍ത്തിച്ച് കാര്യം ബോധ്യപ്പെടുത്തുക. ആദ്യമൊക്കെ കൂടുതല്‍ സമയം വേണ്ടിവരും. പിന്നീട് ശരിയായികൊള്ളും. ദേഷ്യം ഒന്നിനും പരിഹാരമല്ല.
''കുട്ടികളെ കുറ്റപ്പേരും ഇരട്ടപ്പേരും വിളിക്കരുത്. ഖുര്‍ആന്‍ 49:11 ല്‍ ഇത് വിരോധിച്ചതായി കാണാം.
കുട്ടികളുടെ ഉയരം, തൂക്കം, നിറം എന്നിവ കൂതലാണെന്നോ, കുറവാണെന്നോ ഉള്ള പരാമര്‍ശം അവരുടെ മുമ്പില്‍വെച്ച് ദയവായി നടത്തരുത്. അതവരില്‍ അപകര്‍ഷത സൃഷ്ടിക്കാന്‍ കാരണമാവും.
കുട്ടികള്‍ നല്ലവരാണ് എന്നവാക്കുകളാണ് അവര്‍ കേള്‍ക്കേ പറയേണ്ടത്. വസ്ത്രത്തോടെ ആഭരണത്തോടൊ മൈക്കപ്പിനോടൊ, ബന്ധപ്പെടുത്താതെ സുന്ദരന്മാരാണ്, നല്ലവരാണ് എന്ന സന്ദേശം അവര്‍ക്ക് കൈമാറണം.
മൈക്കിള്‍ ജാക്സന്റെ പിതാവ് അവനോട് ചെറുപ്രായത്തില്‍ പറഞ്ഞൊരു വാക്കാണ്: ''നീ എത്ര വികൃതനാണ് നീ കണ്ണാടിയില്‍ നോക്കിക്കേ!'' ഈ വാക്കിന്റെ ശക്തിയാണ് പിന്നീടവന്റെ ചരിത്രത്തിലുണ്ടായത്.
പ്രവര്‍ത്തനത്തിലൂടെ സ്നേഹപ്രകടനം നടത്തണം. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാവുന്നതാണ്. ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കണമെന്ന് ഇതിനര്‍ത്ഥമില്ല.
കുട്ടികള്‍ക്ക് വിലക്കുകള്‍ കുറച്ചും അനുവാദങ്ങള്‍ കൂടുതലുമാണ് വേണ്ടത്. നമ്മുടെ വീട്ടിലേയോ വിദ്യാലയത്തിലെയോ വസ്തുക്കള്‍ കുട്ടികള്‍ നശിപ്പിച്ചേക്കാം. മതിലുകള്‍ വരച്ച് വൃത്തികേടാക്കിയേക്കാം. ഒരുനിമിഷം ചിന്തിക്കുക. ''നമുക്ക് കുട്ടികളാണ് പ്രധാനം, വസ്തുക്കളല്ല.'' വസ്തുക്കളെ മാത്രം സ്നേഹിച്ച് കുട്ടികളെ നശിപ്പിക്കരുത്. വസ്തുക്കള്‍ നശിച്ചാലും കുട്ടികളെ സ്നേഹിക്കുക.'' നന്മയും തിന്മയും തുല്യമാവില്ല.'' നന്മകൊണ്ട് പ്രതിരോധിക്കുക. (41:34, 29:96) എന്ന ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക.
''കുട്ടികളുമായി നിരന്തരം ബന്ധം പുലര്‍തി അവരെ നല്ല മര്യാദക്കാരാക്കുക'' എന്ന നബിവചനം സ്മരണീയമാണ്.
* ദുഃഖം (SAD)
ഏഴുവയസ്സിന് താഴെ കുട്ടികള്‍ക്ക് കുറച്ച് മാത്രം നല്കിയാല് മതിയാവുന്ന ഒരു വികാരമാണ് ദുഃഖം. കുട്ടികള്‍ക്ക് ദുഃഖം സമ്മാനിക്കാതിരിക്കുക. ''പടിയില്ലെങ്കില്‍ കുട്ടി വളഷാകും'' എന്ന പറച്ചില് ശരിയല്ല. തളിരിളം മേനിയെ നോവിക്കുന്ന പ്രഹരശിക്ഷ 10 വയസ്സിന് മുമ്പ് വേണ്ട. ''നബി (സ) തന്റെ കൈകൊണ്ട് ആരേയും തല്ലിയിട്ടില്ല; ഭാര്യയെ, പരിചാരകനെ, ഭൃതനെ, ആരെയും.''
* ഭയം (SCARED)
കുട്ടികള്‍ക്ക് കുറച്ചുമാത്രം ആവശ്യമുള്ള മറ്റൊരു വികാരമാണ് ഭയം. സത്യവിശ്വാസികള്‍ക്ക് ദുഃഖവും ഭയവുമില്ലാത്ത ലോകമാണ് സ്വര്‍ഗ്ഗം.
കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളും അധ്യാപകരും ബന്ധുമിത്രാദികളും ഏറ്റവും കൂടുതല്‍ ഇന്ന് നല്കിക്കൊണ്ടിരിക്കുന്ന വികാരമാണ് പേടി. കീടങ്ങളെയും ഇഴജന്തുക്കളെയും മറ്റു ജന്തുക്കളെയും കാണിച്ച് അകാരണമായി ഭയപ്പെടുത്തുന്നു. ബുദ്ധിയില്‍ നിന്നും വിവേകത്തില്‍നിന്നും ഉണ്ടാകേണ്ടതാണ് ഭയം. അകാരണമായ ഭയം കുട്ടികളില്‍ ഉണ്ടാക്കരുത്. പാറ്റ, പല്ലി, അരണ, പൂച്ച.... എന്നിവയെ കാണിച്ച് പേടിപ്പിക്കുന്നു കോക്കാച്ചി, ചെകുത്താന്, കോത്താമ്പി എന്ന് പേരുകള്‍ പറഞ്ഞ് ഭയപ്പെടുത്തി കുട്ടികളെ ഉറക്കുന്നു. ഭക്ഷണം തീറ്റിക്കാന്‍ ഈ വിദ്യ പ്രയോഗിക്കുന്നു.
* ദേഷ്യം (MAD)
ദേഷ്യവും കുട്ടികള്‍ക്ക് വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളു. ചുരുക്കത്തില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ബന്ധുമിത്രാദികളും 7 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ പോസിറ്റീവ് വികാരങ്ങളാണ് ഉളവാക്കേണ്ടത്.
musthafacochin@gmail.com, Mob:9446472969
പി.എം. മുസതഫാ കൊച്ചിന് i
ലക്ചറര്‍ ഇന്‍ അറബിക്,
മാഹാരാജാസ് കോളേജ്,
എറണാകുളം,
No comments:
Post a Comment