Pages

Thursday, October 28, 2010

ചരിത്രം ഉറങ്ങുന്ന ആലുവ

ആലുവ എന്നപേരിന്റെ ഉല്‍പത്തി തന്നെ ശിവക്ഷേത്രവുമായി ബന്ധമുള്ളതാണ്. വെള്ളം എന്ന് അര്‍ത്ഥം വരുന്ന 'ആലം' എന്ന വാക്കില്‍ നിന്നാണ് ആലുവ എന്ന പേര് ഉണ്ടായത്. ആദിമസംസ്ക്കാരങ്ങള്‍ എല്ലാംതന്നെ നദിതീരങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുള്ളതാണ്. പെരിയാര്‍ അതിന്റെ സര്‍വ്വ ആര്‍ഭാത്തോടുകൂടി ആലുവയിലെത്തുന്നതോടെ ആലുവപ്പുഴയായി മാറുന്നു. 'നീലക്കൊടുവേലി' എന്ന ഔഷധസസ്യത്തിന്റെ വേരില്‍ തട്ടിയാണ് ഈ നദി ഒഴുകുന്നത്. രോഗശാന്തി നല്‍കുന്ന ഔഷധശക്തിയുള്ള ഈ നദിയുടെ പ്രശസ്തി കേട്ടറിഞ്ഞ് നാനാ ദിക്കുകളില്‍ നിന്നുപോലും പണ്ടുകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നു. നദിയുടെ പരിശുദ്ധിയേക്കാള്‍ ആലുവയെ പ്രശസ്തയാക്കുന്നത് ആണ്ടോടാണ്ട് കുംഭമാസങ്ങളില്‍ ഇവിടെ നടത്തിവരുന്ന 'ആലുവ ശിവരാത്രി' മഹോല്‍സവമാണ്. വടക്കേ ഇന്ത്യക്കാര്‍ക്ക് കാശി എന്നപോലെയാണ് ദക്ഷിണേന്ത്യക്കാര്‍ക്ക് ആലുവ. ശിവരാത്രി മഹോല്‍സവത്തിന്റെ പ്രശസ്തിയും പരിശുദ്ധിയും കൊണ്ടാവണം ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന ഒരു ഓമനപ്പേര് ആലുവക്ക് ലഭിച്ചതും. പണ്ട് കാലത്തും ശിവരാത്രി കാലങ്ങളില്‍ നാനാജാതി മതസ്ഥര്‍ മതേതര കാരണങ്ങളാല്‍ ആലുവ മണപ്പുറത്ത് ഒത്തുകൂടുക എന്നുള്ളത് ഒരുപതിവ് സംഭവമായിരുന്നു. ഈ ഒത്തുകൂടലിന്റെ നന്മയും, പരിശുദ്ധിയും, പ്രശസ്തിയും കൊണ്ടാകണം ഒരുപക്ഷേ മലയാളഭാഷയില്‍ തന്നെ 'ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം' എന്ന പ്രയോഗം രൂപപ്പെട്ടുവന്നത്.
ആലുവയുടെ ചരിത്രത്തിലേക്ക് നാം ഒന്ന് എത്തിനോക്കുകയാണെങ്കില്‍ അവിടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സൌധം നമുക്ക് കാണാന്‍ സാധിക്കും. അത് മറ്റൊന്നുമല്ല ആലുവ കൊട്ടാരം തന്നെയാണ്. കുംഭമാസങ്ങളില്‍ ശിവരാത്രിക്ക് പങ്കെടുക്കാന്‍ വരുന്നവര്‍ വേനലിന്റെ കാഠിന്യം മറന്ന് ഇവിടെ തങ്ങിയിരുന്നത് പുഴവെള്ളത്തിന്റെ പരിശുദ്ധിയും ഔഷധഗുണവും മൂലമായിരുന്നു. രാജാവ് പ്രജകളുടെ ഈ രീതി പിന്‍തുടര്‍ന്ന് മണപ്പുറത്തേക്ക് പൂമുഖമായി ഒരു കൊട്ടാരവും സ്നാനഘട്ടവും പണികഴിപ്പിച്ചു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായി ഈ കൊട്ടാരത്തെ കണക്കാക്കിയിരുന്നു.
1925ലെ മഹാത്മാഗന്ധിയുടെ ആലുവാ സന്ദര്‍ശനം ആലുവയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആലുവയില്‍ ചലനം സൃഷ്ടിച്ച ഈ സന്ദര്‍ശനം നിരവധിപേരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാക്കി മാറ്റി. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനവേളയില്‍ യു.സി. കോളേജില്‍ ഒരുമാവ് നടുകയുണ്ടായി. ആരാധ്യനായ ശ്രീനാരായണഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആലുവയില്‍ ചെലവഴിച്ചിരുന്നു. ആലുവപ്പുഴയുടെ തെക്കേ ഓരത്തായി അദ്ദേഹം സ്ഥാപിച്ച അദ്വൈതാശ്രമം ആലുവയിലെ എണ്ണപ്പെട്ട ചരിത്രസ്മരണകളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ ശ്രമഫലം കൊണ്ടുകൂടിയാണ് അദ്വൈത സംസ്കൃത പാഠശാല ആലുവയില്‍ സ്ഥാപിതമായത്. 1924^ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ഒരു സര്‍വ്വമത സമ്മേളനം വിളിച്ച് കൂട്ടി. മതങ്ങള്‍ തമ്മില്‍ സംവാദങ്ങളിലേര്‍പ്പെട്ട് അടിസ്ഥാനപരമായി യോജിക്കാവുന്ന ഘടകങ്ങളുണ്ടോയെന്ന് അറിയുക അതിന്റെ ലക്ഷ്യമായിരുന്നു. ഈ സമ്മേളനത്തിന് ശേഷമാണ് മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം സാര്‍വത്രികമായത്.
ആലുവയിലെ ആദ്യത്തെ പത്രമായ 'പൌരന്‍ പത്രം' നിലവില്‍വരുന്നത് അടിയന്തിരാവസ്ഥ കലത്താണ്. ആലുവയുടെ ചരിത്രം കൊല്ലവര്‍ഷം 1099 വെള്ളപ്പൊക്കത്തിന്റെ കഥ പറയുന്നു. ആലുവക്കാര്‍ക്ക് ആണ്ടോടാണ്ടുള്ള ശുദ്ധികലശമായി കണക്കാക്കിപ്പോന്ന വെള്ളപ്പൊക്കം കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വരാറുണ്ടായിരുന്നു.
ആലുവയുടെ വിദ്യാഭ്യാസമേഖലയിലേക്ക് ഒന്ന് കണ്ണോടിക്കുകയാണെങ്കില്‍ ഇവിടത്തെ സാക്ഷരത 95% ആണ്. ആലുവയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയം സെന്റ് മേരീസ് ഹൈസ്കൂള്‍ ആണ്. 1909-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ വിദ്യാഭ്യാസസഥാപനം ആലുവയിലെ മഹിളാലയം ഹൈസ്കൂള്‍ ആണ്. ആലുവയിലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു മുനിസിപ്പല്‍ ഫുട്ബോള്‍ ക്ലബിന് രൂപംകൊണ്ടത്. ആദ്യത്തെ ഗ്രൌണ്ട് ആലുവ റിക്രിയേഷന്‍ ഗ്രൌണ്ട്. ആലുവയില്‍ വൈദ്യുതി വിതരണം തുടങ്ങിയത് 1940-ല്‍ ആണ്. ആദ്യമായി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 1898-ല്‍ ആണ്. ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങുന്നത് 1945-ല്‍ ആണ്. ഇന്ത്യയില്‍ രണ്ട് കുരിശുപള്ളികള്‍ മുന്നിലുള്ള പോലീസ് സ്റ്റേഷന്‍ ആലുവയിലാണ്.
വളരെയേറെ സംസ്കൃതിയും, പാരമ്പര്യവും പ്രശസ്തിയുമുള്ള ആലുവാ ഹൃദയത്തിന്റെ ഒരു ഭാഗത്ത് തന്നെയാണ് നമ്മുടെ M.E.S College സ്ഥിതിചെയ്യുന്നത് എന്നുള്ളത് നമ്മെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വസ്തുതയാണ്. ഈ സംസ്കൃതിയും, പാരമ്പര്യവും, പ്രശസ്തിയും എന്നും കാത്തുസൂക്ഷിക്കുവാനും അത് അടുത്ത തലമുറയിലേക്ക് ഒരു കോട്ടവും തട്ടാതെ പകര്‍ന്ന് നല്‍കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.

Naseela K.M.,
Physical Science.

A SPECIAL WEDDING INVITATION

In the name of Allah, the most beneficient, the most merciful.
Mrs. SM Samarium &
Mr. Md Mendelevium
Actinides, Modern periodic Table
Chemistry Test
AN:62:101

Cordially invite your esteemed presence with family on the occasion of the marriage reception in connection with marriage of their son

HYDROGEN H.
With
OXYGEN O.
(D/o. Mrs. Ce cerium &
Mr. ES Eisteinium, Lanthanidier
Modern Periodic Table
Chemistry Text
AN:58:99)

On Wednesday 29th September 2010
(20th Shavval 1431)

At Round Bottom Flask, Near Sodiumbottle
MES College Physical Science lab. Between 12.50 pm & 4.00 pm

Inshah Allah,
Chemical reception will be held on 29th September 2010 at Conical Flask, Near Phospherous bottle,
MES College Physical Science Lab
Nikkah Between 9 am & 10 am
With best Compliments from: Carbon & Family

“Please avoid presents”

Neethusha M.
Physical Science option

FASCINATING FACTS FROM BIOLOGY

1.  If you yelled for 8 years, 7 months, and 6 days, you would have produced enough sound energy to heat up one cup of coffee!!!
2.  Banging your head against a wall uses 150 calories an hour.  A good way to become slim and trim!!!
3.  The strongest muscle in the body is the tongue.     No wonder it has the power of a punch!!!
4.  A crocodile cannot stick out its tongue.
5.  The ant can lift 50 times its own weight, can pull 30 times its own weight, and always falls over on its right side when intoxicated. Why call a porter to lift your luggage!!!
6.  The flea jump 350 times its body length. That’s like a human
Jumping the length of a football filed.
It would be good to take an Indian flea for Olympics!!!
7.  A cockroach will live 9 day without its head before it starves to death. Lets hope cockroaches don’s attempt suicide!!!
8. The male praying mantis cannot copulate while it’s head is attached to its body. The female initiates copulation by ripping the male’s head off.  The most beautiful love story!!!
9.  Butterflies taste with their feet. The will have to wash their feet wit dettol before having food!!!
10. An ostrich’s eye is bigger than its brain. atleast they are better than some men who have brains bigger Than their eyes!!!

Ninu Angel Tom

Natural Science.

ALPHABETICAL RIDDLES

1. Which letter is a human organ?
2. Which letter is very cold?
3. Which letter Stands for wait?
4. Which letter asks questions?
5. Which letter is wears spectacles?
6. Which letter contains water?
7. Which letter is a vegetable?
8. Which letter can we drink?
9. Which letter denotes an answer?
10. Which letter is an exclamation?


Answers
1. I (eye)         6. C (sea)
2. B (Between AC)     7. P (pea)
3. Q             8. T (Tea)
4. Y (Why)         9. S (yes)
5. I (eye)        10. O (Oh!)

Deepa A.R
English option

Importance of January 26th in India History

1.    Shershah defeated Humayun on January 26, 1539.
2.    Jehangir was born on January 26, 1554
3.    Babar died on January 26, 1580
4.    Nadirshah invaded Delhi on January 26, 1730
5.    Tipusulthan fought with English on January 26, 1762
6.    The sale of Women in India was declared illegal on January 26, 1818
7.    The telephone Systems in Bombay, Calcutta and Madras were started on January 26, 1816
8.    The Bombay high court was setup on January 26, 1869
9.    The 1st rail service from Calcutta to Mumbai was started on January 26, 1874
10.    Our country took the pledge of complete independence on January 26, 1930

Neethusha M.

Physical Science.‘

THE SO CALLED ‘LIFE’

Feel the value of life
Which the good God has gifted us with
The most thoughtful one
Under which the ‘do good’ and
The ‘feel good’ factors come
Enjoy the RHYTHM of life
Enjoy every bit of it
But see you do no harm to othes
Even if you can do no good
Love every PULSE of life
True that it is not sweet always
But its you alone who should avoid chances
Of making it the worst.
And above all live life.
By giving and earning respect and love
For and from everything that comes your way
In Short,
Feel, enjoy, love and live are the
Ingredients to make a perfect LIFE.

Nisha A.B
.
Option: English

MY DAD

Thanks, oh my Lord!
For you gifted me with the,
Most beautiful helping hands,
Which always holds me tight,
Whenever I am about to fall,
Never making my eyes wet,
Attending to all my needs,
He is the one who showered me,
With all the goods and fines,
That God has made in this,
Beautiful mother earth,
I Know how much he strives,
Just to keep me happy.
Turning back to childhood,
I remember those Ieasons,
I learned sitting on his lapse,
Whatever  I am today, is nothing.
But his sweating of yesterday,
Its holding his fingers,
That I heard to walk
Its only on his shoulders,
That I have ever rested,
He becomes a comedian,
Just to make me laugh,
He becomes my best friend,
For me to share my heart,
Inspiring me now and always,
He is a sweet little pearl,
A model of simple and pure love,
On the velvet carpet of my soul,
Never leaving me all alone,
Always walking by my side
Giving life to all the,
New dawns in my life.
Was none other than,
My dad

Nisha A.B.

Option: English

DREAMS

Dreams one like butterflies
Which always filled away
Some were Short- lined
Like months on wings

I hug it like a baby
I feed it with my milk
And keep it close to my heart
And to my life till the end
My dreams has for and wide range
It is just like touching a star
At first this may be impossible
But you keep try for it
Because, may be the star fall for you
So, I am in dream, the dream of my life

Shalu E.S.,
English

Life is Our Miror….

One day as I Sat
I thought about life
What is life?
Is it
Lots of relations
Lots of feelings
Full of pain
Lots of questions
But
No answers could I find
And I  realized use all dive
With masks on our face
Hiding the pain and tears
Behind the marks.
There are many shades in life
No One deads a perfect one
I thinks life is life a mirror;
What ever we do is reflected;
When we laugh.
We give a new life to others
So always laugh,
Because life is a mirror.’

Haseela V.H.

Physical Science

അസ്തമയം

അലയടിച്ചുയരുന്ന സമുദ്രമെ നീ നിന്റെ
പതിയാം വരുണനെ പുണരുന്ന സമയമെന്‍
മനസിന്റെ ചാഞ്ചല്യമൊന്നുമാത്രം എന്റെ
കണ്ണിനെ പായിച്ചു ഞാനാ സൌന്ദര്യത്തില്‍
കാറ്റിന്‍ വിരല്‍തൂമ്പിനാല്‍
എന്‍ മുടിയിഴകള്‍ മെല്ലെ പറക്കവെ
അമൃതമാം ഏതോ ഓരോര്‍മയില്‍ ലയിച്ചു ഞാന്‍
സുകൃതമാം എന്നമ്മയോടൊപ്പമായ്.

എനിക്കില്ല മറ്റൊരു ഭാഗ്യവും ഭൂമിയില്‍
അമ്മയാം പൂണ്യത്തിനൊപ്പമാകാന്‍
ഹോമിച്ചവള്‍ തന്റെ ജീവിതം മുഴുവനും
അന്യര്‍ക്കു വെട്ടമായ്ത്തീരുവാനായ്
ഇരുള്‍മൂടും ധരണിയില്‍ ഒളിവീശും സൂര്യന്റെ
പ്രതിരൂപമായവള്‍ മാറിമെല്ലെ.
തന്‍ ജീവിതത്തിന്റെ വൈകുന്നേരങ്ങളില്‍
വിശ്രമിച്ചില്ലവള്‍ തെല്ലുനേരം
ചില ഹ്രസ്വനിമിഷങ്ങള്‍ മാറ്റിവച്ചവള്‍ തന്റെ
ജീവിതയാത്രയെ അയവിറക്കാന്‍
ജീവിച്ചുതീര്‍ത്തതാം നാളുകളെല്ലാമും
അന്യര്‍ക്കുവേണ്ടിയെന്നോര്‍ത്തീടവെ
മനസ്സില്‍ തികട്ടിയ സ്മരണകളല്ലൊമെ
ഒരു ദീര്‍ഘനിശ്വാസമായൊതുങ്ങി
മെല്ലവെ മെല്ലവെ അസ്തമിച്ചു അവള്‍
ആഴിയില്‍ താഴുന്ന സൂര്യനെപ്പോല്‍.
എന്‍ ചുറ്റുപാടും പരക്കുന്ന കൂരിരുള്‍
പടരുന്നെന്‍ ശൂന്യമാം മനതാരിലും
ഒഴുകുന്ന കണ്ണുനീര്‍ കവിളിനെ പൊള്ളിച്ചു
നുരപൊങ്ങുമാഴിയില്‍ ലയിച്ചീടവെ
തിരിച്ചറിഞ്ഞിരുന്നു ഞാനമ്മ പകര്‍ന്നേകും
കൈതിരിവെട്ടത്തിന്‍ നിറശോഭയെ
ആ തിരിവെട്ടത്തെ മുറുകെപ്പിടിച്ചു ഞാന്‍
കാലിടറാതെ നടന്നീടവെ
ദൂരെയായ് കണ്ടതോ മെല്ലവെ ഉയരുന്ന
ചന്ദ്രബിംബത്തിന്റെ നിറനിലാവ്.




Jisha Devassykutty
English option

നിലാവിന്റെ തേങ്ങല്‍

അന്ന് ഒരു ശപിക്കപ്പെട്ട ദിവസമായിരുന്നു. ചന്ദ്രശേഖരന്‍ നായരുടെ ഓര്‍മ്മകളിലെ ശപിക്കപ്പെട്ട ദിവസം. ചന്ദ്രശേഖരന്‍ നായര്‍  സ്നേഹപുരം എന്ന ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തിലെ അംഗം. അച്ഛന്‍ ഗോവിന്ദന്‍ നായര്‍. പണ്ടത്തെ ദുരാചാരങ്ങളും പ്രൌഢിയും മറ്റും കൊണ്ടുനടന്നിരുന്ന മനുഷ്യന്‍. ആ കുടുംബത്തില്‍ ഗോവിന്ദന്‍ നായര്‍ ഒരുവാക്ക് പറഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായില്ല. അമ്മ ഒരു പാവം പിടിച്ച സ്ത്രീരാധാമണിയമ്മ. വയസ്സ് പത്തെഴുപതായെങ്കിലും വൃത്തികെട്ട മനസ്സും സ്വഭാവവുമുള്ള ചന്ദ്രശേഖരനായരുടെ മുത്തശãി ദേവകി, പിന്നെ ഒരനുജത്തിയും പേര് ദേവയാനി.
അബ്ദുല്ലക്കായുടെ ശബ്ദം കേട്ടാണ് ചന്ദ്രശേഖരന്‍ നായര്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. ''എന്താ പഹയാ ഈ നട്ടാറ ഉച്ചക്കിരുന്ന് കിനാവ് കാണാ.'' അബ്ദുല്ലക്കയുടെ ചോദ്യംകേട്ട് വേദനയോടെ ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു. ''ഞാന്‍ എന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. എന്റെ ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ച്.'' അപ്പോഴത്തെ ചന്ദ്രശേഖരന്‍നായരുടെ മുഖഭാവം കണ്ടപ്പോള്‍ അബ്ദുള്ളക്കാക്ക് സങ്കടം തോന്നി. ചന്ദ്രശേഖരന്‍ നായര്‍ അപ്പോഴും കിതക്കുകയായിരുന്നു. അബ്ദുള്ളക്ക പറഞ്ഞു. ''ഓര്‍ക്കാര്‍ ഇഷ്ടല്ലാത്ത കാര്യങ്ങള് ഓര്‍ത്ത് ബേജറാകാതിരിക്ക്. ഞമ്മക്ക് ബല്ല സന്തോഷൊള്ള കാര്യം പറഞ്ഞിരിക്കാം.'' ശരിയാണ് നമ്മുക്ക് നല്ല സന്തോഷമുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കാം. ചന്ദ്രശേഖരന്‍ മനസ്സില്‍ പറഞ്ഞു. ''ആ ഇങ്ങള് പിന്നേം കിനാവ് കാണാ.'' അബ്ദള്ളക്കയുടെ ഇപ്രാവശ്യത്തെ ചോദ്യംകേട്ട് ചന്ദ്രശേഖരന്‍ നായര്‍ ഒന്നുചിരിച്ചു. ''കിനാവല്ലബ്ദുല്ലക്ക എന്റെ വേദനകളാ, എന്റെ സ്വപ്നങ്ങളാ, എന്റെ സന്തോഷത്തിന്റെ ദിവസങ്ങളാ, എന്റെ ജീവിതത്തിലെ വസന്തവും വരള്‍ച്ചയും ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനെയാ ഉണ്ടായ കാര്യങ്ങളാണത്. അതെങ്ങനയാ ഞാന്‍ കാണാതിരിക്ക. ആ ഓര്‍മ്മകളാ ഇന്നും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.''
''ഓ അന്നോട് എന്തു പറഞ്ഞിട്ടും ഈ പഴമ്പുരാണം പറഞ്ഞോണ്ടിരിക്കണേങ്കില് ഞാമ്പോണ്. എനിക്ക് കേക്കണ്ട നിന്റെ വേദാന്തം'' ഇത്രയും പറഞ്ഞ് അബ്ദുള്ളക്ക എഴുന്നേറ്റു. ഇല്ലിക്കാ ഇനി ഇക്കയോട് ഞാനൊന്നും പറയുന്നില്ല. അല്ല ഇക്കയോട് പറഞ്ഞിട്ടെന്തുകാര്യം. അന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരെങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എനിക്കിത് സംഭവിക്കില്ലായിരുന്നു.'' എടാ പഹയാ ഞമ്മക്കതറിയാം. എനിക്കതില് ബെശമോണ്ട്. പക്ഷേ ഇനി നമുക്കെന്ത് ചെയ്യാംമ്പറ്റും.''
ബാപ്പാ... ബാപ്പാ ആമിനയുടെ വിളിക്കേട്ട് രണ്ടുപേരും അങ്ങോട്ട് ശ്രദ്ധിച്ചു. 'ഈ കുരുത്തംകെട്ട ബാപ്പ എവിടെപോയി കിടക്കേണ്.'' ആമിനയുടെ സംസാരം കേട്ട് അബ്ദുള്ളക്കക്ക് ശുണ്ഠി വന്നു. 'നിന്റെ തന്തേണേടി കുരുത്തംകെട്ടത്. അല്ലാതെ ഞമ്മളല്ല.'' ആ! ഇങ്ങള് ഇവിടെ നിക്കേര്‍ന്നാ ഉമ്മ വിളിക്കണ്. അവരുടെ വര്‍ത്താനം കേട്ട് ചിരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

Naseela K.M.,

Physical Science

ഉപേക്ഷിക്കപ്പെട്ട താരാട്ട്

നിറനിലാവില്‍ സ്നേഹത്തിന്‍ തെന്നലായ്....
രാഗതാള വ്യത്യാസമില്ലാത്ത താരാട്ടിന്‍ ശീലുകള്‍
പിന്നീടെപ്പോഴോ.....
അതിന്‍ മാധുര്യം നുണഞ്ഞ് നിന്ദ്രയിലേക്ക്
രാത്രിയുടെ അന്ത്യയാമങ്ങളിലപ്പോഴും
ആ താരാട്ടിന്‍ ശീലുകള്‍ക്ക് നിന്ദ്രയില്ലായിരുന്നു...
ഒരിനാദം നിന്ദ്ര കെടുത്തിയപ്പോഴും
ആ സ്നേഹത്തിന്‍ ചൂടുണ്ടായിരുന്നു തലോടാന്‍...
പിന്നെ വാരിപ്പുണര്‍ന്ന് കണ്ണുതുറപ്പിക്കാനും
അക്ഷരം ചൊല്ലിതരാനും...
തളിരിട്ട് പുഷ്പിച്ചുകൊണ്ടേയിരുന്നപ്പോഴും
ഇളം തെന്നലായ്, താരാട്ടിന്‍ പ്രാര്‍ത്ഥനയുണ്ടായിരുന്നു..
പിന്നീടെപ്പോഴോ ശ്രോതാവിന് താരാട്ടിന്‍ മാധുര്യം
ചെവിയില്‍ അപശബ്ദമായ് തോന്നിയ നേരം.
യാത്ര തുടങ്ങിയവന്‍, മാധുര്യം തീവേറ്റിയ....
താരാട്ടിനെ തളച്ചിടുന്ന നിലവറയിലേക്ക്...
മറുത്തൊരക്ഷരം ഉരിയിടാതെ...
പിന്‍തുടര്‍ന്നവള്‍ കുത്തിനായ് പ്രാര്‍ത്ഥിച്ച് കൊണ്ട്
നിലവറ പൂങ്കാവനമായിരിന്നിട്ടും
പട്ടുമെത്തയും, പൊന്‍തളികയുണ്ടായിരുന്നിട്ടും
കൊതിച്ചിരുന്നവള്‍ തന്റോമനയുടെ സാമീപ്യം...
പരിഭവമില്ലാതെ കാത്തിരുന്നവള്‍, അവന് വേണ്ടി....

Safna K.M.

English option

ഭൂമി

പണ്ടവള്‍ക്ക് പതിനേഴില്‍ മാദകത്വം
പൊന്നരഞ്ഞാണമായിരുന്നുരുവികള്‍.
ഹരിതവര്‍ണ്ണ ചേലചാര്‍ത്തിയ വന്‍കാടുകള്‍
ഒരു ചെറിയ കുളിരായ് വീശിയ മന്ദമാരുതന്‍
നീലിമ പകരുന്ന നീലകാശനയനങ്ങള്‍.
കുങ്കുമം ചാര്‍ത്തിയ സായന്തനസന്ധ്യകള്‍
പൊന്നാഭരണമായിരുന്ന വസന്തകാലം
കത്തിജ്ജ്വലിക്കുന്ന സൂര്യതളെയൊരു തേജസ്വനിയാക്കി
ഇങ്ങനെ സത്യധര്‍മ്മനീതിക്ക് പര്യായമായി
സര്‍വ്വാംഗസുന്ദരിയായ് വിളങ്ങിനിന്നവള്‍ ഭൂമി
ഇന്നവള്‍ അതീവ ഖിന്നയായ് കണ്ടു
വില്‍ക്കപ്പെടുന്നോരു പൊന്നരഞ്ഞാണങ്ങള്‍
പിച്ചിചിന്തീടുന്ന ഉടയാടകള്‍
ദുര്‍ഗന്ധപൂരിതമാം മന്ദമാരുതന്‍
ഇരുണ്ട് വെമ്പി നില്‍ക്കുന്ന നീലവാന മിഴികള്‍
നിണപര്യായമാം ത്രിസന്ധ്യകള്‍
പെട്ടെന്നൊളിച്ച സൂര്യനവളെ ഇരുട്ടിലാഴ്ത്തി
ഇങ്ങനെ സത്യധര്‍മ്മ നീതിക്ക് വിപരീതമായി
അവളിന്ന് അന്ധകാരമായി മാറി വെറും അന്ധകാരം.

Vinodini M.P.
Natural Science option

നഷ്ടസ്വപ്നങ്ങള്‍

വിജനമാം ഏകാന്തതയില്‍
വരാന്‍ മടിക്കുന്ന കൂരിരുള്‍പോലും
എന്‍ വിജനമാം ഏകാന്തതയിലും
കുട്ടില്ലെനിക്കെന്‍ നഷ്ടസ്വപ്നങ്ങളല്ലാതെ
ഇടഞ്ഞു ഒരുനാള്‍ കുപ്പിവളകള്‍ പോല്‍
എന്‍ സ്വപ്നങ്ങളും
പടുത്തുയര്‍ത്തുവാന്‍ ശ്രമിച്ചതില്ല ഞാന്‍
പിന്നീടൊരിക്കലും എന്‍ സ്വപ്നങ്ങളെ
ഒലിച്ചുപോയി എന്‍ സ്വപ്നങ്ങള്‍
കാലത്തിന്‍ പ്രവാഹത്തിന്‍
ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം
മറഞ്ഞുപോയി അതെന്‍ മനതാരില്‍നിന്നും
തിരിച്ചറിഞ്ഞു ഞാന്‍ ജീവിതയാഥാര്‍ത്ഥ്യത്തെ
എത്ര വൈകിയാണെങ്കിലും
ജീവിത യാഥാര്‍ത്ഥ്യത്തിന്‍ വക്കില്‍ നിന്നും
തിരിഞ്ഞുനോക്കി ഞാന്‍ ഒരിക്കല്‍കൂടി
കണ്ടതില്ല മറ്റൊന്നും ഭീതിപ്പെടുത്തും
കൂരിരുളല്ലാതെ.

Anila C.A.,
Natural Science.

വിശപ്പിന്റെ വിളി

റെയില്‍വേ സ്റ്റേഷന്‍ ഏതാണ്ട് വിജനമായിരുന്നു. അവിടവിടെയായി സിമന്റു ബെഞ്ചുകളില്‍ ഏതാനും യാത്രക്കാര്‍ ഇരിക്കുന്നു. രാത്രി പൈകിയോടുന്ന ഏതോ വണ്ടി കാത്തിരിക്കുന്നവര്‍, കാത്തിരിപ്പിന്റെ മുഷിപ്പും അനിവാര്യമായ യാത്രയുടെ ആത്മബോധവും ചേര്‍ന്ന് അവരുടെ മുഖങ്ങള്‍ക്ക് ഒരു പ്രത്യേകഭാവം നല്‍കിയിട്ടുണ്ട്. അക്ഷമയുടെ കാലില്‍ ഉറക്കച്ചടവും പേറി നിശãബ്ദതയോട് കയര്‍ക്കുന്ന വേറെയും ചിലര്‍. യാത്രക്കാര്‍ വലിച്ചെറിഞ്ഞ എച്ചില്‍പൊതികളുടെ അവകാശത്തര്‍ക്കത്തില്‍ കലപില കൂട്ടിയിരുന്ന കാക്കകള്‍ എപ്പോഴോ ചേക്കേറിക്കഴിഞ്ഞു. കാലം ചുളിവു വീഴ്ത്തിയ മുഖവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു വൃദ്ധയാചക വേച്ചു വേച്ചു നടക്കുന്നു. അന്നത്തെ 'സമ്പാദ്യം' കൊണ്ട് വല്ലതും കഴിച്ച് ഒരു കിടിപ്പാടം അന്വേഷിക്കുകയാവണം. കാക്കക്കഷ്ടങ്ങള്‍ ചിത്രം വരഞ്ഞ ഒഴിഞ്ഞ സിമന്റുബെഞ്ചില്‍ പരിവേദനങ്ങളുടെ മാറാപ്പുകള്‍ വെച്ച് തലചായ്ക്കാനൊരുങ്ങുന്ന വൃദ്ധയാചകന്‍. ഇടക്കിടെ അപശബ്ദങ്ങളുണ്ടാക്കുകയും എന്തോ തിരയുകയും ചെയ്തിരുന്ന മാനസിക രോഗിയായ ചെറുപ്പക്കാരന്‍ പ്ലാറ്റുഫോമിലെ  സ്റ്റോറില്‍ നിന്ന് ബീഡി വാങ്ങി കത്തിച്ച്, കെടുത്തിയ കൊള്ളികടയിലേക്ക് തന്നെ തിരിച്ചെറിഞ്ഞ് നിര്‍വ്വികാരനായി നടന്നുനീങ്ങുന്നു. അര്‍ത്ഥമുള്ള വാക്കുകളുടെ വിലയിടിഞ്ഞ കാലത്ത് അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ കൊണ്ട് സമരം ചെയ്യുകയാവണം അയാള്‍. നിലനില്‍ക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ചോരത്തിളപ്പിന്റെ പ്രതീകമാവാം അയാളുടെ ചെയ്തികള്‍. പ്ലാറ്റ്ഫോമില്‍ താമസമാക്കിയ തമിഴ് കുടുംബം അത്താഴം കഴിഞ്ഞ് കിടക്കാനൊരുങ്ങുന്നു. ഇടക്ക് കൈക്കുഞ്ഞ് കരയാന്‍ തുടങ്ങുമ്പോള്‍ നിര്‍ലജ്ജമായി മുലയൂട്ടുന്ന 'ഗൃഹനാഥ'.
സ്റ്റേഷനടുത്തുള്ള മീഞ്ചന്തയില്‍ നിന്നും മടുപ്പിക്കുന്ന ദുര്‍ഗന്ധം വമിക്കുന്നു. പുലര്‍ച്ചേ കയറ്റിപ്പോകാനുള്ള വെറ്റിലക്കൊട്ടകള്‍ വഴിമുടക്കാത്തവിധം അടുക്കിവെച്ചിട്ടുണ്ട്. ഇനിയും ഉറങ്ങിയിട്ടില്ലാത്ത ഈച്ചകള്‍ അടയ്ക്കക്കൊട്ടകള്‍ക്കു ചുറ്റും മൂളിപ്പറക്കുന്നു. ടോയ്ലറ്റുകളുടെ പിറകില്‍ ഉദയം കൊള്ളുന്ന കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ടു പാടുന്നതിന്റെ അരോചകത. പോലീസ് റൂമില്‍ നിന്നും നൈറ്റ് ഡ്യൂട്ടിക്കാരുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേള്‍ക്കാം. തറപ്പിച്ച നോട്ടത്തോടെ  ഒരു പോലീസുകാരന്‍ റോന്തുചുറ്റുന്നു. യാത്രാവണ്ടികളുടെ നീണ്ട ഇടവേള കാരണമായിരിക്കും കാപ്പിക്കാര്‍ അപ്രത്യക്ഷമായിട്ടുണ്ട്. അങ്ങുമിങ്ങും ഓടിനടക്കുന്ന ചുമട്ടുകാരുടെ കനത്ത സ്വരങ്ങള്‍ ശൂന്യതയില്‍ ലയിച്ചുചേരുന്നു. യാത്രക്കാരിലൊരാളുടെ മൊബൈല്‍ഫോണ്‍ ഞെട്ടിച്ചുകൊണ്ട് ചിലയ്ക്കുന്നു.
നിശãബ്ദതയെ കീറിമുറിച്ചുകൊണ്ട് അവസാനവണ്ടിയും പോയ്ക്കഴിഞ്ഞപ്പോള്‍ പ്ലാറ്റ്ഫോം ലക്ഷ്യമില്ലാത്തവരുടേതുമാത്രമായി. പകല്‍ സമയം പരസ്യങ്ങളുമായി ഉറഞ്ഞുതുള്ളിയിരുന്ന ടി.വികള്‍ വിശ്രമത്തിലാണ്. യാത്രക്കാരില്‍ പ്രതീക്ഷയുടെ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് അനൌണ്‍സ്മെന്റുകളും മുഴങ്ങാതായി.
അവജ്ഞയോടെ നോക്കി കടന്നുപോകുന്ന കാടന്‍പൂച്ച ഇണയുമായി കടിപിടികൂടുന്നു. വൃദ്ധയാചകന്റെ കൂര്‍ക്കംവലി അവ്യക്തമായി കേള്‍ക്കുന്നു, എല്ലാം കണ്ടും കേട്ടും മുഷിപ്പിന്റെ മണിക്കൂറുകള്‍. മേലേ കണ്‍പോളകള്‍ക്കുള്ളില്‍ ഒരു ചുവന്ന വേദന ജനിക്കുമ്പോള്‍ വയറ്റില്‍ കുടല്‍ കരിയുന്ന മണം. കത്തലടക്കാനുള്ള ആഗ്രഹത്തിന്റെ കാലില്‍ വേച്ചു വേച്ചു പുറത്തേക്ക് നടന്നു. കാത്തിരിപ്പിന്റെ ഇരുട്ടു ബെഞ്ചില്‍ നിന്നും വേശ്യകള്‍ എത്തിനോക്കുന്നു. മാനാഭിമാനത്തിന് വിലയിടാന്‍ ഇടപാടുകാരെ വലവിശീയെടുക്കാന്‍ പോന്ന കണ്ണുകള്‍. ഗ്യാസ്ലൈറ്റ് ജ്വലിക്കുന്ന തട്ടുകടയില്‍ നിന്നും മീന്‍കറിയുടെ വശ്യമായ സുഗന്ധം നാസാരന്ര്ധങ്ങളെ തഴുകി കടന്നുപോകുന്നു. 'ഇരട്ടി' കൊയ്യാന്‍ ഉറക്കമിളിച്ചിരിക്കുന്ന കടക്കാരന്‍ ഇറങ്ങിനിന്ന് കനപ്പിച്ച് നോക്കുന്നു. കയ്യിലൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞോ എന്തോ അയാളുടെ നോട്ടത്തിന് 'കടന്നുപോടാ' എന്ന പരുക്കന്‍ ഭാഷ. സ്വപ്നം കാണാന്‍പോലും അര്‍ഹതയില്ലെന്ന ബോധത്തോടെ തിരികെ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ പാളത്തില്‍ ഡീസല്‍ ടാങ്കറുകളുടെ അനുസ്യുതപ്രവാഹം. മൂക്കിലേക്കടിച്ചുകയറുന്ന ഡീസലിന്റെ ഗന്ധത്തില്‍ നിന്ന് പതിയെ മുക്തി നേടവേ ഒരുവതാരം കണക്കെ പ്രത്യക്ഷപ്പെടുന്ന റെയില്‍ ജീവനക്കാരന്‍. ഇരന്നു വാങ്ങിയ പൊതിച്ചോറിന്റെ അവസാന കണികയും തീരവേ അയാളോട് നന്ദിപറഞ്ഞെന്ന് വരുത്തി. ഉച്ചത്തില്‍ പേരെടുത്ത് വിളിച്ചിരുന്ന കൊച്ചമ്മയെയാണ് ഓര്‍മ്മ വന്നത്. അവരോട് പക്ഷേ യാചനയുടെ ആവശ്യമുണ്ടായിരുന്നില്ല. ഉള്ളില്‍ ആമാശയത്തിന്റെ ആഹ്ലാദത്തിമിര്‍പ്പുകള്‍ കേട്ടുകിടക്കവെ കണ്‍പോളകള്‍ക്ക് ഘനമേറുന്നതായറിഞ്ഞു.
പോര്‍ട്ടര്‍ നിര്‍ദയമായി തട്ടിവിളിച്ചപ്പോള്‍ വഴിയില്‍ കിടന്നതിന് കുറ്റബോധം തോന്നി. നേരം വെളുക്കാന്‍ ഇനി അധികസമയമില്ല. അന്നം തേടിപ്പോവുന്ന പറവകളുടെ കലപിലകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. മീഞ്ചന്തയിലെ ബഹളങ്ങളെ അതിജീവിച്ച് ഒരു ചലച്ചിത്രഗാനം ഒഴുകിവരുന്നു. ആദ്യവണ്ടിയി തന്നെ വെറ്റിലയും അടക്കയും കയറ്റിവിടുന്നതിരക്കിലാണ് ചുമട്ടുകാര്‍. യാത്രാവണ്ടിയുടെ വരവറിയിച്ച് ഇടക്കിടെ മുഴങ്ങുന്ന അനൌണ്‍സ്മെന്റുകള്‍. അവിടവിടെയായി കാപ്പിക്കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തൂപ്പുകാര്‍ അവസാന മിനുക്കുപണികള്‍ നടത്തുന്നു. തണുപ്പകറ്റാന്‍ കാപ്പികുടിക്കുന്ന തിരക്കിലാണ് യാത്രക്കാരിലേറെയും. തിരക്ക് കൂടി വന്നപ്പോള്‍ പതുക്കെ ഉള്‍വലിയുകയാണ് നല്ലതെന്നു തോന്നി.
ഇപ്പോള്‍ പ്ലാറ്റുഫോമിലെ തിരക്കുകള്‍  ഒരുമറയ്ക്കപ്പുറത്തെന്നപോലെ കേള്‍ക്കാം. റെയില്‍വേ ജീവനക്കാരുടെ ക്വോട്ടേഴ്സിന്റെ തിണ്ണക്ക് പതിവിലേറെ തണുപ്പുണ്ടായിരുന്നെങ്കിലും മുഷിപ്പിന്റെ താരാട്ടില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉച്ചക്ക് വിശപ്പാണ് വിളിച്ചുണര്‍ത്തിയത്. പെട്ടെന്നാണ് കോടമഞ്ഞിറങ്ങുംപോലെ ഒരുപറ്റം ഖദര്‍ധാരികള്‍ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ മാലാഖമാരെപ്പോലെ പ്ലാറ്റുഫോമിലെങ്ങും പരന്നു നടക്കുന്നു. അമ്പരപ്പില്‍ നിന്നുണരാന്‍ അല്‍പസമയമേ വേണ്ടി വന്നുള്ളു. അവര്‍ വൃദ്ധയാചകരെയും യാചകബാല്യങ്ങളെയും കൂട്ടിക്കൊണ്ടു പോവുന്നു. തെരുവിന്റെ മകള്‍ അമ്പരപ്പും വിസമ്മതവും ചിലര്‍ ആക്രമവാസനയും  കാണിക്കുന്നുവെങ്കിലും ഒടുവില്‍ സ്നേഹത്തിന്റൈ ശക്തിസാന്ദ്രമായ സ്പര്‍ശത്തില്‍ അവര്‍ കിഴടങ്ങുന്നു.  ആകെത്തുകയില്‍ ഏതോ സാമൂഹ്യ പ്രവര്‍ത്തകരോ സന്നദ്ധ സംഘടനക്കാരോ ആയിരിക്കാം എന്ന അനുമാനത്തിലെത്തി. അതെ, നിരാംബര്‍ക്കാലംബമാകുന്നവര്‍ തന്നെ.
സ്നേഹസ്പര്‍ശത്തിനായി ഒരു കൈ നീളുന്നതും കാത്ത് എല്ലാവരും  കാണുന്നിടത്തുതന്നെ കുത്തിയിരുന്നു. അതെ, ആരോ ഒരു തലോടലോടെ വിളിച്ചുണര്‍ത്തി. ഒന്നു മയങ്ങിയതുപോലെ അഭിനയിക്കുകയായിരുന്നല്ലോ താന്‍. ഉള്ളില്‍ നൂറുവട്ടം സമ്മതമാണെങ്കിലും പുറമെ വിസമ്മതം പ്രകടിപ്പിക്കുന്നതിലെ ഔപചാരികത അയാള്‍ മനസ്സിലാക്കിക്കാണില്ല. അയാള്‍ തിരിച്ചുനടക്കുമോ എന്ന ഒരുള്‍ഭയം ഇല്ലാതില്ല. പിടിച്ചെഴുന്നേല്‍പിക്കുമ്പോള്‍ അനുസരണശീലനായ കുട്ടിയെപ്പോലെ അയാളെ പിന്തുടരുന്നു...
സ്റ്റേഷനിലെ മണിയടികേട്ട് സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണരുമ്പോള്‍ പ്ലാറ്റ്ഫോം വീണ്ടും നിശãബ്ദമായിക്കഴിഞ്ഞിരുന്നു. ഖദര്‍ധാരികളും വൃദ്ധബാല യാചകരും അപ്രത്യക്ഷമായിട്ടുണ്ട്. സ്വന്തം വ്യാമോഹത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസില്‍ നിന്നും സന്ധികളിലേക്ക് പടരുന്ന ലജ്ജയുടെ കണങ്ങള്‍ ഒരുതരം മരവിപ്പുണ്ടാക്കുന്നു. മനുഷ്യനിട്ട ഒരു പേരു മാത്രമേ സ്വന്തമായുള്ളു എന്ന ബോധത്തില്‍ അന്നാദ്യമായി ഒരു നായയായി ജനിക്കേണ്ടിവന്നതില്‍ സ്വയം ശപിച്ചു. ദേഷ്യവും വെറുപ്പും ഒരേസമയം മസ്തിഷ്കത്തിലേക്കിരച്ചുകയറി. നായകള്‍ക്കും വേണ്ടം വൃദ്ധസദനങ്ങളും ശാന്തിഹോമുകളും എന്ന ആത്മരോഷത്തിന്റെ തിരികെടുത്തി വീണ്ടും വിശപ്പിന്റെ വിളി. സമയം പാഴാക്കാതെ എച്ചില്‍പൊതികളും തേടി പാളത്തിലിറങ്ങി നടന്നു.

Assainar A

ഭൂമി പൊള്ളുന്നു

ആധുനിക ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥ വ്യതിയാനം. ലോക ഉച്ചകോടികളിലും സമ്മേളനങ്ങളിലും അതിന്റെ പ്രാധാന്യം വളരെ കൂടി വരികയാണ്. ഈ ഒരു പ്രശ്നത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി ഓരോ രാജ്യങ്ങളും വ്യത്യസ്തമായ സമീപനങ്ങളും രീതികളുമാണ് ആവിഷ്കരിക്കുന്നത്. മാലിദ്വീപ് സര്‍ക്കാര്‍ മന്ത്രിസഭായോഗം കൂടിയത് കടലിനടിയിലാണെങ്കില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഹിമാലയത്തിലെ എവറസ്റ്റ് പര്‍വതത്തിനരികിലാണ് മന്ത്രിസഭാ യോഗത്തിന് വേദിയൊരുക്കിയത്. കോപ്പന്‍ ഹോഗന്‍ ഉച്ചകോടിയിലും ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ചത് ഭൂമിയിലുണ്ടായിക്കൊണ്ടിക്കുന്ന മാറ്റങ്ങളെയാണ്.
കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രധാനകാരണം ഹരിഗ്രഹവാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈല്‍, കാര്‍ബണ്‍ മേണോക്സേൈഡ്, നൈട്രസ് ഓക്സൈഡ് മുതലായവ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നതുകൊണ്ടാണ്. മേല്‍പറഞ്ഞ വാതങ്ങളുടെ കാര്യത്തില്‍ അമേരിക്ക ഒന്നാംസ്ഥാനത്തും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
നമ്മുടെ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം മനുഷ്യനും ജീവജാലങ്ങള്‍ക്കും ഒരു പോലെയാണ്. എന്നാല്‍ ഇന്ന് ജീവജാലങ്ങളില്‍ പരിസ്ഥിതിയുടെ സ്വാധീനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷികളും  പൂമ്പാറ്റകളും മറ്റ് ജീവികളും സ്വദേശം വിട്ട് കൂടിയേറിപ്പാര്‍ക്കുന്നത് ലോകത്തിന്റെ പല മേഖലകളിലും കാണാന്‍ കഴിയും. ഇതിനെക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ പതിനായിരക്കണക്കിനാളുകള്‍ ശ്രമങ്ങള്‍ നടത്തിവരുന്നു. കാലാവസ്ഥാ വ്യതിയാനത്താല്‍ മരങ്ങളില്‍ ഇലപൊഴിയുന്ന, പൂഷ്പിക്കുന്ന സമയങ്ങളില്‍ മാറ്റം സംഭവിക്കുന്നു. സ്ഥിരം നമ്മുടെ നാട്ടിലെ സന്ദര്‍ശകരായിരുന്ന ദേശാടനപക്ഷികള്‍ വഴിമാറി പറക്കുവാന്‍ കാരണമാകുന്നു. വരും തലമുറക്കുള്ള ജലശേഖരങ്ങളായ ഹിമാലയന്‍ സാനുക്കളില്‍ മഞ്ഞ് ഉരുകുന്നു.
ആണവ പവര്‍പ്ലാന്റുകളില്‍ നിന്നാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മുഖ്യമായും പുറന്തള്ളപ്പെടുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന 20% കാര്‍ബണ്‍ ഡൈ ഓക്സൈഡും വാഹനങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്. എല്ലാം വികസിത രാജ്യങ്ങളിലും വികസനത്തിന്റെ  പേരില്‍ കാറുകളും ട്രക്കുകളും കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളില്‍ എല്ലാ ഊര്‍ജ ഉല്‍പാദനത്തിനുവേണ്ടി തരം താഴ്ന്നഫോസില്‍ ഫ്യൂവെല്‍സാണ് ഉപയോഗിക്കുന്നത്, കൂടാതെ  നിലവാരംകുറഞ്ഞ സാങ്കേതികവിദ്യയും. ഈ പ്രവൃത്തി ഇന്ധനത്തിന്റെ അപചയത്തിന് കാരണമാകുന്നു. കൂടുതല്‍ ഉല്‍പാദനത്തിനുവേണ്ടി വ്യവസായശാലകളിലെല്ലം ഈ പ്രക്രിയ ഉപയോഗിക്കപ്പെടുന്നു. നൈലോണിന്റെയും നൈട്രിക് ആസിഡിന്റെയും നിര്‍മാണത്തില്‍ നൈട്രസ് ഓക്സൈഡ് ഉണ്ടാകുന്നതിന് കാരണം കാറുകളില്‍ ഉപയോഗിക്കുന്ന കണ്‍വേട്ടറുകളാണ്. കൂടുതലായുള്ള വളങ്ങളുടെ ഉപയോഗം കൃഷിക്കും ഭീഷണിയായി മാറുന്നുണ്ട്.
മഴയുടെ ലഭ്യതയും ചൂടും കാലാവസ്ഥ വ്യതിയാനത്താല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് ഒരു പ്രദേശത്ത് വരള്‍ച്ചക്കും മറ്റൊരിടത്ത് വെള്ളപൊക്കത്തിനും കാരണമാകുന്നു. താല്‍ക്കാലിക സുഖത്തിന് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വ്യാപിക്കുന്നതിന് കാരണമാകുന്നു. ലോക ഐക്യ രാഷ്ട്രസംഘടന ഒരു പ്രത്യേക പരിപാടിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ മരങ്ങള്‍ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു. 2007ലെ സമാധനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട അല്‍ഗോര്‍, രാജ്പച്ചോരി എന്നിവര്‍ തന്നെ കാലാവസ്ഥ വ്യതിയാനത്തിനെതിരെ  ജനങ്ങളെ ബോധവല്‍ക്കരിക്കുനനു.
ലോകത്തിന്റെ പല മേഖലകളില്‍ നിന്നും ശാസ്ത്രജ്ഞന്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയുടെ താപത്തിന്റെ അളവ് കൂടുന്നത് ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിക്കുന്നു. വെള്ളപ്പൊക്കം, ചൂടുകാറ്റ്, ടൊറൈന്‍ഡോകള്‍ മുതലായവ സമുദ്രനിരപ്പിന് വരെ വ്യത്യാസം വരുത്തുന്നു. ആഗോളതാപനത്തിന്റെ വഴിയായി പുതിയ രോഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ താപത്തിലുണ്ടാകുന്ന വ്യത്യാസം ബാക്ടീരിയകള്‍ വളരുവാന്‍  തന്നെ കാരണമാകുന്നു. കൊതുകളുടെ എണ്ണത്തിലും വരെ വ്യത്യാസങ്ങള്‍ ഉണ്ട്. പല രോഗങ്ങള്‍ക്കും കാരണമായ എമ്പോല, ഹാന്റ, മാച്ചുപൊ വൈറസുകള്‍ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നു.
ഒരു കൂട്ടം ഗവേഷകര്‍ അടുത്തായി നടത്തിയ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്, ഒരു വര്‍ഷത്തില്‍ 32 തവണ ഭൂമികുലുക്കം നടക്കുകയും അത് 4.6 മുതല്‍ 5.1 വരെ റിക്ടര്‍ സ്കെയിലില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ 'ഐസ്' സമുദ്രനിരപ്പിന്റെ 20 ഫീറ്റ് ഉയരുകയും അത് പൊട്ടി സമുദ്രത്തിലേക്ക് തന്നെ പതിക്കുകയും ചെയ്യുന്നു. എങ്ങനെയാണെങ്കിലും ഏറ്റവും സുപ്രധാനമായ ആശയം എന്ന് പറയുന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കുകയും അതുവഴി ആഗോളതാപനം കുറക്കലുമാണ്.
ആഗോള താപനം തടയാം
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍, ആഗോളതാപനത്തിന്റെ തീവ്രതകുറക്കാന്‍ പരിശ്രമിച്ച് വരുന്നു. അതില്‍പ്പെടുന്ന ഒന്നാണ് ക്വോട്ടോ ഉടമ്പടി ^ തന്മൂലം കുറെ രാജ്യങ്ങള്‍ തമ്മില്‍ ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറംതള്ളലിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍വൈസ് പ്രസിഡന്റുമായ അല്‍ഗോര്‍ ഈ മുദ്രവാക്യവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇതിനോടനുബന്ധിച്ച് 'An Inconvenient Truth' എന്ന ഡോക്യൂമെന്ററി തന്നെ നിര്‍മിച്ചുകഴിഞ്ഞു. പല പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ആഗോളതാപനത്തെക്കുറിച്ച് വിവരിക്കുന്നു.
പക്ഷെ, ഇത്രതന്നെ നമ്മുടെ ഭൂമിയില്‍ സംഭവിച്ചിട്ടും ഈ ഒരു വസ്തുതയുടെ, തീവ്രത മനസ്സിലാക്കാന്‍ കഴിയാത്ത പല സംശയാലുക്കളും നമ്മുടെ കൂട്ടത്തിലുണ്ട്. ഇവര്‍ വിശ്വസിക്കുന്നത്, യഥാര്‍ത്ഥ്യത്തില്‍ ആഗോളതാപനം സംഭവിക്കുന്നില്ല എന്നാണ്. കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അഗ്നിപര്‍വതത്തിന് സ്ഫോടനം സംഭവിച്ചോ, സൌരായുഥത്തില്‍ മാറ്റങ്ങള്‍ വന്നിട്ടോ മാത്രമാണ് താപനം സംഭവിക്കുന്നത് എന്നാണ്. അവരുടെ വിശ്വാസങ്ങള്‍  ^ ആഗോള താപനം ഗുണകരവും വീണ്ടും സംഭവിക്കേണ്ടതുമാണ് എന്നാണ്. തന്മൂലം ഉഷ്ണമേഖലാ പ്രദേശങ്ങളായ മരുഭൂമികളില്‍ ഈര്‍പ്പം കൂടിവരുന്നു. കൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് സസ്യങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്നു. സമുദ്രനിരപ്പ് വര്‍ധിക്കുമെന്നത് നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റുന്നതാണ്.
ഇന്ന് ലോകത്ത് ആഗോളതാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിനെക്കുറിച്ചുള്ള അറിവ് കുറവാണ്. നാമെല്ലാവരും ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. നമ്മള്‍ അതിന് ഉത്തരവാദിത്വം ഉള്ളവരാണ്. ഈ ഭൂമി ഇന്ന് ജീവിക്കുന്നവര്‍കക് മാത്രമുള്ളതല്ല. നാളേക്കും വേണ്ടുന്ന ഈ ഭൂമി സംരക്ഷിക്കേണ്ടത് കൂടുതല്‍ ബുദ്ധിയും ശക്തിയുമുള്ളോരെന്ന് സ്വയം അഭിമാനിക്കുന്ന നാമോരുത്തരുടെയും ചുമതലയാണ്. നമുക്ക് ഈ സുന്ദരഭൂമിയെ സംരക്ഷിക്കാം; വരും തലമുറക്കായ്...

Mubaraque Hamza K.H.,
Mathematics

മഹദ്വചനങ്ങള്‍

 സ്നേഹത്തിന്റെ തികവില്‍ നിന്ന് വരുന്നതാണ് വിശുദ്ധി ^ ടാഗോര്‍
 ഹൃദയം നിറയെ സ്നേഹിക്കുന്നവന് മറ്റുള്ളവര്‍ക്ക് കൊടുക്കുവാനും കഴിയും. ^ജോണ്‍ പോള്‍ 23
 സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകവാം ^ കുമാരനാശാന്‍.
 സ്നേഹമെന്ന വികാരം അക്ഷരങ്ങളില്ല ഹൃദയങ്ങളിലാണ് ജീവിക്കേണ്ടത്  ^വില്യം ഫോക്നര്‍
 നീ ആരെയാണോ സ്നേഹിച്ചത് പരലോകത്ത് അവരുടെ കൂടെയായിരിക്കും  ^മുഹമ്മദ് നബി
 ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ ^യേശുദേവന്‍
 സ്നേഹമുള്ളിടത്താണ് ജീവനുള്ളത് പകയുള്ളിടത്ത് നാശവും ^ഗാന്ധിജി.
 സ്നേഹം സ്നേഹത്തെ ജനിപ്പിക്കുന്നു ^വിര്‍ജിന്‍.

Sherin K Abrham,
Natural Science

നഷ്ടപ്രണയത്തിന്റെ ഓര്‍മ്മക്ക്

അറിയാതെ കണ്ടുമുട്ടിയൊരെന്‍ കൌമാരത്തിന്‍
ഹൃദയതുടിപ്പുകള്‍ അറിയുന്നുഞാന്‍.
സ്മൃതിയുടെ കയ്യൊപ്പ് എന്‍ മനസ്സില്‍
ഓര്‍മകളുടെ നീര്‍ച്ചാലൊഴുകുന്നു
ആ നിര്‍ച്ചാലിന്‍ രസിച്ചമരുമ്പോള്‍
നിലാവെളിച്ചത്തില്‍ ചന്ദ്രിക തന്‍മുഖം
എന്‍ചോലയില്‍ പതിയുമ്പോള്‍,
നിന്‍ഹൃദയം പോലെ അതുകൈ കുമ്പിളി
ലെടുക്കാന്‍ കൊതിക്കുന്നു ഞാന്‍.
മഞ്ഞുതുള്ളികള്‍ നേര്‍ത്തകണങ്ങളായ്
ഇലകളില്‍ കൂടി താളമിട്ടിറങ്ങുമ്പോള്‍
എന്‍ സ്മൃതചെപ്പില്‍ തെളിഞ്ഞുവരുന്നത്
ഏതോ ഇളംകാറ്റടിച്ചപോലെ എന്‍
ജീവിതത്തില്‍ നിന്ന് തെന്നിവീണ നീയാണ്.
ഓര്‍ക്കാനായ് എന്തുതന്നു എനിക്കോര്‍മ്മയില്ല.
നഷ്ടസ്വപ്നങ്ങളുടെ നീര്‍ച്ചാലില്‍
ഒരു കളിവള്ളം പോലെഞാന്‍.
തിരിച്ചു തരാന്‍ ആവശ്യപ്പെടാന്‍ ഒന്നുമില്ല.
ഒരുപിടി സ്നേഹത്തിന്‍ പനിനീര്‍പൂവ് സമ്മാനിക്കൂ.
അല്ലെങ്കില്‍ വിധിയുടെ ആറ്റില്‍ എനിക്കു നഷ്ടപ്പെട്ട
എന്‍ ഹൃദയം തിരികെ തരൂ
നിന്നെ ഓര്‍ക്കാനെങ്കിലും,
വേര്‍പ്പാടിന്റെ ദുഃഖത്തില്‍
ഒന്നുപൊട്ടി കരയാനെങ്കിലും
എന്‍ ഹൃദയമിനി ക്കേകൂ.

Sreelakshmi K.B.,
Commerce

School Life

School life, the most
Beautiful period of my life
A life full of roses
-without any thorns
A life full of friends
without any enemies
A life full of pleasure
without any pain
Oh School life! The most
beautiful period of my life.
Oh school life! The most
memorable period of my life
Good friends and loving teachers
Life’s precious gift for me
The moment I spent with them
were the happiest moment in my life
and those beautiful memories
of my school life
add colours and fragrance to  my life today.

Ruby K.A.

Physical Science.

My Life

My life is just like the moon
Full of ups and downs
Ups make me happy
Downs make me sad
My life is just like a star
That twinkles and twinkles
And afterwards they loose their brightness.

My life is like a kite
Flying high and sometimes coming down
I have achieved many things
And many things I have also lost
My Life is like a rose
It blossoms forth and then withers off
Achievements make me proud
And proud make me fall.

Nejumunisa P.M.
Social Science option

പുരാവൃത്തം

മൈതാനത്ത് ഉച്ചഭാഷിണിയില്‍ നിന്ന ഒരു മാപ്പിളപ്പാട്ട്  ഒഴുകിവരുന്നു. വിശിഷ്ടാതിഥികളെ സ്വീകരിക്കാനുള്ള ചുമതല റാണി ടീച്ചര്‍ക്കാണ്. താലിപ്പൊലി സംഘത്തെ തയ്യാറാക്കുന്ന തിരക്കിലാണ് ഭാനുമതി ടീച്ചര്‍. കതിനവെടിയും പടക്കവും ശരീഫ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്നു. പി.ടി.എ പ്രസിഡന്റ് സെയ്താലിക്കുട്ടിയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രസിഡന്റ് രമേശും ജഗപുകയിലാണ്. ആകെകൂടി ഉല്‍സാഹതിമിര്‍പ്പിലാണ് എല്ലാവരും. എന്തിനാണ് ഈ ഉല്‍സാഹം? ദശാബ്ദങ്ങളായി ഒരു സ്ഥാപനത്തിന്റെ ഭാഗമായിരുന്നു നാലദ്ധ്യാപകരെ പറഞ്ഞുവിടാനോ? ഒരു കണക്കിന് ഇതും ഒരു മരണമാണ് ^ ഔദ്യോഗിക ജീവിതത്തിന്റെ മരണം.  ഇന്നു വരെ എല്ലാറ്റിനും ഒരടുക്കുംചിട്ടയുമുണ്ടായിരുന്നു. നാളെ അങ്ങനൊയൊന്നില്ല. കൃത്യസമയത്ത് ഉണരേണ്ടേ, കുളിക്കേണ്ട, എന്തിന് പല്ലുപോലും തേക്കേണ്ട. ജീവിതത്തിന്റെ അര്‍ത്ഥംതന്നെ അസ്തമിച്ചപോലെ  ''എന്താ മാഷേ റിട്ടയര്‍മെന്റിന്റെ സുഖം ഇപ്പോഴേ തലക്കുപിടിച്ചോ?'' അറബി മാസ്റ്റര്‍ ഹംസ തോളില്‍ തട്ടിയപ്പോഴാണ് പരിസരം ഓര്‍ത്തതുതന്നെ. ഉത്തരം ഒരു ചിരിയിലൊതുക്കി.
മാനേജരും കമ്മറ്റി അംഗങ്ങളില്‍ ചിലരും കാറില്‍ നിന്നിറങ്ങി കടന്നുവരുന്നുണ്ട്. ഹെഡ്മിസ്ട്രസ് അവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്. മാനേജരെ കാത്തുനിന്നിരുന്നവരുടെ മുഖത്ത് അങ്ങോട്ട് ചെല്ലാമോ എന്ന ശങ്കയുണ്ട്. പിരിയുന്ന സ്ഥാനത്തേക്കുള്ള അപേക്ഷകാരാം. മുപ്പത്തിനാല് വര്‍ഷം മുമ്പ് ഒരു സായാഹ്നത്തില്‍ ഇതുപോലെ പകച്ചുനിന്നതോര്‍മ്മ വന്നു. നീണ്ട മുപ്പത്തിനാലുവര്‍ഷം! എന്തെല്ലാം അനുഭവങ്ങള്‍! ഒരുജീവിതം അവിടെ തുടങ്ങി. ഇവിടെ എരിഞ്ഞടങ്ങുന്നു. മനസ്സില്‍ നിര്‍വ്വികാരത തളംകെട്ടി നില്‍ക്കുന്നു. പിരിയുന്നതിന്റെ സങ്കടമാണെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. ശമ്പളം കുറയുന്നതിന്റെ ഏനക്കേടാണെന്നും പറഞ്ഞേക്കാം. പക്ഷെ അതാണോ കാരണം? അല്ല തന്നെ. സാമ്പത്തികമായ ഒരു പ്രശ്നവും തനിക്കില്ല. ജീവിത സഖി രണ്ടുവര്‍ഷം മുമ്പ് യാത്ര പറഞ്ഞു. പെട്ടെന്നുണ്ടായ ആ വേര്‍പാട് ഹൃദയത്തെ കീറിമുറിച്ചു എന്നത് ശരിതന്നെ. എന്നാല്‍ ഇന്നത്തെ നിര്‍വ്വികാരതയുടെ കാരണം അതുമാത്രമല്ല. അതെന്തൊണെന്ന് തിരിച്ചറിയാന്‍ തനിക്കു തന്നെ ആവുന്നില്ല.
റാണി ടീച്ചര്‍ ഓടി കിതച്ചു വരുന്നുണ്ട്. ദാ! ഞാനും ഇന്നൊരതിഥിയാണല്ലോ? ലൈല ടീച്ചറും ശാരദ ടീച്ചറും വാസുദേവന്‍ മാസ്റ്ററും ഒത്താണ് റാണിയുടെ വരവ്. ഞങ്ങള്‍ നാലുപേരാണല്ലോ പിരിയുന്നത്. മന്ത്രി വരാറായി. റാണിയുടെ പരിഭ്രമം കണ്ടാല്‍ സുനാമി വരുന്നതുപോലെ തോന്നും. നിയോജകമണ്ഡലം എം.എല്‍.എയും കൂടിയായ മന്ത്രിയാണ് മുഖ്യാതിഥി. മേയറും ഡി.ഡി.ഇയും ഡി.ഇ.ഒയും എല്ലാം അതിഥികള്‍. എല്ലാം പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവായ രമേശിന്റെ ഉല്‍സാഹത്താലാണ്. രമേശ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് ബാറിലെ ശ്രദ്ധേയനായ ഒരു യുവ അഡ്വക്കേറ്റ്. കതിനവെടിയുടെ കാതടിപ്പിക്കുന്ന ശബ്ദം. മന്ത്രിയുടെ വരവായിരിക്കും. യാത്രയയപ്പ് സമ്മേളനം തുടങ്ങി. ഹെഡ്മിസ്ട്രസിന്റെ സ്വാഗതപ്രസംഗത്തില്‍ വേണുമാസ്റ്ററെ കുറിച്ചാണ് കൂടുതല്‍ പരമാര്‍ശിച്ചത്. കൃത്യനിഷ്ഠ, ആത്മാര്‍ത്ഥത, ഉത്തരവാദിത്വബോധം എന്നു തുടങ്ങി പുതിയ തലമുറകന്യമായ പലഗുണങ്ങളും അവര്‍ എടുത്തു പറഞ്ഞു. പ്രസംഗങ്ങള്‍ കൊഴുത്തു വന്നു. ഡി.ഡി.ഇയും ഡി.ഇ.ഒയും വേണു മാസ്റ്റര്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു. ഓര്‍ത്തപ്പോള്‍ ചിരി വന്നു. സ്വയം അപേക്ഷിച്ചു നേടുന്ന അവാര്‍ഡ്  ^എല്ലാം കേള്‍ക്കുമ്പോഴും മനസ്സിലെ നിര്‍വ്വികാരത കൂടിയതേയുള്ളൂ. അവസാനം തന്റെ ഊഴം വന്നു. മറുപടി പ്രസംഗം മൈക്കിന് മുമ്പില്‍ ഏറെ നിന്നിട്ടും ഒരുവാക്ക് പുറത്തുവന്നില്ല. എല്ലാറ്റിനും നന്ദി എന്നുപറഞ്ഞു. സീറ്റില്‍ പോയിരുന്നു. മണിക്കൂറുകളോളം പ്രസംഗിച്ച പല വേദികളും ഈ വിദ്യാലയത്തില്‍ കഴിഞ്ഞ മുപ്പത്തിനാലുവര്‍ഷത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന്....
പരിപാടി കഴിഞ്ഞ് എല്ലാവരും താഴെ ഇറങ്ങി. അതിഥികളെല്ലാം കൈപിടിച്ച് സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ വിശ്രമജീവിതം ആശംസിച്ചു. പൊള്ളയായ ആശംസകള്‍ക്ക് മുടക്കില്ലല്ലോ? വേദിക്കു താഴെ എത്തിയതും ആ ചെറുപ്പുക്കാരന്‍ അടുത്തുവന്നു. ഞൊടിയിടയില്‍ പാദംതൊട്ട് വന്ദിച്ചു. താന്‍ പെട്ടെന്ന് പിന്നോട്ട് മാറി. ഒരാള്‍ പാദം തൊടുന്നത് പണ്ടേ ഇഷ്ടമല്ല. ഒരാളുടെ പാദം മറ്റൊരാള്‍ തൊട്ട് വന്ദിക്കുന്നത് ശരിയല്ലെന്നാണ് തന്റെ പക്ഷം. ആ ചെറുപ്പക്കാരന്റെ ശിരസ്സില്‍ തൊട്ടു. പിന്നെ രണ്ടു കൈയും പിടിച്ച് അടുപ്പിച്ചു. എവിടെയോ കണ്ട നല്ല പരിചയം. ''സാറിന് എന്നെ മനസ്സിലായില്ലേ?'' പരിഭവം ലേശമില്ലാത്ത ചോദ്യം. പതുക്കെ ആ മുഖം ഓര്‍മ്മവന്നു. സുരേഷ്ബാബു, ഐ.ടി. മേഖയിലാണെന്നും വിദേശത്തെവിടെയോ ജോലിയാണെന്നും ഒരിക്കല്‍ കേട്ടിരുന്നു. ''സാറിന്റെ അനുഗ്രഹവും സഹായവും ശ്രദ്ധയും ഇല്ലായിരുന്നെങ്കില്‍... '' അവന്റെ ഗദ്ഗദം അനുഭവിച്ചു. എട്ടാംക്ലാസ്സിലാരുന്നപ്പോഴാണ് അപകടത്തില്‍ അവന്റെ അച്ഛന്‍ മരിച്ചത്. നിരാലംബമായ കുടുംബത്തിന് മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുരേഷ്ബാബു ക്ലാസ്സില്‍ വന്നുകണ്ടില്ല. അവനിനി പഠിക്കുന്നില്ലെന്ന് മറ്റു കുട്ടികള്‍ പറഞ്ഞു. അന്നുവൈകുന്നേരം വാസുമാസ്റ്ററെയും കൂട്ടി അവന്റെ വീട്ടില്‍വെന്നു. പഠിത്തം തുടരാന്‍ നിര്‍ബന്ധിച്ചു. ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. തനിക്ക്  പരിചയമുള്ള ചിലരോട് വിവരം പറഞ്ഞ് അവന്റെ പഠിത്തത്തിന് ഏര്‍പ്പാട് ചെയ്തു. ഈ ഗണത്തില്‍ ബാബു മാത്രമായിരുന്നില്ല. മറ്റു പലരേയും പലപ്പോഴായി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒന്നും മനസ്സില്‍ ഓര്‍ത്തുവെക്കാറില്ല. 'വലതു കൈകൊണ്ട് നല്‍കുന്നത് നിന്റെ ഇടതുകൈ അറിയരുതെ'ന്ന നബിവചനമാണ് ഈക്കാര്യത്തില്‍ തന്റെ തത്വശാസ്ത്രം.
ഒഴിഞ്ഞുപോകുന്നവരെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങിനായി എന്നെ കാത്ത് മറ്റുളളവര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ''വേണ്ട, ഇന്നു സാറിനെ ഞാന്‍ കൊണ്ടുപോകാം? ബാബു അവരോട് പറഞ്ഞു. ദൂരെ മാറി അവന്റെ കാര്‍ കിടപ്പുണ്ടായിരുന്നു. അടുത്തുതന്നെ സുന്ദരിയായ ഭാര്യയും. ''സാറിന്ന് വീട്ടില്‍ പോകുന്നില്ല. എന്റെ കൂടെ വരുന്നു.'' അവന്‍ മറ്റുള്ളവരോട് തെല്ലൊരപേക്ഷ സ്വരത്തില്‍ പറഞ്ഞു. അല്ലെങ്കില്‍ തന്നെ, തന്റെ വീട്ടിലാരാണ്? രണ്ടുമക്കളില്‍ മകന്‍ വിദേശത്ത് മകള്‍ രാഷ്ട്രതലസ്ഥാനത്തില്‍. പെന്‍ഷനായാല്‍ അങ്ങോട്ടു ചെല്ലാന്‍ രണ്ടുപേരുടെയും ക്ഷണം. പക്ഷേ ഉഷയുടെ സാന്നിദ്ധ്യമുള്ള മ ണ്ണാണ് തനിക്കിഷ്ടം.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചെഞ്ചോര കണ്ട് ഭയന്നിട്ടോ ഭൂമിയിലെ വേര്‍പാടിന്റെ ദുഃഖം സഹിക്കാഞ്ഞോ എന്തോ. ദിവാകരന്‍ മുങ്ങാനൊരുങ്ങുന്നു. സുരേഷ്ബാബുവിന്റെ കാറില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. വിട. വിട. തനിക്കെല്ലാം തന്ന സരസ്വതി ക്ഷേത്രമോ ^തലമുറകളേ വിട. വിട.

Nini S.S.
Physical Science

സ്നേഹിതന്‍

മനസ്സിന്റെ കിളിവാതില്‍ തുറന്നു^
എന്‍ മിഴിനീര്‍ തുടച്ചു മാറ്റുവാന്‍,
അവന്‍ വന്നു!
പൂക്കള്‍ നിറഞ്ഞ വസന്തകാലത്ത്,
പൂര്‍ണ്ണചന്ദ്രനെപ്പോലെ ശോഭിച്ചു.
മിന്നാമിനുങ്ങിനെപ്പോലെ വന്നു,
കാര്‍മേഘത്തെപ്പോലെ പോയ്മറഞ്ഞു!
അവനെകാത്ത് എന്നിലെ നിലവിളക്ക്,
അണയാതെ കത്തുകയാണ്!
നീയെനിക്ക് നല്‍കിയ ഒരായിരം വാക്കുകള്‍,
ഞാനിന്നും ഹൃദയത്തില്‍ സുക്ഷിക്കുന്നു.
വരില്ലേ, നീ വരില്ലേ, കാത്തിരുന്നോട്ടെ?

Sheena P.M.
Physical Science.

മകള്‍

 കുഞ്ഞേ, നീ അറിയുന്നുവോ
ഈ അമ്മതന്‍ വേദന
മാതൃസ്നേഹം ചൊരിയേണ്ട നിന്നില്‍ ഞാന്‍
വിരഹത്തിന്‍ വേദന നീട്ടിത്തരുന്നുവോ
സ്നേഹകണികകള്‍ നല്‍കേണ്ട നിന്നില്‍ ഞാന്‍
ശോകത്തിന്‍ തന്ത്രികള്‍ മീട്ടിത്തരുന്നുവോ
പാലൂട്ടി തേനൂട്ടി ലാളിക്കും നിന്നെ ഞാന്‍
ഓമനപ്പൂമുഖം ഉമ്മവെച്ചിടും ഞാന്‍
നന്മയ്ക്ക് വേണ്ടി പടപൊരുതുമ്പോഴും
അമ്മതന്‍ സ്നേഹം നിന്നിലായെത്തുന്നു.
ഒരുനോക്ക് കാണാന്‍ വാരിപ്പുണരാന്‍
അമ്മതന്‍ ഉള്ളംതുളുമ്പുന്നു ഓമലേ
എന്നിലെ സ്പന്ദനം എപ്പോഴും ഓമലേ
നിന്നിലേക്കെത്തുന്നു നീ അറിയുന്നുവോ.
നിന്‍ ചാരത്തെത്തുവാന്‍ എന്‍മനം വെമ്പന്നു
ഓമലേ സദ്ഗദം കാത്തിരിക്കുന്നു ഞാന്‍.

Savitha K.
Physical Science.

Tuesday, October 19, 2010

ഗുരുശിഷ്യ ബന്ധം

ഗുരുശിഷ്യബന്ധത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത് ബൈബിളിലെ ഒരു സംഭവമാണ്.  ഒരുദിവസം യേശുനാഥന്‍ മരണത്തിനുമുമ്പ് തന്റെ ശിഷ്യരുമൊത്ത് അന്ത്യ അത്താഴം കഴിക്കാന്‍ സെഹിയോന്‍ ഊട്ടുശാലയില്‍ എത്തിച്ചേര്‍ന്നു. യഹൂദരുടെ ആചാരമനുസരിച്ച് ഭക്ഷണത്തിനുമുമ്പ് അടിമകള്‍ പാദം കഴുകികൊടുക്കണമായിരുന്നു. എന്നാല്‍ ശിഷ്യന്മാരിലാരും ഈ പ്രവൃത്തി ചെയ്യാന്‍ തയ്യാറായില്ല. എല്ലാവരും ഭക്ഷണത്തിനിരുന്നപ്പോള്‍ യേശു തന്റെ മേലങ്കി മാറ്റി ഒരു തൂവാലയും ഒരു പാത്രത്തില്‍ വെള്ളവുമെടുത്ത് ശിഷ്യരുടെ പാദം കഴുകി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ''നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദം കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദം കഴുവിന്‍.''
സ്വയം താഴ്ന്നിറങ്ങുന്ന ഗുരുസങ്കല്‍പം. തലമുറകളെ വാര്‍ത്തെടുക്കുന്ന രാജശില്‍പിയാണ് അധ്യാപകന്‍ എന്ന് തത്വചിന്തകനായ ജീന്‍സെബിലസ് പറയുന്നു. ശിഷ്യമനസ്സുകളെ സ്വാധീനിക്കണമെങ്കില്‍ ഗുരു ഇറങ്ങിവരണം. മേലാവിയോടുള്ള വിനയം കര്‍ത്തവ്യവും സമന്‍മാരോടുള്ള വിനയ മര്യാദയും താഴെയുളളവരോടുള്ള വിനയം കുലീനതയുമാണെന്ന് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍! വിനയം ഗുരുവിന്റെ മുഖമുദ്രയാകണം. കുഞ്ഞുങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സാധ്യതകളെ തട്ടിയുണര്‍ത്തുന്നവനാണ് അധ്യാപകന്‍. യഥാര്‍ത്ഥത്തില്‍ ഇത് ദൈവത്തിന്റെ കരവേലയായ മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് രൂപപ്പെടുത്തുന്ന  പവിത്രകര്‍മ്മമാണ്. അതിനാല്‍ ഇത് വൈദാരാധനകൂടിയാണ്. ഇവിടെ സ്വാര്‍ത്ഥതയുടെയോ പ്രതിഫലചിന്തയുടെയോ അഹങ്കാരത്തിന്റെയോ ചിന്തകളില്ല. അധ്യാപനത്തെ ജീവിതദൌത്യമായി കാണുന്ന അര്‍പ്പണമനോഭാവമുള്ള അധ്യാപകരാണ് വിദ്യാഭ്യാസത്തെ വളര്‍ത്തുന്നതെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്നു നമ്മെയൊക്കെ സ്വന്തം മക്കളെപോലെ കരുതി വളര്‍ത്തിയ ഒരുപാടു അധ്യാപകജീവിതങ്ങളെ നമുക്കും ഉയര്‍ത്തിക്കാണിക്കാനുണ്ടാകും.
ആചാര്യ ദേവോ ഭവ!
ആജ്ഞതയുടെ അന്ധകാരമകറ്റി അധാര്‍മ്മികതയുടെയും അനീതിയുടെയും ഇരുളകറ്റി ശിഷ്യനു നേരിന്റെ പാത കാണിച്ചുകൊടുക്കുന്ന ഗുരുവിനെ ദൈവമായി കരുതുന്ന ആര്‍ഷഭാരത സംസ്കാരത്തിന്റെ ഉടമകളാണ് നമ്മള്‍. പക്ഷേ ഇത് ഈ ചിന്തകള്‍ക്ക് ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു. ഒരു നല്ല ജോലി, പ്രശസ്തി, ആഡംബരം നിറഞ്ഞ ജീവിതം ഇവയൊക്കെയായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍. അധഃപതിച്ചോ എന്ന് സംശയിച്ചുപോകുന്ന ജീവിതത്തിന്റെ അടിസ്ഥാനഭാവങ്ങള്‍ പോലും അറിയാതെ കലാലയങ്ങള്‍ വിട്ടുപോരുന്ന കുഞ്ഞുങ്ങള്‍ ഇടവഴിയില്‍ തളര്‍ന്നുപോകുന്നു. വേതനത്തിനുവേണ്ടിയും ഉപജീവനത്തിനുവേണ്ടിയും ജോലി തീര്‍ത്തുപോകുന്ന അധ്യാപകര്‍ തങ്ങളുടെ യഥാര്‍ത്ഥദൌത്യം തിരക്കിനിടയില്‍ മറന്നുപോയോ? കാഴ്ചപ്പാടുകളിലെ അവ്യക്തതയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇന്ത്യയിലെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഡോ. എ.പി.ജെ. അബ്ദുല്‍കലാം പറയുന്നു.
ഈ നിലപാടുകള്‍ക്കും ചിന്തകള്‍ക്കും മാറ്റംവരട്ടെ സമൂഹത്തിന്, നാടിന്, കുടുംബത്തിന് നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുവാന്‍ ഇന്നിന്റെ വിദ്യാഭ്യാസത്തിന്, അധ്യാപകര്‍ക്ക് സാധിക്കട്ടെ. ശിഷ്യരെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഗുരുവും ഗുരുവിനെ ഉള്ളോടു ചേര്‍ത്തുവെയ്ക്കുന്ന ശിഷ്യരുമായി നമ്മുക്ക് മാറാം. സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

Dhanya Antony,
Physical Science option.

അമ്മ

പിഞ്ചോമനതന്‍ ചെഞ്ചുണ്ടുകള്‍ രണ്ട് വാക്കിനായ് വെമ്പിടുന്നു.
അമ്മ, അമ്മയാണവന് ജീവാമൃതം.
സ്നേഹത്തിന്‍ പാനപാത്രമാണമ്മ
ത്യാഗത്തിന്‍ മൂര്‍ത്തിമത് ഭാവമാണമ്മ.
അമ്മ, തന്‍ ജീവിരക്തം അമൃതായ് തന്‍
കുഞ്ഞിനായ് ഊറ്റികൊടുത്തിടുന്നു.
അമ്മതന്‍ കരണങ്ങള്‍ അവന് കരുത്തേകിടുന്നു.
അറിവിന്‍ പാലാഴിയാംമമ്മ
വിദ്യതന്‍ ആദ്യഗുരുവാംമമ്മ
സ്നേഹത്തിന്‍, ത്യാഗത്തിന്‍, കാരുണ്യത്തിന്‍
പ്രതിബിംബമാണമ്മ
അമ്മ തന്‍ മനസ്സില്‍ കൂട്ടികിഴിച്ചിടുന്നു
തന്‍ മക്കള്‍തന്‍ വളര്‍ച്ചയും പദവിയും
അമ്മതന്‍ സംരക്ഷണം ഒഴിയാബാധപോലെ
ഒരുനാള്‍ എല്ലാമായിരുന്നമ്മയെ
അനാഥരാക്കി അവര്‍ക്കായ് അനാഥമന്ദിരങ്ങള്‍ പണിയുന്നു.
ഇത്രമേല്‍ പാപിയാം മക്കള്‍ അറിയുന്നുവോ...
ഒരമ്മതന്‍നോവുമാ മനസ്സ്
നിമിഷമാം നേരത്തെ നോവുമാത്രം മതി
പാപിയാം മക്കളെ ഇല്ലായ്മ ചെയ്യുവാന്‍
പക്ഷേ ഒരമ്മതന്‍ മനസ്സ് തുന്നിയില്ലൊരിക്കലും
തന്‍ മക്കള്‍ക്ക് ഹേതുവാകുവാന്‍.
ഇന്നതറിയണമെങ്കില്‍ അമ്മയെന്ന രണ്ടക്ഷരത്തിന്‍
മാഹാത്മ്യം പഠിക്കുവിന്‍ മര്‍ത്യരെ.

Vinodini M.P,
Natural Science

സാമ്രാജ്യത്വം, ഫാഷിസം, വിദ്യാര്‍ത്ഥി സമൂഹം

അധിനിവേശങ്ങള്‍ ഒരു തുടര്‍ക്കഥപോലെ ഏതുകാലത്തും നടന്നിട്ടുണ്ട്. സമ്പത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത മോഹങ്ങളാണ്  അതിര്‍ത്തികള്‍ കടന്ന് ആയുധമെടുക്കാന്‍ പല രാഷ്ട്രങ്ങളെയും പ്രേരിപ്പിച്ചത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും  ലാറ്റിനമേരിക്കന്‍  രാഷ്ട്രങ്ങളിലെയും, പ്രകൃതി ^ ജൈവ ഇന്ധങ്ങളെ കൊള്ളയടിച്ചും അധിനിവേശം നടത്തിയുമാണ് ഇന്നു കാണുന്ന യൂറോപ്പും അതിലെ പല രാഷ്ട്രങ്ങളും സമ്പന്നമായതും സാമ്രാജ്യത്വം സ്ഥാപിച്ചതും. ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് സമ്രാജ്യത്വങ്ങള്‍ക്ക് ശേഷം അധിനിവേശത്തിന്റെ പുതിയൊരു രാഷ്ട്രീയത്തിന് രൂപം കൊടുത്തിരിക്കുകയാണ് ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം. തങ്ങളുടെ ചാര സംഘടനയിലെ CIAയെ ഉപയോഗിച്ച് പല രാഷ്ട്രങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച്, ഭരണകൂടത്തെ അട്ടിമറിച്ച് ആ സ്ഥാനത്ത് റാന്‍മൂളികളെ അവരോധിക്കുകയും സമ്പത്ത് മുഴുവന്‍ ഊറ്റിയെടുക്കുകയുമാണ് ഇന്നു ചെയ്തു കൊണ്ടിരിക്കുന്നത്.
ലോകത്തുള്ള പല രാജ്യങ്ങളിലും അമേരിക്കന്‍ പങ്ക് വളരെ വ്യക്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ പോരാട്ടങ്ങളെ അണയാതെ കത്തിച്ചു നിര്‍ത്തുന്നത് അമേരിക്കന്‍ ആയുധങ്ങളാണ്. എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങള്‍കൊണ്ടും സമ്പന്നമായ ഈ കറുത്ത ഭൂഖണ്ഡത്തെ അക്ഷയപാത്രം പോലെ നിലനിര്‍ത്താന്‍ സാമ്രാജ്യത്വം പടച്ചുവിടുന്നതാണ് നൈജീരിയയിലും കോംഗോയിലും, എതോപ്യയിലും, സോമാലിയയിലുമൊക്കെയുള്ള ആഭ്യന്തരകലാപങ്ങളും വര്‍ഗീയ വിദ്വേഷവും. ഈ രാജ്യങ്ങളിലെ ഇരുകക്ഷികള്‍ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതും തമ്മിലടിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. ഈ ആഭ്യന്തര ലഹളകള്‍ക്കിടയില്‍ എണ്ണയും, സമ്പത്തും കടത്തിക്കൊണ്ടുപോകുകയും പകരം അവര്‍ക്ക് നല്‍കുന്നതോ ആയുധങ്ങളുമാണ്.
ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ലോക പോലീസ് ചമഞ്ഞു കൊണ്ട് പല രാഷ്ട്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും ഏകാധിപത്യഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനം നല്‍കാനുമെന്നൊക്കെ പറഞ്ഞ് അധിനിവേശം നടത്തി. പിന്നീടാണ് കൂട്ട നശീകരണ ആയുധങ്ങളല്ല അവരുടെ ലക്ഷ്യമെന്നും എണ്ണയും, മറ്റ് പ്രകൃതി വിഭവങ്ങളുമാണെന്ന് ലോകം മനസ്സിലാക്കിയത്. അതുപോലെ തന്നെ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉസാമബിന്‍ലാദനു നല്‍കി അഫ്ഗാന്‍ രാഷ്ട്രത്തെ ശിഥിലമാക്കി. ഉസാമയെ പിടികൂടുന്നതിനും പകരം രാഷ്ട്രീയ, സാമ്പത്തിക അജണ്ടയാണ് ഇതിനുപിന്നിലെന്ന് ലോകം പിന്നീടാണ് മനസ്സിലാക്കിയത്. ഇങ്ങനെ ഓരോ രാജ്യത്തും അമേരിക്ക ഇടപെട്ട് കൊണ്ടിരുന്നപ്പോള്‍ നാം നിശãബ്ദരായിരുന്നു. അവസാനമായി അവര്‍ നമ്മുടെ രാഷ്ട്രത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്നു. ഹിലാരി ക്ലിന്റന്‍ ഇന്ത്യയില്‍ വന്ന് ആണവകരാറില്‍ പ്രധാനമന്ത്രിയെക്കൊണ്ട് ഒപ്പുവെപ്പിച്ചപ്പോള്‍ ഇന്ത്യ അതിന്റെ പരമാധികാരം അടിയറവ് വെക്കുകയായിരുന്നു. കാരണം, രാജ്യത്തിലെ സൈന്യത്തെയും ആയുധബലത്തെയും കുറിച്ചുള്ള കണക്കുകള്‍ അമേരിക്കയ്ക്ക് കൈമാറാനും, ഇനി ആയുധങ്ങള്‍ വാങ്ങുകയും ചെയ്യുന്നെങ്കില്‍ അമേരിക്ക അറിയണമെന്ന വ്യവസ്ഥയുമായിരുന്നു ഇതില്‍. അങ്ങനെ സ്വന്തം മണിയറ രഹസ്യം പോലും അടിയറ വെച്ചുകൊണ്ട് ഇന്ത്യ സാമ്രാജ്യത്വത്തിനു മുമ്പില്‍ ഓഛാനിച്ചു നില്‍ക്കുന്നു.
ഒരു വശത്ത് സാമ്രാജ്യത്വം ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ മറുവശത്ത് ഫാഷിസം ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളും, ദലിതുകളും ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ഫാഷിസത്തെ തന്നെയാണ്. 1925ല്‍ RSS എന്ന സംഘടനാ രൂപീകരണത്തോടുകൂടി ഫാഷിസം അതിന്റെ മൂര്‍ത്തരൂപത്തില്‍ എത്തി. രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കലാപങ്ങള്‍ സൃഷ്ടിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നാഗ്പൂര്‍, മീററ്റ്, ആസാം, നെല്ലി, മംഗലാപുരം, മൈസൂര്‍ എന്നിങ്ങനെ കലാപങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സ്വാത്രന്ത്യ സമരത്തിനുവേണ്ടിയുള്ള പോരാട്ടത്തെക്കാള്‍ ഇവര്‍ക്കിഷ്ടം കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനായിരുന്നു. 1954 മുതല്‍ 1992 വരെയുള്ള നീണ്ട 38 വര്‍ഷത്തെ കണക്കെടുത്താല്‍ 13316 കൂട്ടക്കൊലകള്‍ക്കാണ് ഫാഷിസം നേതൃത്വം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഇവര്‍ നേരിട്ടുള്ള ഉന്മൂലനശ്രമങ്ങള്‍ നിര്‍ത്തലാക്കി പകരണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്ത് വംശഹത്യ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെ രക്ഷിക്കൂ എന്ന് പൊട്ടിക്കരഞ്ഞ് പറയുന്ന നിസ്സാഹയരായ ജനതയോട് 'We have no order to save you' എന്നുപറയുന്ന പോലീസ് ഉദ്യോഗസ്ഥരെയും നമുക്ക് കാണാം. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഗുജറാത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയായിരുന്നു വംശഹത്യ അരങ്ങേറിയത്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സൈന്യത്തില്‍ കയറിപ്പറ്റുകയും അവിടെ നിന്നും RDX കടത്തി അഭിനവ് ഭാരത് പോലെയുള്ള ഭീകരസംഘടനകള്‍ക്ക് എത്തിച്ച് കൊടുത്ത് സ്ഫോടനം നടത്തി അത് മറ്റുവിഭാഗത്തിന് മേല്‍ചാര്‍ത്തി കൊടുത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. മലേഗാവ്, മോദാസ്, നന്ദേഘ്, അജ്മീര്‍, സംജോദ എക്സ്പ്രസ് സ്ഫോടനങ്ങള്‍ മുഴുവന്‍ ഹിന്ദുഫാഷിസ്റ്റ്  സ്പോണ്‍സ്സേര്‍ഡ് സ്ഫോടനങ്ങളാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുക്കെ, ഇവ സമൂഹത്തിന് നേരെ തുറന്നുകാട്ടി തന്ന ഹേമന്ത്കര്‍ക്കരെ എന്ന പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. അഭിനവ് ഭാരത്, ശ്രീരാമസേന, സനാതന്‍ സംസ്ഥ, വിമാനത്തില്‍ ബോംബ് വെച്ച ഹരിദ്വാര്‍ മിത്രമണ്ഡല്‍ എന്നിങ്ങനെ പല പേരുകളില്‍ ഒരോദിവസവും ഫാഷിസത്തിന്റെ പുതിയ മുഖങ്ങള്‍ രൂപം കൊള്ളുകയും ഇവയുടെയൊക്കെയും ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നുള്ളതുമാണ്.
ഈ അവസരത്തിലാണ്  ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ ആവശ്യകതയുള്ളത്. കാരണം സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തികളായി എന്നും കണക്കാക്കപ്പെട്ടവരാണ് വിദ്യാര്‍ത്ഥികള്‍. കുനിഞ്ഞിരുന്ന് പഠിക്കുന്നതോടൊപ്പം നിവര്‍ന്ന് നിന്ന് മുഷ്ഠിചുരുട്ടി പോരാടാനുള്ള വിദ്യാര്‍ത്ഥികളുടെ ഇച്ഛാശക്തിയാണ് പല സാമൂഹ്യമാറ്റത്തിനും കാരണമായിത്തീര്‍ന്നത്.
ഇത്തരത്തില്‍ ഒന്നായിരുന്നു ഇറാനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം. സാമ്രാജ്യത്വം അതിന്റെ നവലോകശ്രമം പടുത്തുയര്‍ത്തുന്നതിന്റെ ഫലമായി ഇറാനില്‍ ഇടപെട്ടുകൊണ്ടിരുന്നപ്പോള്‍, ഇനിയും തങ്ങള്‍ നിശãബ്ദരായി നിന്നാല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ നാമ്പ് ഉടലെടുക്കുമെന്ന് ഭയന്ന്് നിശãബ്ദമായ ക്ലാസ്മുറികളില്‍ നിന്ന് ബഹളമായ പോരാട്ടവീഥിയിലേക്ക് വിദ്യാര്‍ത്ഥികള്‍ കാലെടുത്തുവെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോഴും തങ്ങളുടെ അധ്യയനവര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള ഭീതിയായിരുന്നില്ല ഇവരെ നയിച്ചത്. പകരം സമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള തുടിപ്പുകളായിരുന്നു. ചൈനയിലെ ടിയാന്മെന്റ് സ്ക്വയറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഇതു തന്നെയായിരുന്നു.
ഭരണകൂട ഭീകരത പരകോടിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങി. എന്നാല്‍, ഈ പ്രക്ഷോഭത്തെ അധികാരികള്‍ വെടിയുണ്ട കൊണ്ട് എതിരിട്ടപ്പോള്‍, വിദ്യാര്‍ത്ഥികളുടെ രക്തം പാഴായിരുന്നില്ല. അത് സാമൂഹ്യമാറ്റത്തിന്റെ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. ഇത്രയൊക്കെ ചരിത്രം നമുക്ക് മുന്നിലുള്ളപ്പോള്‍ ഇനിയും ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ഇന്ത്യയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി മുന്നേറ്റം ഉയര്‍ന്നു വരേണ്ടതാണ്. ഇവയെ സമര്‍ത്ഥമായി പ്രതിരോധിക്കുകയും, അതിജീവനത്തിന്റെ പടയൊരുക്കുകയും ചെയ്യുന്ന സമൂഹ്യക്രമത്തിനുവേണ്ടിയാവണം ഓരോ വിദ്യാര്‍ത്ഥികളും ശ്രമിക്കേണ്ടത്.

Ali P.
Commerce option,

ALONE WITH MY THOUGHTS

Let me move with the paper boats
let me move with wings of dream
let me move to the place of angels
where the horizon begins
    Let me see thou shining face
    let me hear thou honey voice
    let me touch thou milky heart
    where the love begins
Let me speak on your miracles
let me write on your wonders
let me wait for your presence
when will you come?
    Let me live in thou paradise
    let me rest near thou stream
    let me lasting in thou lap
    when the bell rings
You are my flute
    I am your song
you are my sketch
    I am your picture
you are my stage
    I am you play

Sister Dhanya Paul
English Option

ALONE WITH MY THOUGHTS

My mind is flying like a kite;
With a lot of dreams in its hand.
It is a sweet moment that,
I’m alone with my thoughts.

My thoughts make me alone.
It makes me mad.
Everyone went apart from me,
Only because of it.

But I can’t think against my thoughts.
And I can’t live without my thoughts.
I’, loving it a lot.
And I’m living in it.

All my thoughts are my friends.
It giving pleasure to me.
I like to be alone,
Alone with my thoughts.

Athulya
English

തീവ്രവാദവും ദേശീയ പുരോഗതിയും

ഒരു പ്രത്യേക ആശയം പ്രാവര്‍ത്തികമാക്കാന്‍ വളരെ തീവ്രമായ വഴികള്‍ ഉപയോഗിക്കുക ഇതിനെയാണ് സാധാരണയായി തീവ്രവാദം എന്നു പറയുന്നത്. ഇത് ആശയപരമായതുകൊണ്ട് ആയുധപരമായി എണ്ണപ്പെടുന്നു. തീവ്രമായ ആശയങ്ങള്‍ എന്നും ചുറുചുറുക്കും ചോരത്തിളപ്പുമുള്ള യുവത്വത്തിന്റെ വഴികളായിരുന്നു.
നാം ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ എവിടെയും നമുക്ക് തീവ്രവാദങ്ങള്‍ കാണാന്‍ കഴിയും. നിലനില്‍ക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥതിക്കുനേരെ കലഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ അവര്‍ ആ കാലഘട്ടത്തില്‍ തീവ്രവാദികള്‍ എന്ന് എണ്ണപ്പെട്ടുപോന്നു. നമുക്ക് അത് ചരിത്രത്തില്‍ പലയിടത്തും കാണാന്‍ കഴിയും. ഉദാഹരണമായി ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിലെ ധീരനായ രക്തസാക്ഷി ഭഗത്സിംഗിനെ ബ്രിട്ടീഷുകാര്‍ അന്ന് വിളിച്ചത് തീവ്രവാദി എന്നായിരുന്നു. പറഞ്ഞു വന്നത് തീവ്രവാദം എന്നത് ഒരു നവലോകക്രമത്തിന്റെ മാത്രം ഭാഗമല്ല. മറിച്ച് അത് പണ്ടുമുതലേ നിലനിന്ന ഒരു ചിന്താധാരയായിരുന്നു. അല്ലെങ്കില്‍ ഒരു പ്രവര്‍ത്തനമാര്‍ഗ്ഗമായിരുന്നു.
സാധാരണമായി ചരിത്രം അങ്ങനെയാണെന്ന് കഴിഞ്ഞുപോയതിനെ വ്യാഖ്യാനിക്കാനും പല തിന്മകള്‍ക്ക് ത്യാഗത്തിന്റെ മഹത്വം ചാര്‍ത്താനും ചരിത്രം ശ്രമിക്കാറുണ്ട്. പക്ഷേ ഇന്നിന്റെ ജീര്‍ണ്ണതകള്‍ക്കതിെരെ ശരിയല്ലാത്ത ഒരു പോരാട്ടം അതായിരുന്നു തീവ്രവാദികള്‍ എല്ലാകാലവും ചെയ്തത്. ഒരുതരം മസ്തിഷ്ക പ്രക്ഷാളനത്തില്‍ അകപ്പെട്ട അവര്‍ തങ്ങള്‍ക്കു ശരി എന്നുതോന്നുന്ന ഒന്നിനുവേണ്ടി ജീവന്‍ പണയംവെച്ചും പോരാടുന്നു. സമൂഹത്തിന്റെ മനസ്സില്‍ കനല്‍ കോരിയിടുന്നു. സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചാരത്തില്‍നിന്നും കനല്‍ ഊതിയെടുക്കുന്നു.
ഇത്തരത്തില്‍ ഒരു സമൂഹം അല്ലെങ്കില്‍ ഒരുകൂട്ടം കഴ്ചവെക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ദേശീയ പുരോഗതിയെ ഏതുതരത്തില്‍ ബാധിക്കുന്നു എന്നതാണ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടത്. സത്യത്തില്‍ ഭീകരതിവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിന്റെ അനന്തഫലങ്ങളും. ഇക്കാരണങ്ങള്‍ നമുക്ക് മതപരമെന്നും, സാമൂഹികപരമെന്നും ഒരു പൊതുവായ അര്‍ത്ഥത്തില്‍ തരം തിരിക്കാം.
ആദ്യമായി നമുക്ക് മതപരമായ തീവ്രവാദത്തെ എടുക്കാം. കാരണം അതാണ് ഇന്നിന്റെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാകുന്നത്. ഇതിലേക്ക് പോകുന്നതിനുമുമ്പായി അടുത്തിടെ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒരു ഉദ്ധരണി: ''എല്ലാ മുസ്ലികളും തീവ്രവാദികളല്ല. പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലികളാണ്.'' എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? വളരെ പച്ചയായ ഒരു മുന്‍വിധിയോടെയുള്ള വര്‍ത്തമാനം. ഒരു സമുദായത്തെ മൊത്തത്തില്‍ തീവ്രവാദികള്‍ എന്നു മുദ്രകുത്തുക എന്നത് എത്രത്തോളം അപലപനീയമാണ്? ഇനി മറ്റൊരു സംഭവം. തീവ്രവാദബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ മുസ്ലിമായ മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവന്റെ ബാപ്പ പറഞ്ഞ വാക്കുകള്‍. ''അവന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല. കാരണം അവന്‍ അഞ്ചുപ്രാവശ്യം നമസ്കരിക്കാറില്ല. നോമ്പു നോല്‍ക്കാറില്ല എന്നല്ല. അത്തരത്തില്‍ മതപരമായി ഒന്നു ചെയ്യാറില്ല.'' എന്താണിതിന്റെ ഉളളിലടക്കിയിരിക്കുന്നത്. ഒരു തീവ്രവാദി എന്നാല്‍ കൃത്യമായി ഇസ്ലാമിക ചിട്ടവട്ടങ്ങളോടെ ജീവിക്കുന്ന ഒരുവന്‍ എന്നല്ലേ അതിനര്‍ത്ഥം. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണമാണ്. ഒരു വിശ്വാസ സംഹിതയുമായി മുന്നോട്ടുപോകുന്ന ഒരുകൂട്ടം ജനങ്ങളെ തീവ്രവാദികള്‍ എന്നു മുദ്ര കുത്തുന്നു. ഇങ്ങനെ ആടിനെ പട്ടിയാക്കി, പട്ടിനെ  പിന്നീട് പേപ്പട്ടിയാക്കി അതിനെ തല്ലിക്കൊല്ലുന്ന ഒരുതരം കപടനാടകം ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നു. ഇതിന്റെ ബാക്കിപത്രമെന്ന നിലയ്ക്കാണ് നമ്മുടെ നാട്ടില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ വരെ നമുക്ക് കാണേണ്ടി വരുന്നത്.
ഇങ്ങനെ ശക്തമായ സാമൂഹിക ഉന്മൂലനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നായി മാറിയിരിക്കുന്നു ഭീകരവേട്ട. ഇതിന്റെ പേരില്‍ നടക്കുന്ന 'ഇരയാക്കപ്പെടലുകള്‍' അവയുടെ പരിണിതഫലങ്ങള്‍ വളരെ ഏറെയാണ്. മുംബൈ പട്ടണത്തിന്റെ പലയിടത്തും മുസ്ലിം പേരുള്ള ഒരാള്‍ക്കും വീടു കിട്ടില്ല. അതിനു കാരണമായി അവര്‍ പറയുന്നതിന് പോലീസിന്റെ നിരന്തര അന്വേഷണങ്ങളാണ്. മുസ്ലീം പേരുള്ള ഒരാള്‍ക്കും ഇന്നു രക്ഷയില്ല. എന്തിന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിപോലും മുസ്ലി പേരുകാരനായതിനാല്‍ മണിക്കൂറുകളോം അമേരിക്കന്‍ വിമാനതാവളത്തില്‍ പരിശോധന വേണ്ടിവന്നു.
പറഞ്ഞു വരുന്നത് തീവ്രവാദം എന്നത് ഇല്ല എന്നല്ല മറിച്ച് അതിന്റെ പേരില്‍ ഒരുസമുദായം ആകമാനം പ്രതികൂട്ടില്‍ നിര്‍ത്തപ്പെടാന്‍ പാടില്ല എന്നതാണ്. തങ്ങള്‍ ഈ നാട്ടില്‍ അരക്ഷിതരാണ്. അല്ലെങ്കില്‍ ഇവിടെ തങ്ങളുടെ ദേശകൂറ് ചോദ്യം ചെയ്യപ്പെടുന്നു എന്നുള്ളത് അവരെ ഒരു പക്ഷേ മാറി ചിന്തിക്കാന്‍ ഇടവരുത്തും എന്നുള്ള വളരെ പ്രതിലോമകരമായ ഒരു കാര്യത്തിലേക്കാണ് ഇവിടെ വിരല്‍ചൂണ്ടുന്നത്. തീവ്രവാദത്തിന് മതമില്ല എന്ന് നാം തിരിച്ചറിയുന്നിടത്ത് അതിന്റെ യഥാര്‍തഥ പോംവഴികള്‍ ആരംഭിക്കുന്നുള്ളു. ഇസ്ലാം എന്ന പേരിനു തന്നെ സമാധാനം എന്നാണര്‍ത്ഥം. പിന്നെ എങ്ങനെ ആ മതത്തിന് ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകും. അതാണു പറയുന്നത് തീവ്രവാദത്തിനു മതമില്ല മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തീവ്രമായതൊന്നും മതമല്ല.
ഇനി നാം ചര്‍ച്ച ചെയ്യേണ്ടത് സാമുദായികമായി തീവ്രവാദമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'മണ്ണിന്റെ മക്കള്‍ വാദം'. ഇത് മഹാരാഷ്ട്രയിലെ മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന മുതല്‍ ആസാമിലെ ബോര്‍ഡോ  ഉള്‍ഫ തീവ്രവാദികള്‍ വരെയുള്ളവര്‍ ഇതില്‍ ഭാഗഭാക്കാണ്. പലരുടെയും ലക്ഷ്യം ഫെഷറേഷനു കീഴില്‍ സ്വന്തം സംസ്ഥാനമോ അല്ലെങ്കില്‍ സ്വതന്ത്രരാജ്യമോ ആണ് താനും. ഇത് അങ്ങേയറ്റം അപകടരമായത് എന്നു മാത്രമല്ല രാഷ്ട്ര പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതാണ്. ഇതിന്റെ പോംവഴികള്‍ക്ക് നാം ഉത്തരം തേടേണ്ടത് നേരത്തെ പറഞ്ഞതുപോലെ ഇതിന്റെ ഉത്ഭവത്തില്‍ നിന്നാണ്.
1947ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയപ്പോള്‍ അതിനും എത്രയോ മുമ്പ് തന്നെ നമ്മുടെ നാട്ടില്‍ നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ഈ നാട്ടുരാജ്യങ്ങള്‍ എല്ലാം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും അവയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ചു. വിഘടിച്ചു നിന്നവയെ വല്ലഭായ് പട്ടേല്‍ പോലുള്ളവരുടെ ശ്രമഫലമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. എന്നാല്‍ കാലാകാലങ്ങളായി സര്‍ക്കാറുകളുടെ ചെയ്തികള്‍ ഒരു പരിധിവരെ എങ്കിലും ഇവരെ ഇതില്‍നിന്നും മാറ്റി ചിന്തിപ്പിച്ചു. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ലഭിക്കും. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമങ്ങള്‍, കാശ്മീരിലെ നിയമങ്ങള്‍ തുടങ്ങി അനേകം. ഒന്നായി കണേണ്ട ഒരു രാഷ്ട്രത്തിലെ പൌരന്മാരെ പല നിയമങ്ങള്‍ കൊണ്ടും പലതായി കീറിമുറിക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ മണിപ്പൂരില്‍ നിന്നുള്ള 'ഇറോം ശാനു ശര്‍മ്മിള'യെ പോലെയുള്ളവര്‍ കാലങ്ങളായി നിരാഹാരത്തിലാണ്. ഇതിനുപരിഹാരം കാണേണ്ടതു ഇന്ത്യന്‍ ഗവണ്‍മെന്റ് തന്നെയാണ്. പക്ഷെ ഇതിനെ കണ്ടില്ല എന്നു നടിക്കുന്നതരത്തില്‍ കണ്ണടച്ചിരുട്ടാക്കുക എന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. സംവരണം പോലുള്ള സാമുദായിക ആവശ്യങ്ങളും ഇത്തരക്കാരുടെ ഒരു പ്രമുഖ ആവശ്യമായി ഉന്നയിക്കപ്പെടുന്നു.
ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടത് ഇത് എങ്ങനെ ദേശീയ പുരോഗതിയെ ബാധിക്കുന്നു എന്നതാണ്. ദേശീയ പുരോഗതിക്ക് വളരെ സാരമായ ഒരു കോട്ടം സംഭവിക്കുന്നു എന്നുള്ളതാണ് ഇതിന്റെ അനന്തരഫലം. നാടിന്റെ നന്മക്ക് ഉപയോഗിക്കുപ്പെടേണ്ട നമ്മുടെ പൊതു ഖജനാവ് 'തീവ്രവാദിവേണ്ട' എന്ന ഒരു പ്രത്യേക ഫണ്ടിലേക്ക് മാറ്റപ്പെടുന്നു. ഈയടുത്തു നടന്ന മുംബൈ ഭീകര ആക്രമണത്തിനുശേഷം അവതരിപ്പിച്ച ബജറ്റില്‍ ഏതാണ് 50% ത്തോളം ഭാഗം നീക്കിവെച്ചിരിക്കുന്നത് നമ്മുടെ പ്രതിരോധമേഖലക്കാണ്. നാടു മുഴുവനായും വിലക്കയറ്റം എന്ന ഒരു ആഗോളപ്രതിസന്ധിയെ നേരിടുമ്പോഴും ഇതിന് ഒരുമാറ്റവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. മറ്റൊന്നുള്ളത് നമ്മുടെ സാമൂഹിക മാനസിക അവസ്ഥയാണ്. അത് വളരെ അധികം അസ്വസ്ഥമായിരിക്കുന്നു ഇന്ന്. കാലങ്ങളായി നമ്മുടെ ഇടയില്‍ താമസിച്ച് ഒരുമിച്ചു കളിച്ചുവളര്‍ന്ന കൂട്ടുകാര്‍ക്കുപോലും രണ്ടു മതസ്ഥരാണ് എന്നതിനാല്‍ പരസ്പരം വിശ്വാസമില്ല എന്ന ഒരു സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കപ്പെട്ടു. നാളെ എന്റെ വീടുകളിലേക്ക് കത്തിയും ബോംബുമായി ഇവന്‍ വന്നെങ്കിലോ എന്നു നാം ഭയപ്പെടുന്നു. പരസ്പരം വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ഈ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് മറ്റു പലരുമാണെന്നസത്യം നാം അറിയാതെ പോകുന്നു. കാലങ്ങളായി നാം പറഞ്ഞുനടന്ന നമ്മുടെ മതസഹിഷ്ണുത ഇന്നു വംശനാശം സംഭവിക്കുന്നു. മതങ്ങള്‍ മനുഷ്യനെ വഴിതെറ്റിക്കുന്നു എന്നുവരെ ആയിരിക്കുന്ന കാര്യങ്ങള്‍.
എന്താണ് ഇതിനുള്ള പരിഹാരം. വളരെ കൃത്യവും ആസൂത്രരണത്തോടെയുള്ള ബോധവത്കരണം കൊണ്ടേ ഇതു സാധ്യമാകൂ. മതങ്ങള്‍ ഇവയുടെ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കാനും അത് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ളതാണ് എന്നബോധമുണ്ടാക്കാനും ശ്രമിക്കണം. ഇതിനെല്ലാം ഉപരി സര്‍ക്കാറിന്റെയും ഭരണപക്ഷത്തിന്റെയും വളരെ കര്യമായ ഒരിടപെടല്‍ ഈ മേഖലയില്‍ ഉണ്ടായേ മതിയാകൂ. നമ്മുടെ ഭീകരവിരുദ്ധനിയമങ്ങള്‍ നല്ലതു മാത്രം ഉദ്ദേശിച്ചുള്ളവയും പൊതുനന്മ ഉദ്ദേശിക്കുന്നവയുമാകണം. അതിലുപരി സമൂഹമനസ്സാക്ഷി എന്ന ഒന്ന് ഇതിനെതിരെ രൂപപ്പെട്ടു വരികയും ഇത്തരം പ്രതിലോമശക്തികള്‍ നമ്മുടെ നാടിന് ആപത്താണ് എന്ന് തിരിച്ചറിയുകയും അവയെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അവിടെ മാത്രമേ നമുക്ക് വിജയം കാണാനാകൂ.

Shakeer C. Muhammed

Social Science

A BLANK PIECE OF PAPER

“Impossible!” he shouted. “ I can’t bear it, what the hell are you talking?” “ horrible, really horrible” he cried out and fell parallel on the floor fainted.  The college hostel was thunder stuck.  A gradual continence  of  gleaming lights could be seen from each room even though it was late midnight. Almost all the students surrounded. Remaining eager heads were found stretched out of the doors. “ No problem, just a headache, was suffering from strong temperature also” I managed to escape and dissolve them all. Now our roommates only remained there. I and Gari took him to bed from veranda.
Gari has gone. The ceiling fan still pours its dry air on him. I shouldn’t have told him now I thought. It was not at all a suitable occasion to tell him such a news. I remembered the words of him as union chairman. When he gave New year message to the students. “ There is a blank piece of paper in front of you. Make sure that your pen is well filled and be ware of  spelling mistakes thus let’s write a beautiful poem….” All most an interesting celebration it was. Such a new year celebration maybe the first and last one in my college life. I thought thus. All seemed well. The rays of that bright day didn’t give me any clue about what is waiting for me at night.
It was a cool, uninteresting evening  that his mobile hand set rang with  an unknown number. A female flurting sounded on the other side. “Today for the first time I got a mobile phone for myself. I just mixed my papa’s and mamma’s mobile numbers together hoping to get a good friend. Sorry if I disturbed you.” ‘Welcome” he replied, as against his usual answer to unknown calls “bye”.
Friendship was transformed into romance. His Occasional  recharge rate was unnaturally increased. His calls remained throughout the whole night. Once she expressed her wish to meet him in person. He also was longing the same as her photos she had send to his phone motivated him to do nothing other than meeting her as fast as possible. The spot was determined. I and he waited for about three hours at the resort. We tried our best to call her but in vain. The net work said that her phone was switched off.
At that night he was more confused and highly tensed. He ate and drunk nothing. I compelled him to eat and drink saying about the probabilities of her inconvenience.  At last, he ate sufficiently from the third day.
It’s two months from that incidents. When I, ‘unfortunately’, got in Taj Hotel where I could see one party is going on. Unfortunately again I happened to see a girl just like Asha, with a young man, dancing hand in hand and getting into a room. I was totally disturbed.  After a longtime of thinking I made sure that it was herself. And again unfortunately I told him this night.
As usual, I got up at 6.30. His usual time was 7 AM. I called him several time. But there was no response. I assured that he was no more. I was shocked to see his mobile ringing. Asha was on the other side. She, in a road accident, lost her mobile. This is the duplicate sim she collected from the dealer. She asked me where is Harish. I told nothing. She added that there was a wedding ceremony of her twin sister  who was just like her in shape and conduct. She asked Harish again. Having no answers, I searched for the poisonous pills that Harish used. A Blank piece of paper began to haunt me and lead me to a severe explosion, after which I would be no more.
Assainar
English option

കാത്തിരിപ്പ് (ഒരു യുദ്ധ സ്മരണ)

ഏതോ.. നിശബ്ദമൊരു നോവായ് പടരുന്നു.
ഇടയിലെവിടെ..യോ തടഞ്ഞ ശബ്ദം പോലെ.
ദശാബ്ദങ്ങളൊരുപാടു കഴിഞ്ഞിട്ടില്ലെങ്കിലു^
കാത്തിരിക്കുന്നു ഞാന്‍ കണ്‍പാര്‍ത്തിരിക്കുന്നു.
അരുമയാം പൈതലിന്‍ രോദനം കേള്‍ക്കുന്നു.
നെഞ്ചകത്തെവിടെയോ കൊള്ളിയാന്‍ മിന്നുന്നു.
പാറിപ്പറക്കുന്ന യന്ത്രച്ചിറകുകള്‍
കുത്തിനോവികകുന്നു ഈ മാതൃഹൃദയത്തേയും.

സങ്കടം കൊണ്ടുതളര്‍ന്നു കരഞ്ഞമ്മ
വീണുപോയ് നേരം വെളുത്തനേരം മുതല്‍.
ബോംബുകള്‍, വെടിയൊച്ച ആര്‍ത്തനാദങ്ങളും
നല്‍കുന്നു പുതിയൊരു ചിത്രമിഞ്ഞാന്നിന്.
നാലുവയനസ്സു തികഞ്ഞില്ലനന്നു.
നാലായിരിരം വാക്കുകളൊന്നായ് പറഞ്ഞിട്ടും.
കൊഞ്ചലും, കളികളും അട്ടഹാസങ്ങളും
നല്‍കി ആ വിടീനു പുതിയൊരു ലോകവും.
പെട്ടെന്നതാ എതി അഷ്ടദിക്കുംപൊട്ടുമാറു ^
ച്ചത്തില്‍ ആക്രോശ ബോംബുമഴകള്‍.
അമ്മക്കു കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നമ്മള്‍ക്കു ഇടനെഞ്ചില്‍ വേദനയായവന്‍.
എന്തിനുവേണ്ടി വേണ്ടി?
ഏതാദര്‍ശ നേരിന്നുവേണ്ടി?...
സ്മരണയില്‍ കത്തുന്ന തിരിയായി മാറിയോന്‍
ഹൃദ്ചക്രവാളത്തില്‍ നോവായ് പടര്‍ന്നവന്‍...
അമ്മ, കാത്തിരിപൊറ്റക്കു
കണ്‍പാര്‍ത്തിരിക്കുന്നു...
അവഗണന, അടിമത്തം, അപര്‍കര്‍ഷജീവിതം
അധിനിവേശം വിതക്കുമീതിന്മകള്‍...
എവിടെയോ തേടിപ്പിടിക്കുമീ നെഞ്ചകം
നോവിന്റെ തീമഴുവെറിഞ്ഞു ഞാന്‍ നിര്‍ത്തുന്നു...
ആരെയോ കാത്തിരിക്കുമീ കണ്‍തടം.
കത്തിച്ചു വെച്ചൊരു മെഴുകുതിരിപോല്‍...
എന്തിനോവേണ്ടി വിതുമ്പുന്നധരങ്ങള്‍.
ഏതോ നിശബ്ദത ഒരു നോവായ് പടരുന്നു.
കടന്നുപോം കൂട്ടമേ ഒന്നിങ്ങു നോക്കണേ.
ഈ കാലത്തിന്‍ ചെയ്തി കണ്‍നിറയേ കാണണേ
കഴിയുമെങ്കില്‍ ഒന്നിവിടെ കരഞ്ഞേച്ചു പോകണേ....

ഷക്കീര്‍ സി. മുഹമ്മദ്
സോഷ്യല്‍ സയന്‍സ്
കവിത മല്‍സരവിജയി

GLOBAL WARMING AND ENVIRONMENT

OF the whole of the world 3 parts is water which includes ice also. Just imagine what would happen if all this ice turns into water and the water level also increase. What a dreadful and terrible condition, would it lead to?  Almost all the land area would be submerged in water. This is the foreseen after effect of Global Warming.
The major reason for global warming is the increased amount of oxides of carbon in the environment. This increased amount of oxides of carbon is produced in the environment due to pollution. Pollution of various types leads to Global warming or increased amount of these pollutants in air. Pollution due to combustion mainly incomplete combustion of fuel or other substances leads to enormous production of these pollutants. Other major reason for the increase of these pollutants in atmosphere is auto mobile pollution. The exhaust produced from automobiles contains a variety of very toxic and dangerous pollutants. But these pollutants causing Global warming acts like slow poison to the environment.
The accumulation of these pollutants in the air can cause many hazardous effects to the environment. In normal conditions, the sunlight that comes to the earth is reflected back. But due to the accumulation of these pollutants these sunrays are blocked in the atmosphere. As a result majority of the sunrays cause increase of temperature of the earth.
‘Green House Effect’ is another terminology associated with Global warming. As we all know Green House are used in temperate or cold region to pressure the heat inside a room or particular environment and is mainly used for agricultural purpose. The same effect is caused by these pollutants when they accumulate in the environment. This cause a general heating of the atmosphere or environment. Thus these pollutants acts as ‘heaters’ and increases the temperature of the atmosphere.
As a result of this rise in temperature, the polar ice cubes starts melting and thus the level of water in the water bodies like oceans, sea etc. also increases. Gradually all the land area gets submerged in water. Due to the rise in temperature of the atmosphere many organisms also gets hazardously influenced. To many organisms specially cold blooded animals like fish, which cannot tolerate sudden increases or decreases of temperature Global warming is deadly. So others its effects are gradual. The bad effects of global warming gets retained in the atmosphere and acts deadly. The melting of ice caps can cause the extinction of many organisms that live in temperate region like the polar Bears and Penguins. Most of the water- living organisms or organisms in water are cold-blooded and hence Global warming effect aquatic organisms including aquatic animals and aquatic plants haphazardly. Finally as the water level of the major water bodies like oceans increases, it causes threat to the life of terrestrial animals also. So while glaring at a bird’s view, global warming is a serious threat to the entire life on this earth.
As it is now clear that Global warming is a threat to the bulk of the environment and the myriad number of organisms living own it, serious measured should be taken for the control of Global warming. The major leap that should be taken to control Global warming is to regulate the causes of pollution. The deadly exhaust coming from automobiles should be treated before exhaustion into the atmosphere. The will prevent the oxides of carbon which causes Global warming from permeating into the atmosphere. The combustion of waste materials which is another major cause of Global warming should be done under controlled conditions without causing any danger to the environment. The pollutants from factories and other industries which are the other causes of Global warming should also be treated properly before release into the environment. Otherwise Global warming can be a serious threat to the environment. Eco friendly vehicles and methods can be adopted in the industries and factory which can lead to sufficient reduction to the Global warming.
Global warming is serious threat to the environment. Hence measured should be taken to prevent Global warming. The Government  and other responsible authorities should gear up the actions required for the control of Global warming. The embarrassing situations of releasing factors effluents into water and other visible pollutions in the environment with the permission of authorities should be ceased. Otherwise it will lead the extinction of the entire life on earth.

Ninu Angel Tom
NATURAL SCIENCE OPTION
COMPETITION WINNER

അപ്രിയമായ സത്യങ്ങള്‍

നീണ്ട വഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.
കൂട്ടിന്.

മറന്നുപോയ കൂട്ടുകാരിയും
ചുവന്ന പെന്‍സിലും
പ്രണയത്തെരുവില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു

കൂട്ടിന്
അവളടെ പ്രേമഗീതവും
വിവാഹക്ഷണക്കത്തും
കവിത പെയ്ത വഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.

കൂട്ടിന്,
കടം വാങ്ങിയ പേനയും
പൊട്ടിയ ചെരിപ്പും
ഇരുമ്പഴിക്കുള്ളില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.

കൂട്ടിന്,
നിറമില്ലാത്ത മതില്‍ക്കെട്ടും
ചെയ്യാത്ത തെറ്റുകളും
കറുത്തമുറിയില്‍ ഞാന്‍ മാത്രം
ഒറ്റപ്പെടുന്നു.

കൂട്ടിന്,
മുദ്രാവാക്യങ്ങളും
ചവറ്റുകുട്ടയും
സദനത്തില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു.

കൂട്ടിന്,
മണിയോര്‍ഡറും
കുറുക്കന്‍ ചിരികളും
മരണവഴിയില്‍
ഞാന്‍ മാത്രം ഒറ്റപ്പെടുന്നു

കൂട്ടിന്,
ആരുമില്ല
ഈ ഞാന്‍ പോലുമില്ല.

Sreelakshmi P.
Physical Science.

വിദ്യാര്‍ത്ഥികളേ ഇതിലേ, ഇതിലേ!!

''നിനക്ക് എന്റെ ശക്തിയുണ്ടായാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടോ?'' ഒരിക്കല്‍ കൊടുങ്കാറ്റ് മന്ദമാരുതനോട് ചോദിച്ചു. അഹന്ത നിറഞ്ഞ ഈ ചോദ്യം പരിഹാസത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരിയോടെയാണ് മന്ദമാരുതന്‍ ശ്രവിച്ചത്. മന്ദമാരുതന്റെ ഈ ഭാവം കണ്ടപ്പോള്‍ കൊടുങ്കാറ്റ് ക്ഷുഭിതനായി. ''എന്ത്? ഞാന്‍ ആഞ്ഞടിക്കുമ്പോള്‍ കടല്‍ക്കര ഇളകിത്തുടങ്ങുന്നു. നീ ഒരു പുല്‍ക്കൊടിയെ നിലംപതിക്കാന്‍ എടുക്കുന്ന സമയം മതി എനിക്ക് പടുകൂറ്റന്‍ കപ്പലുകളെ അടിച്ചുനിരപ്പാക്കാന്‍, ഞാന്‍ കാര്യമായി ഒരു സഞ്ചാരം നടത്തിയാല്‍ മതി കടല്‍തീരത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കപ്പല്‍ കഷ്ണം കൊണ്ട് നിറയാന്‍. സകല മനുഷ്യരും ഞാന്‍ ചെല്ലുമ്പോള്‍ പതുങ്ങിയൊളിക്കുന്നു. ഇങ്ങനെയുള്ള എന്റെ ശക്തി ലഭ്യമാക്കാന്‍ നിനക്ക് മോഹമില്ലന്നോ?'' കൊടുങ്കാറ്റിന്റെ ഈ പ്രസംഗം മന്ദമാരുതന്‍ പതുക്കെ സ്വൈരസഞ്ചാരം ആരംഭിച്ചു. മന്ദമാരുതന്റെ ആഗമനം പൂന്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും തലകുലുക്കി സ്വാഗതം ചെയ്തു. പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ തുള്ളിച്ചാടി നൃത്തം വെച്ചു. കൊച്ചു കൊച്ചു മേഘങ്ങള്‍ ആകാശവീഥിയില്‍ ഘോഷയാത്ര നടത്തി. പക്ഷികളുടെ ചിറകുകളും വള്ളങ്ങളുടെ പായകളും മുമ്പോട്ടു സ്വൈര്യമായി ചലിച്ചു. മന്ദമാരുതന്റെ സ്പര്‍ശം അനുഭവിച്ച എല്ലാവരും സുഖനനിര്‍വൃതിയില്‍ ലയിച്ചു.
നമ്മുടെ യുവജനങ്ങളില്‍ പലരിലും കൊടുങ്കാറ്റിന്റെ മനോഭാവമാണ് പ്രകടമാവുന്നത്. മന്ദമാരുതന്റെ സഹിഷ്ണുതയും വിനീതഭാവവും അവരുടെ വീക്ഷണത്തില്‍ ഒരുതരം ഭീരുത്വമോ കഴിവുകേടോ ആണ്. ഓരോരുത്തരും തങ്ങളുടെ കഴിവില്‍ സ്വയം അഹങ്കരിക്കുന്ന കാഴ്ചയാണ് എവിടെയും. അവനേക്കാള്‍ ശക്തിമാനാണൊന്നോ കഴിവുള്ളവനാണെന്നോ, അറിവുള്ളവനാണെന്നോ തെളിയിക്കാനും ബോധ്യപ്പെടുത്താനുമുള്ള പരാക്രമം സാര്‍വത്രികമാണ്. ഏതുകാര്യവും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച് നേടിയെടുക്കാമെന്നവര്‍ മോഹിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അവശതാ പരിഹാരത്തിനായാലും സാമൂഹ്യപ്രശ്നങ്ങള്‍ക്ക് തീരുമാനം കണ്ടെത്തുന്നതിനുവേണ്ടിയായാലും തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നതിന് എന്തെങ്കിലുമോക്കെ തകര്‍ന്നേ മതിയാവൂ എന്ന് പരക്കേ കാണുന്ന മനോഭാവത്തിന് അതാണ് കാരണം. യുവസുഹൃത്തുക്കളില്‍ വളര്‍ന്നുവരുന്ന ഈ അഹങ്കാരബോധം ഒരു പരിധി വരെ രാജ്യത്ത് അസമാധാനവും ജനങ്ങളില്‍ അങ്കലാപ്പും സൃഷ്ടിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നതു ഒരു വസ്തുതയാണ്. രാജ്യത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള ചിന്തിപ്പിക്കാനും ദുഃഖിപ്പിക്കാനും പോന്നതാണ് ഇന്ന് രാജ്യത്ത് നടക്കുന്ന പല വിധ്വംസക പ്രവര്‍ത്തനങ്ങളും.
സ്വന്തം കഴിവില്‍ വിശ്വാസം ഉണ്ടാവുന്നത് തെറ്റല്ല. എന്നാല്‍ അത് സംസ്ഥാനത്തും അസ്ഥാനത്തും വിളിച്ചുപറയുന്നത് പൊങ്ങച്ചമാണ്. പൊങ്ങച്ചവും അഹങ്കാരവും പരസ്പരപൂരകങ്ങളായ രണ്ട് ദുര്‍ഗുണങ്ങളാണ്. ഒരു പ്രത്യേകതരത്തിലുള്ള മാനസികനൂനതയാണ് അഹങ്കാരം. തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടലാണ് അഹങ്കാരത്തിന് അടിസ്ഥാനം. അമിതമായ ആത്മാഭിമാനവും അജ്ഞതയുമാണ് അതിനു പ്രോല്‍സാഹനം നല്‍കുന്നത്. അനാവശ്യമായും പരിധി ലംഘിച്ചും കഴിവു പ്രകടിപ്പിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. പൊങ്ങച്ചവും, അഹങ്കാരവും അല്‍പാത്മാവിന്റെ നിഴലായി വേണം കരുതാന്‍. സോഫോക്ലിസ് പറഞ്ഞത് എത്രയോ ശരിയാണ്. ''ഏറ്റവും സമര്‍ത്ഥന്‍ എന്ന് വാക്കിലോ ചിന്തയിലോ കരുതുന്ന ഒരുവന്റെ ആത്മാവ് തുറന്നു നോക്കിയാല്‍ ശൂന്യമായിരിക്കും.''
അഹങ്കാരബോധം മനുഷ്യന്റെ വ്യക്തിസത്തയെ പലവിധത്തിലും ദുഷിപ്പിക്കുന്നു. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ ഔദ്ധത്യവും അനാദരവും ഉണ്ടാക്കാന്‍ അതു കാരമാകുന്നു. വീക്ഷണത്തില്‍ സങ്കുചിതത്വം നിഴലിക്കുന്നു. പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ത്ഥതയും ആത്മാര്‍ത്ഥയില്ലായ്മയും പ്രകടമാകുന്നു. ചുരുക്കത്തില്‍ അവജ്ഞാപൂര്‍വ്വമായ, വസ്തുതകള്‍ക്ക് നിരക്കാത്ത ഒരുതരം ഔന്നത്യബോധം അത് സൃഷ്ടിക്കുന്നു. അഹങ്കാരം ഒരു സാമൂഹ്യവിരുദ്ധശക്തിയായി രൂപാന്തരപ്പെടുന്നതങ്ങിനെയാണ്. ഒരു ഭ്രാന്തനു തനിക്ക് ഭ്രാന്താണെന്ന് മനസ്സിലാകാത്തതുപോലെ അഹങ്കാരിയായ ഒരുത്തനും തന്റെ പ്രവൃത്തികളും ഭാവങ്ങളും എന്തുഫലം സൃഷ്ടിക്കുമെന്ന് കണാന്‍ കഴിയുന്നില്ല. മറ്റുള്ളവര്‍ അവന്റെ സ്വഭാവത്തിലെ ദുര്‍ബലത മനസസിലാക്കുകയും അവനെ വെറുക്കുകയും ചെയ്യുമ്പോഴും അതിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ അവന്‍ അശക്തനായിരിക്കും. ലുബ്ധനായ ഒരു മനുഷ്യന്‍ പണത്തെ മാത്രം കാണുന്നു. ഒരു കാമുകന്‍ മധുര പതിനേഴുകാരിയെയും. പ്രതികാരവാഞ്ജയുള്ള ഒരുവന്‍ അവന്റെ ശത്രുവെ മാത്രം കാണുന്നു. എന്നാല്‍ അഹങ്കാരിയായ മനുഷ്യന്‍ ഒന്നും തന്നെ കാണുന്നില്ല!
സമര്‍ത്ഥമായ സാമൂഹ്യജീവിതത്തിനും, വ്യക്തിപരമായ സന്തുഷ്ടിക്കും അപരിത്യാജ്യമായ ഒരു ഗുണമാണ് വിനയം. പൊങ്ങച്ചത്തിനും അഹങ്കാരത്തിനുമുള്ള ഒരു മറുമരുന്നാണത്. നാം നമ്മെക്കുറിച്ച് അതിരു കടന്നു ചിന്തിക്കാതിരിക്കുക. നാം എന്തൊക്കെയോ ആണ് എന്ന ഒരു സങ്കല്‍പം നമുക്ക് തന്നെ ഉണ്ടായിപ്പോയാല്‍ അഹന്ത ഉടലെടുക്കുകയായി. തന്റെ ഗുണഗണങ്ങളെക്കുറിച്ച് ഊറ്റംകൊള്ളുന്ന മനുഷ്യന്‍ സമൂഹത്തിനൊരു വിപത്താണ്. തന്റേതായ വ്യക്തിത്വത്തിനും കൃത്യമായ നിറംകൊടുക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകും. സമുദ്രത്തിലെ ഒരു തുള്ളിവെള്ളത്തിന് സമുദ്രത്തില്‍ നിന്ന് വേറിട്ടൊരു നിലനില്‍പ്പില്ലയെന്നതു പോലെ തന്നെ സമൂഹത്തില്‍നിന്നുമായ വ്യതിരിക്തമായ മഹത്വം ഒരു വ്യക്തിയും അവകാശപ്പെട്ടുകൂട. ''എനിക്ക് സാധിക്കുന്നതെന്തും ഒരു കുഞ്ഞിനുപോലും സാധിക്കുന്നതാണ് എന്ന വിശ്വാസം കൂടുതല്‍ ദൃഢമായി വരികയാണ്.'' ലോകത്തെമ്പാടുമുള്ള എല്ലാ നല്ല മനുഷ്യരുടെയും ആദരവും ബഹുമാനവുമാര്‍ജ്ജിച്ച മഹാത്മജിയുടെ വാക്കുകളാണവ. നമ്മുടെ ചി ല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ചിലപ്പോള്‍ പ്രകീര്‍ത്തിക്കുക സ്വാഭാവികമാണ്. പക്ഷേ, നാം സ്വയം സ്തുതിക്കുന്നതു കേള്‍ക്കാന്‍ ഒരിക്കലും അവര്‍ ഇഷ്ടപ്പെടുകയില്ല. നാം നമ്മുടെ നേട്ടങ്ങള്‍ ചരിത്രത്തിലെ മഹാനന്മാരായ വ്യക്തികളുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കുമെങ്കില്‍ നമുക്ക് വിഹിതരാകാതെ വയ്യ. ഉയരം കൂടിയ ഒട്ടകത്തിന്റെ അഹന്ത മുമ്പില്‍ ഒരു പര്‍വ്വതം കാണുന്നതുവരെ മാത്രമേ നിലനില്‍ക്കാറുള്ളു.
വിനീതനായ ഒരു വ്യക്തി ഒരിക്കലും അവഹേളിക്കപ്പെടുന്നില്ല. പലപ്പോഴും ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റാന്‍ വിനയസ്വഭാവം ഉപകരിക്കുന്നു. വിക്ടോറിയ മഹാരാജ്ഞിയും ഭര്‍ത്താവും തമ്മില്‍ കലഹിച്ച ഒരു സംഭവം പ്രസിദ്ധമാണ്. രാഞ്ജിയുടെ കോപത്തോടെയുള്ള സംസാരം ഭര്‍ത്താവിനെ വേദനിപ്പിച്ചു. വ്യാകുല ഹൃദനാനായ അദ്ദേഹം തന്റെ മുറിയില്‍ കയറി വാതിലടച്ചിരുന്നു കളഞ്ഞു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ രാജ്ഞി ചെന്ന് കതകില്‍ മുട്ടി. ആരാണെന്നദ്ദേഹം ചോദിച്ചപ്പോള്‍ രാഞ്ജി പറഞ്ഞു. ''ഞാന്‍ തന്നെ! ഇംഗ്ലണ്ടിലെ മഹാറാണിക്ക് കതകു തുറന്നു കൊടുക്കുക!!'' യാതൊരു പ്രത്യുത്തരവും അകത്തുനിന്നുണ്ടായില്ല. കുറച്ചുനേരം രാജ്ഞി അവിടെത്തന്നെ നിന്നും പിന്നെ കതകില്‍ മന്ദമായി മുട്ടിക്കൊണ്ട് സൌമ്യമായി പറഞ്ഞു. ''ഇതു ഞാനാണ്. അങ്ങയുടെ ഭാര്യ വിക്ടോറിയ'' കതക് നിമിഷത്തില്‍ തറക്കപ്പെട്ടു. അതോടെ പ്രണയകലഹവും അവസാനിച്ചു. നോക്കൂ! സൌമ്യമായ ഒരു വാക്ക് എന്തെല്ലാം ത്യ്രാഘാതങ്ങളെയാണ് ഒഴിവാക്കിയത്.
വിനയസ്വഭാവം നമ്മുടെ വ്യക്തിത്വത്തിന്നു വികാസവും പരിപുഷ്ടിയും നല്‍കുന്നു. അത് മറ്റുള്ളവരുടെ മുമ്പില്‍ നമ്മെ ചെറുതാക്കി മാറ്റുന്നുവെന്ന ധാരണ അറിവില്ലായ്മയാണ്. അത്തരക്കാര്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജഫേഴ്സന്‍ തന്റെ പൌത്രനോട് ചോദിച്ച ചോദ്യം ശ്രദ്ധിക്കേണ്ടതാണ്. പ്രസിഡന്റ് ജഫേഴ്സനും പൌത്രനും കൂടി കുതിര സവാരി ചെയ്യുകയായിരുന്നു. അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ബാലന്‍ തൊപ്പിയൂരി ഉപചാരം കാണിച്ചു. അതിനുപകരമായി പ്രസിഡന്റും തൊപ്പിയൂരി ഉപചാരം ഭാവിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പൌത്രന്‍ അത് കണ്ടതായി ഭവിച്ചില്ല. ജെഫേഴ്സണ്‍ അയളോടു ചോദിച്ചു. ''തോമസ് ഒരടിമ നിന്നേക്കാള്‍ യോഗ്യനായി തീരുന്നതിനും നീ സ്വയം സമ്മതിക്കുകയാണോ?''
വിനയം മഹത്വത്തിന്റെ കോണിപ്പടിയാണെന്ന് തെളിയിക്കുന്നതാണ് മഹല്‍വ്യക്തികളില്‍ പലരുടെയും ജീവിത കഥ.  വാക്കിലും പ്രവൃത്തിയിലും അവരെല്ലാം തന്നെ വിനയസ്വഭാവികളായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ഫിലാഡല്‍ ഫിലായിലേക്ക് പോകാനായി ഒരിക്കല്‍ തീവണ്ടിയില്‍ കയറിയ ഒരു സ്ത്രീയുടെ സമീപം അല്‍പം തടിച്ച ഒരാള്‍ ഇരുന്നിരുന്നു. ഈ മനുഷ്യന്‍ പുകവലിക്കുന്നത് കണ്ടിട്ടും ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു. ''നിങ്ങള്‍ ഒരു വിദേശിയായിരിക്കാം. ഇവിടെ വെച്ചു പുകവലിച്ചു കൂട. വേണമെങ്കില്‍ അതില്‍ ചെന്നു കയറാം.'' അദ്ദേഹം മറുപടി ഒന്നും പറയാതെ ചുരുട്ട് ദൂരെ എറിഞ്ഞുകളഞ്ഞു. അല്‍പം കഴിഞ്ഞ് കണ്ടക്ടര്‍ വന്ന അത് ജനറല്‍ ഗ്രാന്റിന്റെ പ്രൈവറ്റ് വണ്ടിയൊണെന്ന് പറഞ്ഞപ്പോഴാണ് പരിഭ്രാന്തയായ ആ സ്ത്രീക്ക് ആളെ മനസ്സിലായത്. എന്നാല്‍ ചുരുട്ട് 'ദൂരെ എറിഞ്ഞു കളയാന്‍ മാത്രം വിനയാന്വിതനായ അദ്ദേഹം വിഷമിച്ചു അവശയായ ആ സ്ത്രീയെ സമാധാനിപ്പിച്ചു പറഞ്ഞയ്ക്കുകയാണ് ചെയ്തത്.
വാഷിംഗ്ടണില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ ഡാനിയല്‍ വെബ്സ്റ്ററെ കാണാന്‍ പോവുകയായിരുന്നു. അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള ഒരു കുറുക്കുവഴിയേ ചെന്നപ്പോഴാണ് മദ്ധ്യേയുണ്ടായിരുന്ന ഒരു ജലാശയം കടക്കാന്‍ പ്രയാസമാണെന്ന് അയാള്‍ കണ്ടത്. അപ്പോള്‍ അതുവഴി വന്ന ഒരാളോടു തന്നെ എടുത്തു അക്കരെ ആക്കിയാല്‍ കൂലി നല്‍കാമെന്ന് പറഞ്ഞു. വഴിപോക്കന്‍  ഉടനെ അയാളെ എടുത്തു മറുകരയിലെത്തിച്ചു. ഉദ്യോഗസ്്ഥന്‍ കൂലി കൊടുക്കാന്‍ ഉദ്യമിച്ചപ്പോള്‍ നന്ദിപൂര്‍വ്വം നിരസിച്ചുകൊണ്ട് അദ്ദേഹം യാത്ര പറഞ്ഞു. വെബ്സ്റ്ററുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥന്‍ ലജ്ജിച്ചുപോയി. തന്നെ മറുകരയിലെത്തിച്ച മനുഷ്യനാണ് വെബ്സ്റ്ററെന്ന അയാള്‍ മനസ്സിലാക്കിയതപ്പോഴാണ്.
വിനയത്തിന്റെ മഹത്തായ മാതൃകകള്‍ ഇങ്ങനെ എടുത്തുദ്ധരിക്കാന്‍ ഏറെയുണ്ട്. ജനങ്ങളുടെ സ്നേഹബഹുമാനങ്ങള്‍ ആര്‍ജിച്ച മഹാന്മാരെല്ലാം തന്നെ അവരുടെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത് സ്നേഹനിര്‍ഭരമായ ജീവിതം വിനയപൂര്‍ണ്ണമായിരിക്കും എന്നാണ്. വിനയത്തിലൂടെ നേടാന്‍ പറ്റാത്തതായി ഒന്നും തന്നെയില്ല. അതുപോലെ തന്നെ വിനയസ്വഭാവം നമുക്ക് ഒന്നും തന്നെ നഷ്ടപ്പെടുത്തുന്നുമില്ല.

കെ. ജെയ്നി

അദ്ധ്യാപകന്‍, ദൈവത്തിന്റെ രൂപവും മനസ്സും പിന്‍തുടര്‍ച്ചയുള്ളവന്‍

അധ്യാപകന്‍ ഒരു തത്വജ്ഞാനി, നിഗൂഢതകളുടെ കുരുക്ക് അഴിച്ചെടുക്കുന്ന തത്വജ്ഞാനം ലോകത്തിന് നല്‍കാന്‍ നിയോഗം ലഭിച്ച് ഭൂമിയിലേക്ക് അയക്കപ്പെട്ടവര്‍. ലോകത്തിന്റെ ഇരുളില്‍ വെളിച്ചം ആവശ്യമുണ്ടെങ്കില്‍ ദൈവങ്ങള്‍ തത്വജ്ഞാനികളായ അദ്ധ്യാപകരെ സൃഷ്ടിക്കും. അദ്ധ്യാപകന്‍ തത്വജ്ഞാനിയാണ്, തത്വജ്ഞാനി ദയാലുവാണ്, ദയ കാട്ടാന്‍ കിട്ടുന്ന ഒരവസ്സരവും പാഴാക്കുന്നില്ല. അത് അദ്ധ്യാപകന് മഹത്വം നല്‍കുന്നു. അദ്ധ്യാപകന്റെ കരുണയും സ്നേഹവും വിദ്യാര്‍ത്ഥിയെ അജ്ഞതയുടെ അന്ധകാരത്തില്‍ നിന്ന് പുറത്തേക്ക് നയിക്കുന്ന പ്രകാശമാകുന്നു. അധ്യാപകന് അധ്യാപനമില്ലാതെ ജീവിക്കാനാവില്ല.
ചരിത്രനായികന്മാര്‍, തത്വജ്ഞാനികള്‍ ഇവരെക്കുറിച്ചുള്ള പഠനം വിദ്യാഭ്യാസത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യന് പഠിക്കാനുള്ള പാഠങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. വിദ്യാര്‍ത്ഥിയുടെ ചിന്തകള്‍ അവന്റെ സംസ്കാരിക പൈതൃകത്തില്‍ നിന്ന് ഉരുത്തിരിയേണ്ടതാണ്. അവന്റെ സ്വപ്നങ്ങളില്‍ ഇതിഹാസങ്ങളിലെ വീരനായകന്മാരുണ്ടാവണം. അവര്‍ അനുഭവിച്ച ദുരന്തങ്ങള്‍, മനുഷ്യസമൂഹത്തിന് നല്‍കിയ ആത്മത്യാഗങ്ങള്‍, അവരുടെയും പൂര്‍വ്വികരുടെയും തെറ്റുകള്‍ക്ക് നല്‍കേണ്ടിവന്ന കനത്തവില എല്ലാം ഉണ്ടാവണം.
ചരിത്രത്തിലെ നന്മകള്‍ തിരിച്ചറിയുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യന്‍ ഉണ്ടാവുന്നത്. അവര്‍ക്ക് മാത്രമേ വിജയകരമായി ജീവിക്കാനാവൂ. പ്രാകൃതമായ മൃഗവാസനകളില്‍ നിന്ന് യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള യാത്രയില്‍ വിദ്യാര്‍ത്ഥിയെ നയിക്കുന്നത് ചരിത്രബോധമുള്ള, തത്വജ്ഞാനിയായ അദ്ധ്യാപകന്‍, ചരിത്രം വാഴ്ത്തുന്ന ഗുരുക്കന്മാരുടെ പീഢനത്തിന്റെയും ആത്മത്യാഗത്തിന്റെയും കഥകളെക്കുറിച്ചുള്ള അറിവ് അദ്ധ്യാപകനെ നന്മയുടെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ തമ്പുരാനാക്കുന്നു.
ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന തത്വജ്ഞാനികളും ഗുരുക്കന്മാരും, ബൌദ്ധിക അടിമത്വത്തിന്റെയും അസൂയയുടെയും കരാളഹസ്തങ്ങളില്‍ പെട്ട് ശ്വാസംമുട്ടി പിടഞ്ഞവര്‍, കാലത്തിന്റെ ബലിമൃഗങ്ങള്‍, വിജ്ഞാനം കൊണ്ട് ലോകത്തെ അന്ധകാരത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ച വിശ്വപ്രസിദ്ധ തത്വജ്ഞാനി സോക്രട്ടീസ് ഗുരു കാലത്തിന്റെ ബലിമൃഗം. ഗുരുവിന്റെ ബലിയിലൂടെ ഏതന്‍സിലെ ജനങ്ങള്‍ ആദയമായി തത്വശാസ്ത്രത്തോട് പാപം ചെയ്തു.
മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരു അരിസ്റ്റോട്ടില്‍, സോക്രട്ടീസിന്റെ ശിഷ്യനായ, യവനലോകത്തെ ഏറ്റവും വലിയ ചിന്തകന്‍ പ്ലാറ്റോയുടെ ബുദ്ധിമാനായ പിന്‍ഗാമി, വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ അരിസ്റ്റോട്ടില്‍ ഗുരു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വിശ്വവിജ്ഞാനകോശം പൂര്‍ത്തിയാക്കാനാവാതെ, തന്റെ ഭാര്യയുടെ പൈതൃക സ്വത്ത് മുഴുവന്‍ ചെലവഴിച്ച് തുടങ്ങിയ വിദ്യാലയത്തില്‍നിന്ന് പടിയിറങ്ങി കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞു. അരിസ്റ്റോട്ടില്‍ ഗുരുവും കാലത്തിന്റെ ബലിമൃഗം.
വിജ്ഞാനത്തിന് നല്‍കാന്‍ കഴിയാത്ത ലോകസമാധാനം, ലോകം മുഴുവന്‍ ഒറ്റഭരണത്തിന്‍ കീഴില്‍ ആയാല്‍ നേടാന്‍ കഴിയുമെന്ന് സ്വപ്നം കണ്ട്, അതിനുവേണ്ടി സ്വന്തം ജീവിതവും ജീവനും ബലി നല്‍കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി, ലോകസ്വതന്ത്യ്രം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി ലോകത്തിന്റെ ഭൂരിഭാഗവും കാല്‍കീഴിലാക്കാന്‍, മനുഷ്യന് ദൈവങ്ങള്‍ അനുവദിച്ച അവസാന അതിരുകള്‍ വരെയും എത്തിച്ചേരാന്‍ വിജ്ഞാനത്തിന്റെ ആത്മധൈര്യം നല്‍കി, ഒരു പ്രഭാതനക്ഷത്രത്തെപ്പോലെ വഴിതെളിച്ച ഗുരു അരിസ്റ്റോട്ടില്‍, രണ്ടുപേരും കാലത്തിന്റെ ബലിമൃഗങ്ങള്‍.
ലോക സമാധാനത്തിന് വിജ്ഞാനത്തിന്റെ വഴി തെരഞ്ഞെടുത്ത സോക്രട്ടീസും വാളിന്റെ വഴി തെരഞ്ഞെടുത്ത അലക്സാണ്ടറും പരാജയപ്പെടുകയായിരുന്നു. സഹനത്തിന്റെ വഴിയിലൂശട ലോകജനതയെ അന്ധകാരത്തില്‍നിന്ന് കരകയറ്റാന്‍ സാധ്യമാകൂ എന്ന പഠിപ്പിച്ച മഹാനായ ഗുരു യേശുക്രിസ്തു. അഹിംസയുടെ മാര്‍ഗ്ഗത്തിലൂടെ സമാധാനത്തിനുവേണ്ടി ജീവിച്ച മഹാത്മാഗാന്ധി, ഗുരുക്കന്മാരുടെ വേദനകള്‍ മഹല്‍വ്യക്തികളുടെ ത്യാഗം എല്ലാം അദ്ധ്യാപകനെ ഉന്നതമായ ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും നയിക്കുന്നു.
ലോകം മുഴുവന്‍ കാല്‍കീഴിലായപ്പോഴും ഗുരു അരിസ്റ്റോട്ടിലിന്റെ ശിഷ്യന്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി, ഏതന്‍സിലെ തെരുവിലൂടെ പട്ടാപ്പകല്‍ വിളക്കുമായ് ഒരു യാര്‍ത്ഥമനുഷ്യനെ അന്വേഷിച്ചു നടന്ന തത്വജ്ഞാനി ഡയോജനിസിന്റെ ജീവിതം കൊതിച്ചിരുന്നു.
ഭൂമിയില്‍ അഗ്നി ഇല്ലാതിരുന്ന കാലത്ത് ദേവലോകത്ത് നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്ക് നല്‍കി കഷ്ടതയകറ്റിയ അമാനുഷികന്‍ പ്രൊമിത്യൂസ് എന്ന് ഹോമറിന്റെ ഇതിഹാസം. സ്യൂസ്സ് ദേവന്‍ അതിന് കടുത്ത ശിക്ഷ നല്‍കി. പ്രൊമിത്യൂസിനെ പാറയോട് ചേര്‍ത്ത് ചങ്ങലയില്‍ ബന്ധിച്ചു. സ്യൂസ്സ് ദേവന്‍ അയച്ച കഴുകന്‍ അദ്ദേഹത്തിന്റെ കരള്‍ കൊത്തിപ്പറിച്ച് ആഹാരമാക്കുന്നു. വീണ്ടും കരള്‍ പൂര്‍വ്വസ്ഥിതിയിലാകുകയും കഴുകന്‍ ദിവസവും കൊത്തിപ്പറിച്ച് ആഹാരമാക്കുകയും ചെയ്യുന്നു. മരണം വരെ ഈ കഠിനവേദന അദ്ദേഹം അനുഭവിച്ചു. ഭൂമിക്ക് വെളിച്ചം നല്‍കിയതിന് പകരമായ് പ്രൊമിത്യൂസ്സിന് നല്‍കേണ്ടിവന്നത് സ്വന്തം ബലിയും കഠിനവേദനയും. പ്രൊമിത്യൂസ്സ് അഗ്നി ഭൂമിയില്‍ കൊണ്ടുവന്ന ദിവസം ഏതന്‍സില്‍ പ്ലാറ്റോ ഗുരുവിന്റെ അക്കാദമിയില്‍ വിദ്യാരംഗദിനമായി ആചരിച്ചിരുന്നു.
ചരിത്രനായകന്മാരും തത്വജ്ഞാനികളും ഗുരുക്കന്മാരും സ്വയം ബലി നല്‍കുകയും കഠിനവേദന അനുഭവിക്കുകയും ചെയ്തവരാണ്. വിദ്യയുള്ള കാലത്തോളം പ്രൊമിത്യൂസ്സുമാരുടെ വേദനയുമുണ്ടാകും.

ചാന്ദ്നി ഷാജി
പ്രിന്‍സിപ്പാള്‍

അവലംബം
യതി - ചരിത്രനോവല്‍
ടി.ഒ. ഏലിയാസ്സ്.

പുഞ്ചിരികള്‍

ചിരിക്കുകയാണു മനുഷ്യന്‍
ഓരോരോ കാലത്തില്‍,
ഓരോരോ ഭാവത്തില്‍,
ചിരിക്കുന്നു ചെറുപ്പത്തിലവന്‍
മോണകാട്ടിയ,
നിഷ്കളങ്കച്ചിരി.
ചിരിക്കുന്ന ബാല്യത്തിലുമവന്‍
കുസൃതി നിറഞ്ഞ
പാല്‍ പുഞ്ചിരി.
കൌമാരത്തിലും ചിരിക്കുകയാണവന്‍
കാമത്തില്‍ ചാലിച്ച
തേനൂറും പുഞ്ചിരി.
ചിരി തുടരും യവ്വൌനത്തിലും
എന്തോ നേടിയ
ഗര്‍വ്വന്‍ ചിരി
മധ്യവയസ്കനും ചിരിക്കുന്നു.
ബാധ്യതകള്‍ നിറവേറ്റുന്നതിനി^
ടയ്ക്കൊരു ക്ഷീണച്ചിരി.
വൃദ്ധനും ചിരിച്ച് കൊണ്ടേയിരിക്കും
അവഗണിക്കപ്പെടുമ്പോഴുള്ള
ഒരു പരിഭവച്ചിരി
എല്ലാം പടരുന്നത് ഒരു
ചുണ്ടിലെങ്കിലും
അതിലടക്കപ്പെട്ടിരിക്കുന്നു...
പല ഭാവങ്ങള്‍....

Abeeshmon T.P.

Physical Science
ശുദ്ധ പ്രകൃതിയിലാണ് മനുഷ്യക്കുഞ്ഞ് ജനിക്കുന്നതെന്നും അവനെ മാറ്റിമറിക്കുന്നത് അവന്റെ മാതാപിതാക്കളാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിരിക്കുന്നു. ഏഴുവയസ്സാകുമ്പോള്‍ കുട്ടികളോട് നമസ്കാരികകാന്‍ കല്‍പിക്കണമെന്നും നബി (സ) ഉണയര്‍ത്തിയിരിക്കുന്നു. ഒരു ശിശുവിന്റെ ജനനം മുതല്‍ ഏഴ്  വയസ്സ് വരെയുള്ള കാലയളവ് മനുഷ്യായുസ്സിലെ വളരെ പ്രധാനപ്പെട്ട വര്‍ഷങ്ങളാണ്. ആയതിനാല്‍ ഈ കാലങ്ങളില്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികളോട് ഇടപെടുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്ക് ചിലകാര്യങ്ങള്‍ കുറിച്ചകൊള്ളേട്ടെ!
കുഞ്ഞുങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോ ക്യാമറകളോടുപമിക്കാമെന്ന് ശാസ്ത്രം പറയുന്നു. സീറോ വയസ്സു മുതല്‍ 7 വയസ്സുവരെ ശിശു എല്ലാവരുടെയും ചെയ്തികളെ പ്രത്യേകിച്ച് മാതാപിതാക്കളുടെ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങളെ പകര്‍ത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. കാണുന്നതെന്തും കേള്‍ക്കുന്നതെന്തും എഡിറ്റ് ചെയ്യാതെ രേഖപ്പെടുത്തിവെക്കുന്നുവെന്നതാണ് ഈ കാലയളവിന്റെ പ്രത്യേകത. ഏഴ് വയസ്സ് പൂര്‍ത്തിയാകുന്നതോടെ റിക്കാര്‍ഡിംഗ് ഏകദേശം പൂര്‍ണ്ണമാകുന്നു. പിന്നീടുള്ള കാലം അതിന്റെ റീപ്ലേയായിരിക്കും കൂടുതല്‍ നടക്കുക.
ശിശുവിന്റെ ആദ്യ ഏഴുവര്‍ഷക്കാലം അവര്‍ക്ക് എന്താണ് മാനസികമായി നല്‍കേണ്ടത്? പോസിറ്റീവ് സ്ട്രോകകായ സന്തോഷവും അതിനോട് സമാനതകളുള്ള വികാരങ്ങളുമാണ് അവര്‍ക്ക് നല്‍കേണ്ടത്. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ (Basic Emotions) തല്‍ക്കാലം വികാരങ്ങളായ ദുഃഖം (SAD), ഭയം (SCARED), ദേഷ്യം (MAD) എന്നിവയും പോസിറ്റീവ് വികാരമായ സന്തോഷവും (GLAD).
* സന്തോഷം (GLAD)
ഇസ്ലാം എന്ന പദത്തിലടങ്ങിയിരിക്കുനന സലാം (സമാധാനം), ഈമാന്‍ എന്ന വാക്കിലടങ്ങിയിരിക്കുന്ന അംന്‍ (നിര്‍ഭയത്വം) ഇവയൊക്കെ പോസിറ്റീവ് വികാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കുട്ടിക്ക് ഏഴ് വയസ്സ് വരെ പ്രധാനമായും നല്‍കേണ്ടത് പോസിറ്റീവ് സ്ട്രോക്കുകളായ സ്നേഹം, സന്തോഷം, കാരുണ്യം, ഭയം, നിര്‍ഭയത്വം, സുരക്ഷിതത്വം, സമാധാനം... എന്നിവയാണ്.
''നിങ്ങള്‍ കുട്ടികളെ സ്നേഹിച്ച് വഷളാക്കല്ലേ!'' എന്ന് പിശാച് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും മനസ്സില്‍ മന്ത്രിക്കാറുണ്ട്. എന്നാല്‍ നബി (സ) പറയുന്നതിങ്ങനെയാണ്: ''കുട്ടികളെ നിങ്ങള്‍ സ്നേഹിക്കുവിന്‍! അവരോട് കാരുണ്യം കാണിക്കുകയും ചെയ്യുവിന്‍!'' ഈ രണ്ടു വചനങ്ങളിലും സത്യവിശ്വാസി ഏത് വാക്കാണ് സ്വീകരിക്കുക?!

എന്താണ് സ്നേഹം?
ഈ ലേഖനം വായിക്കുമ്പോള്‍ നമ്മുടെ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും കുറിച്ച് നമ്മുടെ മനസ്സില്‍ വരുന്ന നല്ല ആലോചനകളും ചിന്തകളുമല്ല സ്നേഹം. അതിനെ നമുക്ക് ഇഷ്ടം എന്നൊക്കെ പറയാം. സ്നേഹത്തിന് ഇംഗ്ലീഷില്‍ Love എന്നും ഇഷ്ടം, പ്രീയം എന്നിവയ്ക്ക് Liking എന്നുമാണ് പറയുന്നത്. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്നേഹിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആനന്ദമുണ്ടാകുന്നു. എന്നാല്‍ കുട്ടികയെ ഇഷ്ടപ്പെടുന്നു എന്നുപറയുമ്പോള്‍ കുട്ടി അറിയണമെന്നില്ല, കുട്ടിക്ക് സന്തോഷമുണ്ടാകണമെന്നില്ല.

സ്നേഹം എങ്ങനെ നല്‍കും?
നോക്കിലൂടെയും വാക്കിലൂടെയും ദര്‍ശനത്തിലൂടെയും സ്പര്‍ശനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാന്നിദ്ധ്യത്തിലൂടെയും സമ്മാനം നല്‍കുന്നതിലൂടെയും അത് പ്രകടിപ്പിക്കാവുന്നതാണ്.
''നീ നിന്റെ കവിള്‍ ജനങ്ങളോട് കോട്ടികാണിക്കരുത്'' (ലുഖ്മാന്‍:18) എന്ന് ഖുര്‍ആനും, ''നിന്റെ സഹോദരന്റെ മുഖത്ത് പുഞ്ചിരിയോടെ നോക്കുന്നത് ദാനമാണ്'' എന്നും നബി (സ) പറഞ്ഞിരിക്കുന്നു. കുട്ടികളോട് പുഞ്ചിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സന്മനസ്സ് കാണിക്കുക.
നാമൊക്കെ കുട്ടികളുടെ മുമ്പില്‍ പ്രകടിപ്പിക്കുന്ന കൊലച്ചിരി (GALLOW'S LAUGH) വളരെ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ മനോനിലയില്‍ വരുത്തുന്നുണ്ടെന്ന വിവരം അധ്യാപകരും രക്ഷിതാക്കളും അറിയാതെ പോകുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍വെച്ച് കുട്ടികള്‍ കാണിക്കുന്ന കുസൃതികളോട് നാം പ്രകടിപ്പിക്കുന്ന ഒരിനം കളിയാക്കിച്ചിരിയാണ് കൊലച്ചിരി.
കുട്ടികളെ പുഞ്ചിരിക്കാന്‍ 7 വയസ്സിന് മുമ്പായി പരിശീലിപ്പിച്ചെടുക്കുക. പുഞ്ചിരിച്ചാല്‍ ഭക്തി ഇല്ലാതാകുമെന്നും, മുഖത്തുണ്ടാകുന്ന ഗൌരവമാണ് ഭക്തിയെന്നും തെറ്റിദ്ധരിച്ചവരുണ്ട്. അത് വകവെക്കേണ്ട.
കുട്ടികളുടെ അടുക്കലുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യം സ്നേഹമാണ്. മാനസികാരോഗ്യത്തിന് ഗുണകരമാണ്. രോഗിയായി കിടന്ന ജൂതസ്ത്രീയുടെ അടുക്കലെത്തിയ നബി (സ) യുടെ സാന്നിദ്ധ്യം അവര്‍ക്ക് ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ പ്രേരണയായെന്ന് ഇസ്ലാം ചരിത്രമറിയാവുന്നവര്‍ക്കറിയാം.
ദണ്ഡന^പീഢന സ്പര്‍ശനമല്ല, കാരുണ്യ സ്പര്‍ശനം 7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യത്തിന് ലഭിച്ചിരിക്കണം. ഒരിക്കല്‍ നബി (സ) ഹുസൈന്‍ (റ) ചുംബിച്ചത് കണ്ട തമീമുകാരന്‍ അക്വറള് ബിന്‍ ഹാബിസ് പറഞ്ഞു.
''എനിക്ക് 10 മക്കളുണ്ട്. ഇന്നുവരെ ഞാന്‍ അവരെ ചുംബിച്ചിട്ടില്ല.''
നബ (സ) മറുപടി നല്‍കി.
''കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല.'' മറ്റൊരിക്കല്‍ ഒരു ഗ്രാമീണന്‍ ഇതേകാര്യം പറഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു.
''കുട്ടികളോട് കാരുണ്യം കാണിക്കാത്തവനും വലിയവരോട് ബഹുമാനം കാണിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.''
നബി (സ)യുടെ മകള്‍ ഫാത്വിമ (റ)യുടെ പുത്രന്‍ ഹസന്‍ (റ) താന്‍ സുജുദിലായിരിക്കുമ്പോള്‍ തന്റെ ചുമലില്‍ കയറിയിരിക്കുമ്പോള്‍ സുജൂദ് ദീര്‍ഘിപ്പിച്ചിരുന്നു. ഇതേ നടപടി തന്നെയായിരുന്നു. നബി (സ) തന്റെ പുത്രി സൈനബ (റ)യുടെ പുത്രിയോടും പുലര്‍ത്തിയത്. അതേപോലെ തന്നെ കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ നബി (സ) നമസ്കാരം ചുരുക്കുമായിരുന്നു. കൂടാതെ നബി (സ) ഹസന്‍ (റ) തന്റെ പുറത്തിരുത്തി കളിപ്പിക്കുമായിരുന്നു. ഇതൊക്കെ സൂചിപ്പിക്കുനനത് കുട്ടികള്‍ക് ലഭിക്കുന്ന സ്പര്‍ശനം അവര്‍ക്ക് അവര്‍ണീയമായ അനുഭൂതി നല്‍കുമെന്നും അതിന് വിഘ്നം വരുത്തരുത് എന്നുമാണ്.
വാക്കിലൂടെ കുട്ടികള്‍ക്ക് സ്നേഹം നല്‍കുന്ന രീതി എങ്ങനെയാണ്? ''നല്ലത് പറയുക! അല്ലെങ്കില്‍ മൌനം അവലംബിക്കുക'' എന്ന നബി വചനം ഇക്കാര്യത്തില്‍ പ്രസക്തമാണ്. നബി (സ) അനസ് (റ) യോട് ''നീ അത് ചെയ്തില്ലേ, നീ എന്തുകൊണ്ടത് ചെയ്തു.'' എന്നിത്യാദി ചോദ്യങ്ങള്‍ പോലും ഉന്നയിച്ചിരുന്നില്ല.
നാം കൊച്ചുകുട്ടികളോട് പ്രയോഗിക്കേണ്ട വാക്കുകള്‍ മര്യാദ, ഋജു, മാന്യത, നല്ലത്, മൃദുതം എന്നീ ഗുണങ്ങളുള്ളതായിരിക്കണം.
നാം കുട്ടികളെ മുദ്രകുത്താനുപയോഗിക്കുന്ന വാക്കുകള്‍ അപകടകരമാണ്. വിഡ്ഢി, പൊട്ടന്‍, വിവരദോഷി, ഗുരുത്തംകെട്ടവന്‍, മന്ദബുദ്ധി എന്നീ വാക്കുകള്‍ അധ്യാപകരും രക്ഷിതാക്കളും ഉപയോഗിക്കാതിരിക്കുക.
കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്, തമാശ മനസ്സിലാക്കാന്‍ പറ്റുന്ന പ്രായത്തിലേ അവരോട് തമാശ പറയാവൂ! ആര്‍ക്കെങ്കിലും കുട്ടികളുണ്ടെങ്കില്‍ അവരുടെ നിലവാരത്തിനനുസരിച്ച് ഇടപഴകണം.'' എന്ന നബിവചനം ശ്രദ്ധേയമാണ്.
കുട്ടികളുടെ വാശിയെ നിയന്ത്രിക്കാന്‍ പറ്റിയത് നല്ല വാക്കുകളാണ്. മന്ത്രിക്കുന്ന ശബ്ദത്തില്‍ ഉറച്ച നിലപാടോടുകൂടി ആവര്‍ത്തിച്ച് കാര്യം ബോധ്യപ്പെടുത്തുക. ആദ്യമൊക്കെ കൂടുതല്‍ സമയം വേണ്ടിവരും. പിന്നീട് ശരിയായികൊള്ളും. ദേഷ്യം ഒന്നിനും പരിഹാരമല്ല.
''കുട്ടികളെ കുറ്റപ്പേരും ഇരട്ടപ്പേരും വിളിക്കരുത്. ഖുര്‍ആന്‍ 49:11 ല്‍ ഇത് വിരോധിച്ചതായി കാണാം.
കുട്ടികളുടെ ഉയരം, തൂക്കം, നിറം എന്നിവ കൂതലാണെന്നോ, കുറവാണെന്നോ ഉള്ള പരാമര്‍ശം അവരുടെ മുമ്പില്‍വെച്ച് ദയവായി നടത്തരുത്. അതവരില്‍ അപകര്‍ഷത സൃഷ്ടിക്കാന്‍ കാരണമാവും.
കുട്ടികള്‍ നല്ലവരാണ് എന്നവാക്കുകളാണ് അവര്‍ കേള്‍ക്കേ പറയേണ്ടത്. വസ്ത്രത്തോടെ ആഭരണത്തോടൊ മൈക്കപ്പിനോടൊ, ബന്ധപ്പെടുത്താതെ സുന്ദരന്മാരാണ്, നല്ലവരാണ് എന്ന സന്ദേശം അവര്‍ക്ക് കൈമാറണം.
മൈക്കിള്‍ ജാക്സന്റെ പിതാവ് അവനോട് ചെറുപ്രായത്തില്‍ പറഞ്ഞൊരു വാക്കാണ്: ''നീ എത്ര വികൃതനാണ് നീ കണ്ണാടിയില്‍ നോക്കിക്കേ!'' ഈ വാക്കിന്റെ ശക്തിയാണ് പിന്നീടവന്റെ ചരിത്രത്തിലുണ്ടായത്.
പ്രവര്‍ത്തനത്തിലൂടെ സ്നേഹപ്രകടനം നടത്തണം. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാവുന്നതാണ്. ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കണമെന്ന് ഇതിനര്‍ത്ഥമില്ല.
കുട്ടികള്‍ക്ക് വിലക്കുകള്‍ കുറച്ചും അനുവാദങ്ങള്‍ കൂടുതലുമാണ് വേണ്ടത്. നമ്മുടെ വീട്ടിലേയോ വിദ്യാലയത്തിലെയോ വസ്തുക്കള്‍ കുട്ടികള്‍ നശിപ്പിച്ചേക്കാം. മതിലുകള്‍ വരച്ച് വൃത്തികേടാക്കിയേക്കാം. ഒരുനിമിഷം ചിന്തിക്കുക. ''നമുക്ക് കുട്ടികളാണ് പ്രധാനം, വസ്തുക്കളല്ല.'' വസ്തുക്കളെ മാത്രം സ്നേഹിച്ച് കുട്ടികളെ നശിപ്പിക്കരുത്. വസ്തുക്കള്‍ നശിച്ചാലും കുട്ടികളെ സ്നേഹിക്കുക.'' നന്മയും തിന്മയും തുല്യമാവില്ല.'' നന്മകൊണ്ട് പ്രതിരോധിക്കുക. (41:34, 29:96) എന്ന ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക.
''കുട്ടികളുമായി നിരന്തരം ബന്ധം പുലര്‍തി അവരെ നല്ല മര്യാദക്കാരാക്കുക'' എന്ന നബിവചനം സ്മരണീയമാണ്.

* ദുഃഖം (SAD)
ഏഴുവയസ്സിന് താഴെ കുട്ടികള്‍ക്ക് കുറച്ച് മാത്രം നല്‍കിയാല്‍ മതിയാവുന്ന ഒരു വികാരമാണ് ദുഃഖം. കുട്ടികള്‍ക്ക് ദുഃഖം സമ്മാനിക്കാതിരിക്കുക. ''പടിയില്ലെങ്കില്‍ കുട്ടി വളഷാകും'' എന്ന പറച്ചില്‍ ശരിയല്ല. തളിരിളം  മേനിയെ നോവിക്കുന്ന പ്രഹരശിക്ഷ 10 വയസ്സിന് മുമ്പ് വേണ്ട. ''നബി (സ) തന്റെ കൈകൊണ്ട് ആരേയും തല്ലിയിട്ടില്ല; ഭാര്യയെ, പരിചാരകനെ, ഭൃതനെ, ആരെയും.''

* ഭയം (SCARED)
കുട്ടികള്‍ക്ക് കുറച്ചുമാത്രം ആവശ്യമുള്ള മറ്റൊരു വികാരമാണ് ഭയം. സത്യവിശ്വാസികള്‍ക്ക് ദുഃഖവും ഭയവുമില്ലാത്ത ലോകമാണ് സ്വര്‍ഗ്ഗം.
കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളും അധ്യാപകരും ബന്ധുമിത്രാദികളും ഏറ്റവും കൂടുതല്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന വികാരമാണ് പേടി. കീടങ്ങളെയും ഇഴജന്തുക്കളെയും മറ്റു ജന്തുക്കളെയും കാണിച്ച് അകാരണമായി ഭയപ്പെടുത്തുന്നു. ബുദ്ധിയില്‍ നിന്നും വിവേകത്തില്‍നിന്നും ഉണ്ടാകേണ്ടതാണ് ഭയം. അകാരണമായ ഭയം കുട്ടികളില്‍ ഉണ്ടാക്കരുത്. പാറ്റ, പല്ലി, അരണ, പൂച്ച.... എന്നിവയെ കാണിച്ച് പേടിപ്പിക്കുന്നു കോക്കാച്ചി, ചെകുത്താന്‍, കോത്താമ്പി എന്ന് പേരുകള്‍ പറഞ്ഞ് ഭയപ്പെടുത്തി കുട്ടികളെ ഉറക്കുന്നു. ഭക്ഷണം തീറ്റിക്കാന്‍ ഈ വിദ്യ പ്രയോഗിക്കുന്നു.

* ദേഷ്യം (MAD)
ദേഷ്യവും കുട്ടികള്‍ക്ക് വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളു. ചുരുക്കത്തില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ബന്ധുമിത്രാദികളും 7 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ പോസിറ്റീവ് വികാരങ്ങളാണ് ഉളവാക്കേണ്ടത്.

musthafacochin@gmail.com, Mob:9446472969


പി.എം. മുസതഫാ കൊച്ചിന്‍ i
ലക്ചറര്‍ ഇന്‍ അറബിക്,
മാഹാരാജാസ് കോളേജ്,
എറണാകുളം,
ശുദ്ധ പ്രകൃതിയിലാണ് മനുഷ്യക്കുഞ്ഞ് ജനിക്കുന്നതെന്നും അവനെ മാറ്റിമറിക്കുന്നത് അവന്റെ മാതാപിതാക്കളാണെന്ന് മുഹമ്മദ് നബി (സ) പഠിപ്പിച്ചിരിക്കുന്നു. ഏഴുവയസ്സാകുമ്പോള്‍ കുട്ടികളോട് നമസ്കാരികകാന്‍ കല്‍പിക്കണമെന്നും നബി (സ) ഉണയര്‍ത്തിയിരിക്കുന്നു. ഒരു ശിശുവിന്റെ ജനനം മുതല്‍ ഏഴ്  വയസ്സ് വരെയുള്ള കാലയളവ് മനുഷ്യായുസ്സിലെ വളരെ പ്രധാനപ്പെട്ട വര്‍ഷങ്ങളാണ്. ആയതിനാല്‍ ഈ കാലങ്ങളില്‍ മാതാപിതാക്കളും അധ്യാപകരും കുട്ടികളോട് ഇടപെടുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്ക് ചിലകാര്യങ്ങള്‍ കുറിച്ചകൊള്ളേട്ടെ!
കുഞ്ഞുങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോ ക്യാമറകളോടുപമിക്കാമെന്ന് ശാസ്ത്രം പറയുന്നു. സീറോ വയസ്സു മുതല്‍ 7 വയസ്സുവരെ ശിശു എല്ലാവരുടെയും ചെയ്തികളെ പ്രത്യേകിച്ച് മാതാപിതാക്കളുടെ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങളെ പകര്‍ത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. കാണുന്നതെന്തും കേള്‍ക്കുന്നതെന്തും എഡിറ്റ് ചെയ്യാതെ രേഖപ്പെടുത്തിവെക്കുന്നുവെന്നതാണ് ഈ കാലയളവിന്റെ പ്രത്യേകത. ഏഴ് വയസ്സ് പൂര്‍ത്തിയാകുന്നതോടെ റിക്കാര്‍ഡിംഗ് ഏകദേശം പൂര്‍ണ്ണമാകുന്നു. പിന്നീടുള്ള കാലം അതിന്റെ റീപ്ലേയായിരിക്കും കൂടുതല്‍ നടക്കുക.
ശിശുവിന്റെ ആദ്യ ഏഴുവര്‍ഷക്കാലം അവര്‍ക്ക് എന്താണ് മാനസികമായി നല്‍കേണ്ടത്? പോസിറ്റീവ് സ്ട്രോകകായ സന്തോഷവും അതിനോട് സമാനതകളുള്ള വികാരങ്ങളുമാണ് അവര്‍ക്ക് നല്‍കേണ്ടത്. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ (Basic Emotions) തല്‍ക്കാലം വികാരങ്ങളായ ദുഃഖം (SAD), ഭയം (SCARED), ദേഷ്യം (MAD) എന്നിവയും പോസിറ്റീവ് വികാരമായ സന്തോഷവും (GLAD).
* സന്തോഷം (GLAD)
ഇസ്ലാം എന്ന പദത്തിലടങ്ങിയിരിക്കുനന സലാം (സമാധാനം), ഈമാന്‍ എന്ന വാക്കിലടങ്ങിയിരിക്കുന്ന അംന്‍ (നിര്‍ഭയത്വം) ഇവയൊക്കെ പോസിറ്റീവ് വികാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കുട്ടിക്ക് ഏഴ് വയസ്സ് വരെ പ്രധാനമായും നല്‍കേണ്ടത് പോസിറ്റീവ് സ്ട്രോക്കുകളായ സ്നേഹം, സന്തോഷം, കാരുണ്യം, ഭയം, നിര്‍ഭയത്വം, സുരക്ഷിതത്വം, സമാധാനം... എന്നിവയാണ്.
''നിങ്ങള്‍ കുട്ടികളെ സ്നേഹിച്ച് വഷളാക്കല്ലേ!'' എന്ന് പിശാച് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും മനസ്സില്‍ മന്ത്രിക്കാറുണ്ട്. എന്നാല്‍ നബി (സ) പറയുന്നതിങ്ങനെയാണ്: ''കുട്ടികളെ നിങ്ങള്‍ സ്നേഹിക്കുവിന്‍! അവരോട് കാരുണ്യം കാണിക്കുകയും ചെയ്യുവിന്‍!'' ഈ രണ്ടു വചനങ്ങളിലും സത്യവിശ്വാസി ഏത് വാക്കാണ് സ്വീകരിക്കുക?!

എന്താണ് സ്നേഹം?
ഈ ലേഖനം വായിക്കുമ്പോള്‍ നമ്മുടെ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും കുറിച്ച് നമ്മുടെ മനസ്സില്‍ വരുന്ന നല്ല ആലോചനകളും ചിന്തകളുമല്ല സ്നേഹം. അതിനെ നമുക്ക് ഇഷ്ടം എന്നൊക്കെ പറയാം. സ്നേഹത്തിന് ഇംഗ്ലീഷില്‍ Love എന്നും ഇഷ്ടം, പ്രീയം എന്നിവയ്ക്ക് Liking എന്നുമാണ് പറയുന്നത്. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ സ്നേഹിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആനന്ദമുണ്ടാകുന്നു. എന്നാല്‍ കുട്ടികയെ ഇഷ്ടപ്പെടുന്നു എന്നുപറയുമ്പോള്‍ കുട്ടി അറിയണമെന്നില്ല, കുട്ടിക്ക് സന്തോഷമുണ്ടാകണമെന്നില്ല.

സ്നേഹം എങ്ങനെ നല്‍കും?
നോക്കിലൂടെയും വാക്കിലൂടെയും ദര്‍ശനത്തിലൂടെയും സ്പര്‍ശനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും സാന്നിദ്ധ്യത്തിലൂടെയും സമ്മാനം നല്‍കുന്നതിലൂടെയും അത് പ്രകടിപ്പിക്കാവുന്നതാണ്.
''നീ നിന്റെ കവിള്‍ ജനങ്ങളോട് കോട്ടികാണിക്കരുത്'' (ലുഖ്മാന്‍:18) എന്ന് ഖുര്‍ആനും, ''നിന്റെ സഹോദരന്റെ മുഖത്ത് പുഞ്ചിരിയോടെ നോക്കുന്നത് ദാനമാണ്'' എന്നും നബി (സ) പറഞ്ഞിരിക്കുന്നു. കുട്ടികളോട് പുഞ്ചിരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സന്മനസ്സ് കാണിക്കുക.
നാമൊക്കെ കുട്ടികളുടെ മുമ്പില്‍ പ്രകടിപ്പിക്കുന്ന കൊലച്ചിരി (GALLOW'S LAUGH) വളരെ പ്രത്യാഘാതങ്ങള്‍ കുട്ടികളുടെ മനോനിലയില്‍ വരുത്തുന്നുണ്ടെന്ന വിവരം അധ്യാപകരും രക്ഷിതാക്കളും അറിയാതെ പോകുന്നുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍വെച്ച് കുട്ടികള്‍ കാണിക്കുന്ന കുസൃതികളോട് നാം പ്രകടിപ്പിക്കുന്ന ഒരിനം കളിയാക്കിച്ചിരിയാണ് കൊലച്ചിരി.
കുട്ടികളെ പുഞ്ചിരിക്കാന്‍ 7 വയസ്സിന് മുമ്പായി പരിശീലിപ്പിച്ചെടുക്കുക. പുഞ്ചിരിച്ചാല്‍ ഭക്തി ഇല്ലാതാകുമെന്നും, മുഖത്തുണ്ടാകുന്ന ഗൌരവമാണ് ഭക്തിയെന്നും തെറ്റിദ്ധരിച്ചവരുണ്ട്. അത് വകവെക്കേണ്ട.
കുട്ടികളുടെ അടുക്കലുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യം സ്നേഹമാണ്. മാനസികാരോഗ്യത്തിന് ഗുണകരമാണ്. രോഗിയായി കിടന്ന ജൂതസ്ത്രീയുടെ അടുക്കലെത്തിയ നബി (സ) യുടെ സാന്നിദ്ധ്യം അവര്‍ക്ക് ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ പ്രേരണയായെന്ന് ഇസ്ലാം ചരിത്രമറിയാവുന്നവര്‍ക്കറിയാം.
ദണ്ഡന^പീഢന സ്പര്‍ശനമല്ല, കാരുണ്യ സ്പര്‍ശനം 7 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യത്തിന് ലഭിച്ചിരിക്കണം. ഒരിക്കല്‍ നബി (സ) ഹുസൈന്‍ (റ) ചുംബിച്ചത് കണ്ട തമീമുകാരന്‍ അക്വറള് ബിന്‍ ഹാബിസ് പറഞ്ഞു.
''എനിക്ക് 10 മക്കളുണ്ട്. ഇന്നുവരെ ഞാന്‍ അവരെ ചുംബിച്ചിട്ടില്ല.''
നബ (സ) മറുപടി നല്‍കി.
''കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല.'' മറ്റൊരിക്കല്‍ ഒരു ഗ്രാമീണന്‍ ഇതേകാര്യം പറഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു.
''കുട്ടികളോട് കാരുണ്യം കാണിക്കാത്തവനും വലിയവരോട് ബഹുമാനം കാണിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.''
നബി (സ)യുടെ മകള്‍ ഫാത്വിമ (റ)യുടെ പുത്രന്‍ ഹസന്‍ (റ) താന്‍ സുജുദിലായിരിക്കുമ്പോള്‍ തന്റെ ചുമലില്‍ കയറിയിരിക്കുമ്പോള്‍ സുജൂദ് ദീര്‍ഘിപ്പിച്ചിരുന്നു. ഇതേ നടപടി തന്നെയായിരുന്നു. നബി (സ) തന്റെ പുത്രി സൈനബ (റ)യുടെ പുത്രിയോടും പുലര്‍ത്തിയത്. അതേപോലെ തന്നെ കുട്ടികളുടെ കരച്ചില്‍ കേട്ടാല്‍ നബി (സ) നമസ്കാരം ചുരുക്കുമായിരുന്നു. കൂടാതെ നബി (സ) ഹസന്‍ (റ) തന്റെ പുറത്തിരുത്തി കളിപ്പിക്കുമായിരുന്നു. ഇതൊക്കെ സൂചിപ്പിക്കുനനത് കുട്ടികള്‍ക് ലഭിക്കുന്ന സ്പര്‍ശനം അവര്‍ക്ക് അവര്‍ണീയമായ അനുഭൂതി നല്‍കുമെന്നും അതിന് വിഘ്നം വരുത്തരുത് എന്നുമാണ്.
വാക്കിലൂടെ കുട്ടികള്‍ക്ക് സ്നേഹം നല്‍കുന്ന രീതി എങ്ങനെയാണ്? ''നല്ലത് പറയുക! അല്ലെങ്കില്‍ മൌനം അവലംബിക്കുക'' എന്ന നബി വചനം ഇക്കാര്യത്തില്‍ പ്രസക്തമാണ്. നബി (സ) അനസ് (റ) യോട് ''നീ അത് ചെയ്തില്ലേ, നീ എന്തുകൊണ്ടത് ചെയ്തു.'' എന്നിത്യാദി ചോദ്യങ്ങള്‍ പോലും ഉന്നയിച്ചിരുന്നില്ല.
നാം കൊച്ചുകുട്ടികളോട് പ്രയോഗിക്കേണ്ട വാക്കുകള്‍ മര്യാദ, ഋജു, മാന്യത, നല്ലത്, മൃദുതം എന്നീ ഗുണങ്ങളുള്ളതായിരിക്കണം.
നാം കുട്ടികളെ മുദ്രകുത്താനുപയോഗിക്കുന്ന വാക്കുകള്‍ അപകടകരമാണ്. വിഡ്ഢി, പൊട്ടന്‍, വിവരദോഷി, ഗുരുത്തംകെട്ടവന്‍, മന്ദബുദ്ധി എന്നീ വാക്കുകള്‍ അധ്യാപകരും രക്ഷിതാക്കളും ഉപയോഗിക്കാതിരിക്കുക.
കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്, തമാശ മനസ്സിലാക്കാന്‍ പറ്റുന്ന പ്രായത്തിലേ അവരോട് തമാശ പറയാവൂ! ആര്‍ക്കെങ്കിലും കുട്ടികളുണ്ടെങ്കില്‍ അവരുടെ നിലവാരത്തിനനുസരിച്ച് ഇടപഴകണം.'' എന്ന നബിവചനം ശ്രദ്ധേയമാണ്.
കുട്ടികളുടെ വാശിയെ നിയന്ത്രിക്കാന്‍ പറ്റിയത് നല്ല വാക്കുകളാണ്. മന്ത്രിക്കുന്ന ശബ്ദത്തില്‍ ഉറച്ച നിലപാടോടുകൂടി ആവര്‍ത്തിച്ച് കാര്യം ബോധ്യപ്പെടുത്തുക. ആദ്യമൊക്കെ കൂടുതല്‍ സമയം വേണ്ടിവരും. പിന്നീട് ശരിയായികൊള്ളും. ദേഷ്യം ഒന്നിനും പരിഹാരമല്ല.
''കുട്ടികളെ കുറ്റപ്പേരും ഇരട്ടപ്പേരും വിളിക്കരുത്. ഖുര്‍ആന്‍ 49:11 ല്‍ ഇത് വിരോധിച്ചതായി കാണാം.
കുട്ടികളുടെ ഉയരം, തൂക്കം, നിറം എന്നിവ കൂതലാണെന്നോ, കുറവാണെന്നോ ഉള്ള പരാമര്‍ശം അവരുടെ മുമ്പില്‍വെച്ച് ദയവായി നടത്തരുത്. അതവരില്‍ അപകര്‍ഷത സൃഷ്ടിക്കാന്‍ കാരണമാവും.
കുട്ടികള്‍ നല്ലവരാണ് എന്നവാക്കുകളാണ് അവര്‍ കേള്‍ക്കേ പറയേണ്ടത്. വസ്ത്രത്തോടെ ആഭരണത്തോടൊ മൈക്കപ്പിനോടൊ, ബന്ധപ്പെടുത്താതെ സുന്ദരന്മാരാണ്, നല്ലവരാണ് എന്ന സന്ദേശം അവര്‍ക്ക് കൈമാറണം.
മൈക്കിള്‍ ജാക്സന്റെ പിതാവ് അവനോട് ചെറുപ്രായത്തില്‍ പറഞ്ഞൊരു വാക്കാണ്: ''നീ എത്ര വികൃതനാണ് നീ കണ്ണാടിയില്‍ നോക്കിക്കേ!'' ഈ വാക്കിന്റെ ശക്തിയാണ് പിന്നീടവന്റെ ചരിത്രത്തിലുണ്ടായത്.
പ്രവര്‍ത്തനത്തിലൂടെ സ്നേഹപ്രകടനം നടത്തണം. സമ്മാനങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാവുന്നതാണ്. ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കണമെന്ന് ഇതിനര്‍ത്ഥമില്ല.
കുട്ടികള്‍ക്ക് വിലക്കുകള്‍ കുറച്ചും അനുവാദങ്ങള്‍ കൂടുതലുമാണ് വേണ്ടത്. നമ്മുടെ വീട്ടിലേയോ വിദ്യാലയത്തിലെയോ വസ്തുക്കള്‍ കുട്ടികള്‍ നശിപ്പിച്ചേക്കാം. മതിലുകള്‍ വരച്ച് വൃത്തികേടാക്കിയേക്കാം. ഒരുനിമിഷം ചിന്തിക്കുക. ''നമുക്ക് കുട്ടികളാണ് പ്രധാനം, വസ്തുക്കളല്ല.'' വസ്തുക്കളെ മാത്രം സ്നേഹിച്ച് കുട്ടികളെ നശിപ്പിക്കരുത്. വസ്തുക്കള്‍ നശിച്ചാലും കുട്ടികളെ സ്നേഹിക്കുക.'' നന്മയും തിന്മയും തുല്യമാവില്ല.'' നന്മകൊണ്ട് പ്രതിരോധിക്കുക. (41:34, 29:96) എന്ന ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക.
''കുട്ടികളുമായി നിരന്തരം ബന്ധം പുലര്‍തി അവരെ നല്ല മര്യാദക്കാരാക്കുക'' എന്ന നബിവചനം സ്മരണീയമാണ്.

* ദുഃഖം (SAD)
ഏഴുവയസ്സിന് താഴെ കുട്ടികള്‍ക്ക് കുറച്ച് മാത്രം നല്‍കിയാല്‍ മതിയാവുന്ന ഒരു വികാരമാണ് ദുഃഖം. കുട്ടികള്‍ക്ക് ദുഃഖം സമ്മാനിക്കാതിരിക്കുക. ''പടിയില്ലെങ്കില്‍ കുട്ടി വളഷാകും'' എന്ന പറച്ചില്‍ ശരിയല്ല. തളിരിളം  മേനിയെ നോവിക്കുന്ന പ്രഹരശിക്ഷ 10 വയസ്സിന് മുമ്പ് വേണ്ട. ''നബി (സ) തന്റെ കൈകൊണ്ട് ആരേയും തല്ലിയിട്ടില്ല; ഭാര്യയെ, പരിചാരകനെ, ഭൃതനെ, ആരെയും.''

* ഭയം (SCARED)
കുട്ടികള്‍ക്ക് കുറച്ചുമാത്രം ആവശ്യമുള്ള മറ്റൊരു വികാരമാണ് ഭയം. സത്യവിശ്വാസികള്‍ക്ക് ദുഃഖവും ഭയവുമില്ലാത്ത ലോകമാണ് സ്വര്‍ഗ്ഗം.
കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളും അധ്യാപകരും ബന്ധുമിത്രാദികളും ഏറ്റവും കൂടുതല്‍ ഇന്ന് നല്‍കിക്കൊണ്ടിരിക്കുന്ന വികാരമാണ് പേടി. കീടങ്ങളെയും ഇഴജന്തുക്കളെയും മറ്റു ജന്തുക്കളെയും കാണിച്ച് അകാരണമായി ഭയപ്പെടുത്തുന്നു. ബുദ്ധിയില്‍ നിന്നും വിവേകത്തില്‍നിന്നും ഉണ്ടാകേണ്ടതാണ് ഭയം. അകാരണമായ ഭയം കുട്ടികളില്‍ ഉണ്ടാക്കരുത്. പാറ്റ, പല്ലി, അരണ, പൂച്ച.... എന്നിവയെ കാണിച്ച് പേടിപ്പിക്കുന്നു കോക്കാച്ചി, ചെകുത്താന്‍, കോത്താമ്പി എന്ന് പേരുകള്‍ പറഞ്ഞ് ഭയപ്പെടുത്തി കുട്ടികളെ ഉറക്കുന്നു. ഭക്ഷണം തീറ്റിക്കാന്‍ ഈ വിദ്യ പ്രയോഗിക്കുന്നു.

* ദേഷ്യം (MAD)
ദേഷ്യവും കുട്ടികള്‍ക്ക് വളരെ കുറച്ച് മാത്രമേ ആവശ്യമുള്ളു. ചുരുക്കത്തില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ബന്ധുമിത്രാദികളും 7 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ പോസിറ്റീവ് വികാരങ്ങളാണ് ഉളവാക്കേണ്ടത്.

musthafacochin@gmail.com, Mob:9446472969


പി.എം. മുസതഫാ കൊച്ചിന്‍ i
ലക്ചറര്‍ ഇന്‍ അറബിക്,
മാഹാരാജാസ് കോളേജ്,
എറണാകുളം,