എന്നുമീ തീരത്തണയാന്‍
എത്രനാള്‍ മോഹിച്ചിരുന്നു
ഇന്നു ഞാനീ മനോഹരതീരത്തു
ഓര്‍മ്മകള്‍ നിറയുന്ന മനസ്സുമായെത്തി
തുള്ളിയൊഴുകുന്ന പുഴയും
കുളിരുമായെത്തും തെന്നലും
പൊന്‍കതിര്‍വിളയും പാടവും
എന്‍ മനസ്സില്‍ വസന്തമായെത്തി
പൊന്നൂഞ്ഞാലാടും പൊന്നോണവും
പൊന്‍കണി കാണും മേടമാസവും
ഇവിടെ വിടരുന്നൊരു പൂവുപോലും
അത്രമേല്‍ പൂണ്യമാസ്വദിപ്പൂ
പുലരിയിലാ പൂമരച്ചോട്ടില്‍
മോഹിച്ചു ഞാനിരുന്നുപോയി
പച്ചപ്പട്ടണിഞ്ഞാരോ താഴ്വരയില്‍
സുന്ദരതീരത്തണയാന്‍ സ്വപ്നത്തീരത്തണയാന്‍...
Besty Manuel,
Vice Chairperson
Commerce option
No comments:
Post a Comment