'അവകാശം' എന്നത് നാം ഇടക്കിടെ കേട്ടുക്കൊണ്ടിരിക്കുന്നതും ചര്‍ച്ചക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു പദമാണ്. ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ അവന്റെ ജനവാസം ഭൂമിയില്‍ ആരംഭിച്ചത് തന്നെ ഒരുപാട് ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ചുകൊണ്ടാണ്. ഒരു മനുഷ്യന് നിര്‍ബന്ധമായും വകവെച്ചു നല്‍കേണ്ടുന്ന അവന്റെ ആവശ്യങ്ങളായാണ് ചുരുക്കത്തില്‍ മനുഷ്യാവകാശമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ പല മേഖലകളില്‍ പലവിധത്തിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്ത് നിലകൊള്ളുന്ന ഒരാള്‍ക്ക് അവന്റെ സ്വസ്ഥവും സംതൃപ്തിവുമായ ജീവിതത്തിന് വേണ്ടി ഒരുപാട് അവകാശങ്ങള്‍ ഭരണഘടന അവന് വകവെച്ചു കൊടുത്തിട്ടുണ്ട്. ജീവിക്കുവാനുള്ള അവകാശം, ചിന്തിക്കുവാനും അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ഒരുപാട് അവകാശങ്ങള്‍ അവന് സ്വന്തമായുണ്ട്.
ജിവിക്കുവാനുള്ള അവകാശം ഏതൊരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ന്യായമല്ലാത്ത കാരണത്താല്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശം നല്‍കിയിട്ടില്ല. ജീവനെ സംബന്ധിച്ചിടത്തോളം അത്രമാത്രം വിലയുണ്ട്. എന്നാല്‍ ഇന്ന് ലോകമൊട്ടുക്കും പകവീട്ടലിന്റെയും ചോരചീന്തലിന്റെയും കളികളാണ്. സ്വസ്ഥതയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഭ്രൂണഹത്യകള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും കൂടി വരികയാണ്. ഇത് അവന്റെ ജീവനുമേലുള്ള കടന്നുകയറ്റമാണ്. മരിക്കുവാനുള്ള അവകാശം പോലും ആര്‍ക്കും നല്‍കിയിട്ടില്ല എന്നുകൂടി ഇതിന്റെ കൂടെ നാം കൂട്ടി വായിക്കേണ്ടതാണ്.
ന്യൂനപക്ഷത്തിന്റെയും മറ്റുംപേരില്‍ സമൂഹത്തിലടം കിട്ടാതെ പോയ ആദിവാസികളും നാടോടികളുമൊക്കെ അവഗണനയുടെയും അസ്വാതന്ത്യ്രത്തിന്റെയും കയ്പ് ആവോളം അനുഭവിക്കുന്നവരാണല്ലോ. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും യാത്രക്കിടയിലും മറ്റുമായി അവരനുഭവിക്കുന്ന പീഡനങ്ങളും മറ്റും അവരുടെ വ്യക്തിസ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവകാശനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര സ്ത്രീകളില്‍ നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വാതന്ത്യ്രമായി സഞ്ചരിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ.
മനുഷ്യന്റെ സഞ്ചാരസ്വാതന്ത്യ്രത്തെ മുറിപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടില്‍ തുടടെ തുടരെ വന്നുകൊണ്ടിരിക്കുന്ന ബന്ദും ഹര്‍ത്താലുകളും. സ്വൈര്യമായി യാത്ര ചെയ്യുവാനുള്ള അവകാശം രാജ്യത്തെ ഓരോ പൌരനുമുണ്ട്.
വിദ്യാഭ്യാസ മേഖലയും ഇത്തരം അസമത്വങ്ങളില്‍ നിന്ന് മുക്തമല്ല. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായി നല്‍കി ഭരണഘടന സമൂഹത്തോട് നീതിപുലര്‍ത്തുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കപ്പെടുന്നത് മൂലം ഉന്നതരംഗങ്ങളില്‍ എത്തിപ്പെടുന്നതില്‍ നിന്നും പലരും തഴയപ്പെടുന്നു. അറിയാനുള്ള അവകാശം നിരോധിക്കപ്പെടുന്നത് മൂലം വിദ്യാര്‍ത്ഥികളായുള്ളവര്‍ അവരുടെ ബാല്യങ്ങള്‍ ബാലവേല പോലുള്ള അനീതിയുടെ വഴികളിലേക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ജീവിതത്തിന്റെ നാനതുറകളില്‍ നിരവധി അവകാശ നിഷേധങ്ങള്‍ക്ക് മനുഷ്യസമൂഹം ഇരയായികൊണ്ടിരിക്കുമ്പോള്‍ മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും മൌനംപാലിക്കാന്‍ ഇടവന്നു കൂട. കഴിവിന്റെ പരമാവധി ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഓരോരുത്തര്‍ക്കും സധ്യമാകേണ്ടതുണ്ട്.
Naflath K,
Mathematics.
No comments:
Post a Comment