ഏതോ.. നിശബ്ദമൊരു നോവായ് പടരുന്നു.
ഇടയിലെവിടെ..യോ തടഞ്ഞ ശബ്ദം പോലെ.
ദശാബ്ദങ്ങളൊരുപാടു കഴിഞ്ഞിട്ടില്ലെങ്കിലു^
കാത്തിരിക്കുന്നു ഞാന്‍ കണ്‍പാര്‍ത്തിരിക്കുന്നു.
അരുമയാം പൈതലിന്‍ രോദനം കേള്‍ക്കുന്നു.
നെഞ്ചകത്തെവിടെയോ കൊള്ളിയാന്‍ മിന്നുന്നു.
പാറിപ്പറക്കുന്ന യന്ത്രച്ചിറകുകള്‍
കുത്തിനോവികകുന്നു ഈ മാതൃഹൃദയത്തേയും.
സങ്കടം കൊണ്ടുതളര്‍ന്നു കരഞ്ഞമ്മ
വീണുപോയ് നേരം വെളുത്തനേരം മുതല്‍.
ബോംബുകള്‍, വെടിയൊച്ച ആര്‍ത്തനാദങ്ങളും
നല്‍കുന്നു പുതിയൊരു ചിത്രമിഞ്ഞാന്നിന്.
നാലുവയനസ്സു തികഞ്ഞില്ലനന്നു.
നാലായിരിരം വാക്കുകളൊന്നായ് പറഞ്ഞിട്ടും.
കൊഞ്ചലും, കളികളും അട്ടഹാസങ്ങളും
നല്‍കി ആ വിടീനു പുതിയൊരു ലോകവും.
പെട്ടെന്നതാ എതി അഷ്ടദിക്കുംപൊട്ടുമാറു ^
ച്ചത്തില്‍ ആക്രോശ ബോംബുമഴകള്‍.
അമ്മക്കു കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നമ്മള്‍ക്കു ഇടനെഞ്ചില്‍ വേദനയായവന്‍.
എന്തിനുവേണ്ടി വേണ്ടി?
ഏതാദര്‍ശ നേരിന്നുവേണ്ടി?...
സ്മരണയില്‍ കത്തുന്ന തിരിയായി മാറിയോന്‍
ഹൃദ്ചക്രവാളത്തില്‍ നോവായ് പടര്‍ന്നവന്‍...
അമ്മ, കാത്തിരിപൊറ്റക്കു
കണ്‍പാര്‍ത്തിരിക്കുന്നു...
അവഗണന, അടിമത്തം, അപര്‍കര്‍ഷജീവിതം
അധിനിവേശം വിതക്കുമീതിന്മകള്‍...
എവിടെയോ തേടിപ്പിടിക്കുമീ നെഞ്ചകം
നോവിന്റെ തീമഴുവെറിഞ്ഞു ഞാന്‍ നിര്‍ത്തുന്നു...
ആരെയോ കാത്തിരിക്കുമീ കണ്‍തടം.
കത്തിച്ചു വെച്ചൊരു മെഴുകുതിരിപോല്‍...
എന്തിനോവേണ്ടി വിതുമ്പുന്നധരങ്ങള്‍.
ഏതോ നിശബ്ദത ഒരു നോവായ് പടരുന്നു.
കടന്നുപോം കൂട്ടമേ ഒന്നിങ്ങു നോക്കണേ.
ഈ കാലത്തിന്‍ ചെയ്തി കണ്‍നിറയേ കാണണേ
കഴിയുമെങ്കില്‍ ഒന്നിവിടെ കരഞ്ഞേച്ചു പോകണേ....
ഷക്കീര്‍ സി. മുഹമ്മദ്
സോഷ്യല്‍ സയന്‍സ്
കവിത മല്‍സരവിജയി
No comments:
Post a Comment