Pages

Monday, November 8, 2010

വിട

പോകുന്നു ഞാനീ വിശാലലോകത്തിന്റെ
നിഴലുകള്‍ വീഴാത്ത നിശബ്ദതയുടെ
തീരക്കയങ്ങള്‍ തന്നാഴങ്ങള്‍ തേടി
വിട പറയുകെന്നോട് സ്നേഹതീരങ്ങളെ
പിരിയുവാനറിയാത്ത പ്രേമത്തുടിപ്പിന്റെ
പടഹമോടെതിരേറ്റ ഗ്രാമസൌന്ദര്യമേ
വാരിപ്പുണര്‍ന്ന മനോജ്ഞഭാവങ്ങളെ
കണികണ്ടു കൊതി തീരാത്താര്‍ദ്രസ്മിതവുമായ്
തഴുകിത്തലോടിയണച്ച സ്വപ്നങ്ങളെ
മൌനം മഹാസാഗരം ജീവിതത്തിന്റെ
മാരിവില്ലൊന്നും പതിയാത്ത ശൈശവം
അതില്‍ മുങ്ങി, നൂര്‍ന്നെന്റെ യാത്ര ദുഃഖത്തിന്റെ
കനലയട്ടെ  വടുക്കള്‍ മായട്ടെ.
തുടികള്‍ പ്രണവസംഗീതമായ് മാറട്ടെ
അകലുവാന്‍ കാംക്ഷിക്കപോലുമസാദ്ധ്യമായ്
കരുതി സ്നേഹിച്ച കളിപ്പാട്ടങ്ങളെ
വിട തരികെന്റെ വിലോലമാം സങ്കല്‍പ
കളകളരിഞ്ഞു വിശുദ്ധതപൂതട്ടെ

ഫബീന കെ.എം., സോഷ്യല്‍ സയന്‍സ്

No comments:

Post a Comment