Pages

Monday, November 8, 2010

മരീചിക

 ജീവിതം ഒരു മരീചിക
തിമിര്‍ത്തുചെയ്യുന്ന കര്‍ക്കിടക
രാത്രിയില്‍ ഓര്‍മ്മകളിലേക്ക് അവളുടെ മനസ്സ് പടിയിറങ്ങി.
ഓര്‍മകളിലേക്ക് ഓര്‍മകളിലേക്ക്
എന്താണ്, തന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റുന്നുവോ,
അവള്‍ സ്വയം ശാസിച്ചു,
പക്ഷേ!
ഓര്‍മകള്‍ക്കെന്ത് കടിഞ്ഞാണ്‍,
നാലുകെട്ടിന്റെ വടക്കിനിയില്‍ നിന്നും ഉയരുന്ന നാദം,
വീണയുടെ നാദം ഒപ്പം ചിലങ്കയുടെ
ചിഞ്ചിലം കൊഞ്ചല്‍.
എന്നേ തനിക്കതെല്ലാം നഷ്ടപ്പെട്ടു
അമ്മുവിന്റേയും അവളുടെ അച്ഛന്റേയും മരണം?
മരണം. കരിമ്പടത്താല്‍ ഞങ്ങളുടെ
ചേതനയാകെ മൂടിയ ആ രാത്രി.  സ്വച്ഛന്ദവും സുന്ദരവുമായ
ഒരു പകല്‍ പക്ഷേ,
ഒരുപാട് കിനാക്കള്‍ നെഞ്ചി-
ലേറ്റിയിരുന്നില്ല താന്‍ എന്നിട്ടും.
അന്യമതക്കാരനോടൊപ്പം
പടിയിറങ്ങുമ്പോള്‍ തെല്ലും ആശങ്ക തോന്നിയിരുന്നില്ല.
പിന്നീടറിഞ്ഞു, പടിയടച്ച് പിണ്ഡം വച്ചുവെന്ന്
ഈ ആധുനിക യുഗത്തിലും
വെല്ലുവിളികള്‍, ജീവിതത്തിന്
വേണ്ടിയുള്ള പോരാട്ടങ്ങള്‍ തനിക്കൊരിക്കലും അന്യമായിരുന്നില്ല.
പക്ഷേ ഇവിടെ ഇപ്പോള്‍ രാധ തനിയെ
കുറെ സ്നേഹം തന്ന് അങ്ങകലെ
മിഴിചിമ്മുന്ന രണ്ടു നക്ഷത്രങ്ങള്‍.
പാടില്ല, താന്‍ ഇനിയും തോല്‍ക്കാന്‍ പാടില്ല,
ഇനിയും പോരാടണം വിധിയോട് പോരാടി
തനിക്ക് ജയിക്കണം.
വിരൂപമായ തന്റെ ശരീരത്തെ
ഇനിയും വിരൂപമാകാത്ത മനസ്സ് കൊണ്ട് പൊതിഞ്ഞ്
രാധ ഇറങ്ങി.
ഒരു ചെറിയ ജോലി
തനിക്ക് ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക,
അവള്‍ ഓഫീസുകളും തൊഴില്‍ശാലകളും കയറി ഇറങ്ങി,
ഒടുവില്‍ ഒരു കൊച്ചു തൊഴില്‍ സ്വന്തമായി.
പാല്‍ പൊഴിയുന്ന നിലാവില്‍ ദൂരെ
കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍, അവളുടെ മിഴികള്‍
തിരഞ്ഞു.

ജീവിതം ഒരു മരിചീകയാണെന്ന്
ആരാണ് ഒരിക്കല്‍ പറഞ്ഞത് അവളോര്‍ക്കാന്‍ ശ്രമിച്ചു.
ജോലിയില്‍ മികവുകാണിച്ച രാധ വളരെ വേഗം തന്നെ ചവിട്ടുപടികള്‍ കയറി തുടങ്ങി, ഒടുവില്‍ ആശ്രാന്തപരിശ്രമം കൊണ്ട് ഒരു മേല്‍വിലാസമുണ്ടാക്കുവാന്‍ കഴിഞ്ഞു.
ക്ഷയിച്ച് ഉന്മൂലനാശം വന്നിരുന്ന ഇല്ലത്തിന്റെ അവസ്ഥ ആരോ പറഞ്ഞറിഞ്ഞ രാധ കാലുകള്‍ തളര്‍ന്ന് കിടപ്പിലായ അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോനനു.
അനുസരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സാധു സ്ത്രീ.
വിധിയോട് പാുെതി നേടിയ ആത്മബലവുമായി ദിനങ്ങള്‍ തള്ളിനീക്കവേ രാധയുടെ കൈകളിലെലം മരവിപ്പ്, വിദഗ്ധ പരിശോധനക്ക് വിധേയമായ അവള്‍ നിസ്സംഗതയോടെ ഒരു സത്യം കൂടി മനസ്സിലാക്കി.
താന്‍ ഒരു കുഷ്ടരോഗിയായിരിക്കുന്നു! തന്നെ വിധി തോല്‍പിക്കുന്നു. സര്‍വ്വസംഹാരരുദ്രനെപ്പോലെ താണ്ഡവമാടുന്ന ഈ രണ്ട് അക്ഷരങ്ങള്‍ തലക്ക് മീതെ എപ്പോഴൂം പതിക്കാവുന്ന ഒരു വാളായി തൂങ്ങുന്നു.
സമൂഹം ഒറ്റപ്പെടുത്തുമ്പോഴും രാധ ദിവസങ്ങള്‍ തള്ളിനീക്കി.
അതിനിടയില്‍ അമ്മ അവളെ വിട്ടുപോയിരുന്നു. നീണ്ട കിടപ്പില്‍ വ്രണം ബാധിച്ചിരുന്ന അമ്മയുടെ ശരീരം ദഹിപ്പിക്കാന്‍ രാധ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാല്‍ക്കാര്‍ അടക്കം പറഞ്ഞു. പിശാച് ബാധിച്ച വീട്. ഏതോ നികൃഷ്ടജീവികളെപോലെ അവര്‍ ആ രണ്ട് ആത്മാക്കളെ വെറുത്തു.
ഇപ്പോള്‍ ഇവിടെ ഈ വടക്കിനിയിലിരുന്ന് ഓര്‍ക്കുമ്പോള്‍, ഒരിക്കല്‍ താന്‍കേട്ട വാക്കുകള്‍ സത്യമായിരുന്നില്ലേ, വിധിയോട് പൊരുതിയ, ഇപ്പോഴും പൊരുതുന്ന തന്‍െര്‍ ആത്മബലം അത് സമ്മതിക്കുവാന്‍ കൂട്ടാക്കിയില്ല. എങ്കിലും മരുപ്പച്ചക്ക് തന്നെ കബളിപ്പിക്കാന്‍ കഴിയില്ല.
ദാഹിച്ച് വലഞ്ഞ് ചെന്ന താന്‍ കണ്ടതെന്താണ്,  ചിറ്റോളങ്ങള്‍ക്ക് പകരം ഊഷരമായ മണല്‍പ്പരപ്പ്.
ജനല്‍പാളികള്‍ക്കിടയില്‍ ഒരു കിരുകിരാ ശബ്ദം, വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു നേര്‍ത്ത നിഴല്‍ നില്‍ക്കുന്നത് രാധ അവ്യക്തമായി കണ്ടു. പിന്നീടാ നിഴല്‍ അവള്‍ക്ക് കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി.
പെട്ടെന്ന് തന്റെ വൈരൂപ്യമെല്ലാം മാറുന്നത് രാധ കണ്ടു, ഇതാ കൈകള്‍ക്ക് സ്പര്‍ശനശക്തി കിട്ടിയിരിക്കുന്നു. കണ്ണുകള്‍ക്ക് ഇപ്പോള്‍ എന്തൊരു പ്രകാശമാണ്.
ആരോ തന്റെ നനുത്ത കൈകള്‍ കൊണ്ട് തന്റെ കൈകളില്‍ സ്പര്‍ശിക്കുന്നത് അവളറഞ്ഞാ. ചുറ്റും പൂക്കളുടെ സൌരഭ്യം. ഇളംകാറ്റിനാല്‍ അവളുടെ മുടിച്ചുരുളുകള്‍ തത്തികളിച്ചു. എപ്പോഴാ അടഞ്ഞ് കിടന്ന വാതിലുകള്‍ ആരോ മലര്‍ക്കെ തുറന്നു.
ആ നനുത്ത കൈകളില്‍ പിടിച്ച് കൊണ്ട് അവള്‍ മെല്ലെ ഉയരുവാന്‍ തുടങ്ങി. അകലെ നക്ഷത്രങ്ങള്‍ക്കിടയില്‍ രണ്ട് താരകള്‍ അവളെ സ്വാഗതം ചെയ്യുവാന്‍ കണ്ണുചിമ്മുന്നു.
അപ്പോഴും അവളുടെ കണ്ണുകള്‍ ചിരിച്ചുകൊണ്ടേയിരുന്നു. വിധിയെ തോല്‍പ്പിച്ചൊരു മന്ദഹാസം  അവളുടെ മുഖമാകെ നിറഞ്ഞു.

Sabira K.S.,
Social Science.

No comments:

Post a Comment