Pages

Monday, November 8, 2010

പാതയോരത്ത്

പാതയോരത്തെ ഇളം വെയിലിലന്നു ഞാന്‍,
നിഷ്ക്കളങ്കമായൊരു കുഞ്ഞിന്റെ മിഴികളില്‍
കണ്ടൂ, ജന്മാന്തരങ്ങളേല്‍പിച്ച വേദനകള്‍
ആരെയോ കാത്തിട്ടെന്ന പോലെ നിശ്ചലം,

നിനവിന്‍ കണ്ണുകള്‍ തോരാത്ത പേമാരിയാക്കി
കണ്ണെത്താതെ ദൂരെയാവനാരെയോ തേടുന്നു.
കയ്യെത്തിച്ചവനെ ഞാന്‍ തൊട്ടില്ല, പക്ഷേ
മിഴികള്‍ കൊണ്ടവനെ തൊട്ടു, ഒരു സ്പര്‍ശനം മാത്രം,

എങ്കിലുമതില്‍ വീണലിഞ്ഞതോ എന്റെ
അനശ്വരമായൊരത്മാവിന്‍ വേദനകള്‍
മറവിയുടെ ആറ്റിനക്കരെയുള്ളൊരീയോരത്ത്
ആത്മാവുകള്‍ ജന്മങ്ങള്‍ക്കായ് തിടുക്കമിടുമ്പോഴും

എനിക്കറിയാം നീയെന്റേയെന്ന്, പക്ഷേ നീ
ഭൂമിതന്‍ മടിതട്ടിലാരായ് പിറക്കുന്നു;
അറിയില്ലെനിക്കൊന്നും പക്ഷേ നീയെന്റെ മാത്രം
പാതി മുറിഞ്ഞൊരു താരാട്ടുമായ് ജന്മങ്ങളായ്.

ഞാന്‍ നിന്നെ തേടുന്നുയീയോരത്ത്
ഒടുവിലായ് കണ്ടതോ ജന്മങ്ങളുടെയീ പാതയോരത്ത്
കൈകളാല്‍ തൊടാനായില്ലെനിക്ക്, നീയൊരു ബിന്ദുമാത്രം
ക്ഷണിക്കാതെ വന്നൊരതിഥിയായിരുന്നു നീയെനിക്ക്
അമ്മിഞ്ഞയുണങ്ങാത്ത നിന്‍ ചുണ്ടിലൊരാദ്യക്ഷരമന്നും
'അമ്മ'യെന്നു മാത്രം, നിന്റെ കൊഞ്ചലും പിണക്കവും.
കണ്ടു ഞാന്‍ കരുതി, കുഞ്ഞേ നീയെന്റെ സുകൃതം.
സ്വപ്നത്തില്‍ കൂടി ഞാനറിഞ്ഞില്ലയോ നിന്റെയീ
വേര്‍പാടിന്‍ വേദനകള്‍.

മുഴുമിക്കാനാകാത്തൊരു താരാട്ടുമായന്നു ഞാന്‍
നിന്നെ തേടിയലഞ്ഞു ഈ ശൂന്യതയില്‍.
വീണ്ടും എനിക്കായ് നിന്നെ കണ്ടുമുട്ടിയീ പായോരത്ത്.

ജന്മങ്ങളുടെ ഈ പാതയോരത്ത് നിന്നു നീ
യൊരു രൂപവുമായ് പിറന്നുവീഴുന്നൊരു നിമിഷത്തിനായ്
ഞാനെന്നും കാത്തിരിക്കുന്നു, വേഴാമ്പലായ്
നിന്നെയും കാത്ത്, നീയാകുമെന്റെ സ്വപ്നവുമായൊരു ചിപ്പിയില്‍
ഉറങ്ങുനാനൊരുപാടു വൈകി, അതു നിനക്കായ് മാത്രം
വീണ്ടുമീ പാതയോരത്തേക്കൊറ്റയ്ക്ക്
പോകരുതുണ്ണീ ഈയമ്മ്യ തനിച്ചാക്കി,
ഇനിയുമെന്നെ വിളിക്കരുതേ ഒരു കുടന്ന വ്യാമോഹവുമായ്.

Smitha P.O.,
Social Science.

No comments:

Post a Comment