എന്നും നിന്നാര്‍ദ്രമാം
ചിറകിന്നടിയില്‍ തലചായ്ക്കാന്‍
മോഹിച്ചു നിന്നുഞാന്‍
എരിയും കനലുകള്‍ക്കിടയിലെന്നെ
യേകയാക്കി നീ പിരിഞ്ഞിടുമ്പോള്‍
അണയ്ക്കുമാ കനലുകളെ നിന്‍
പെയ്തൊഴിയാ സ്നേഹവര്‍ഷം
മാറോടു ചേര്‍ത്തു ഞാന്‍
മിഴിനീര്‍ പൊഴിച്ചീടുമ്പോള്‍
നനവാര്‍ന്നീടല്ലേ നിന്നോര്‍മ്മകള്‍
നിശയുടെയനന്തമാം വീഥികളിലെന്‍
രോദനം മുഴങ്ങീടുമ്പോള്‍
ചെവിയോര്‍ക്കുമോ, നീ
ഈ സ്നേഹിതയ്ക്കായ്.
Jimi Vargehse,
B.Ed English
No comments:
Post a Comment