Pages

Monday, November 8, 2010

നൊമ്പരം

കവിത പോലെന്നുള്ളില്‍
നിറഞ്ഞുനീ നിന്നിട്ട്
മഴവില്ലുപോലങ്ങു
മാഞ്ഞതെന്തേ

സ്വപ്നത്തിന്‍ നിറകൂട്ടെന്‍
ഹൃദയത്തില്‍ ചായിച്ച്
ഒരു പകല്‍ക്കിനാവുപോല്‍
മറഞ്ഞതെന്തേ

ആ ദിവ്യരാഗമായ്
എന്നില്‍ നീ പടരാതെ
നിശബ്ദമാം കാറ്റായ്
പോയതെന്തേ

ഒരു കുളിര്‍ വര്‍ഷമായ്
എന്നെ നീ പുല്‍കാതെ
ഒരുതുണ്ട് മേഘമായ്
പറന്നതെന്തേ

എങ്ങോ ദൂരേയ്ക്ക്
അകന്നതെന്തേ
ഒരുകുഞ്ഞ് പൂവായ്
എന്‍മുന്നില്‍ വിടരാതെ

നോവിന്റെമുള്ളായ്
പടര്‍ന്നതെന്തേ
ഒരീ കുളിരരുവിയായ്
എന്നില്‍ നീ ഒഴുകാതെ

വഴിമാറിയൊഴുകാന്‍ നീ
കൊതിച്ചതെന്തേ.
ഒരു പുലര്‍വെയിലുപോല്‍
എന്‍മുന്നില്‍ തെളിയാതെ

അകലേയ്ക്കന്തേ നീ
പോയ്മറഞ്ഞൂ
മോഹത്തിന്‍ പൂവായ്
എന്നില്‍ വിടര്‍ന്നു നീ

കണ്ണീരില്‍ നനവായ്
അകന്നതെന്തേ

Athulya P.

English.

No comments:

Post a Comment