Pages

Monday, November 8, 2010

സമര്‍പ്പണം

എന്‍ പ്രിയ കൂട്ടുകാരാ...
ഇന്നുമെന്‍ ആത്മാവിന്‍ നൊമ്പരമായ്...
നിന്‍ വേര്‍പാട്...
കളിക്കിടയില്‍ തലയ്ക്ക് കിഴുക്കിയതിന്
പ്രധാനാധ്യാപകന്റെ ചൂരല്‍ പ്രയോഗം
നിനക്ക് ഞാന്‍ വാങ്ങി തന്നു...
കൈ അമര്‍ത്തി തടവി കരഞ്ഞ
നിന്‍മുഖം ഇന്നും എന്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
അന്നറിഞ്ഞില്ല... അതു നിന്‍
വിദ്യാലയത്തിലെ അവസാന നാളെന്ന്..
കുഞ്ഞ് സൈക്കിളോടൊപ്പം...
നിന്നെയും ലോറിചക്രങ്ങള്‍ വിഴുങ്ങി...
പത്ത് വയസ്സില്‍ അണഞ്ഞു...
നിന്‍ തിരിനാളം...
മരണത്തിന്‍ ഭീകരമുഖം  എന്തെന്നറിയാത്ത
ഞാനും പൊട്ടിക്കരഞ്ഞുപോയ്..
പിറ്റേന്ന് പ്രധാനധ്യാപകന്‍
അരികെ നിറുത്തി വിതുമ്പി പറഞ്ഞു..
ഇതാണ് കുഞ്ഞെ മനുഷ്യജീവിതം...
പിന്നീട് ഞാനറിഞ്ഞു...
അച്ഛനില്ലാത്ത നീ...
വീട്ടുവേലകള്‍ ചെയ്താണ്..
വിദ്യാലയത്തില്‍ വന്നിരുന്നതെന്ന്.
എനി കളിത്തോഴാ...
മാപ്പ്.... മാപ്പ്....
അവസാനമായ് നിന്നെ നോവിച്ചതിന് മാപ്പ്്...
സ്വര്‍ഗ്ഗത്തിലെ മാലാഖമാരൊത്ത് കളിക്കുന്ന
നിനക്കായ് സമര്‍പ്പിച്ചുകൊള്ളട്ടെ.
എന്റെ ഈ വരികള്‍!!!

ജെസീന ഇര്‍ഷാദ്,
കൊമേഴ്സ്

No comments:

Post a Comment