Pages

Monday, November 8, 2010

ശാസ്ത്രങ്ങളില്‍ സാമൂഹിക ശാസ്ത്രത്തിന്റെ പങ്ക്'

ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഒരിക്കലും മായാതെ നില്‍ക്കുന്ന മണ്ണാണ് കേരളം. ഇന്ന് വ്യത്യസ്തരീതിയിലുള്ള സ്വാതന്ത്യ്രങ്ങള്‍ അനുഭവിക്കുന്ന നമുക്ക് ഇന്നുള്ള ജാതീയതയെക്കുറിച്ചോ അസമത്വങ്ങളെകുറിച്ചോ അധികമൊന്നും മനസ്സിലായെന്നുവരില്ല. എന്നാല്‍ പണ്ടുകാലത്തെ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ നമ്മുടെ തലമുറകള്‍ അനുഭവിച്ചു തീര്‍ത്തവയായിരുന്നു. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്നതിനുമൊക്കെ സ്വാതന്ത്യ്രമില്ലാത്ത ജീവിച്ച ഒരു ജനതയുടെ പിന്‍മുറക്കാരാണ് നമ്മള്‍ എന്നാല്‍ നീതിശാസ്ത്രങ്ങളും, സ്മൃതികളും നിയമങ്ങളായി സ്വീകരിച്ച പൊതുസമൂഹം അനീതിയില്‍നിന്നും അനീതിയിലേക്കാണ് സഞ്ചരിച്ചത്. അധ്വാനിച്ച് ലോകത്തെ പോറ്റുന്ന പാവപ്പെട്ടവരുടെ വേദന ദിക്കുകളില്‍ മാറ്റൊലി കൊണ്ടിരുന്നു. അധ്വാനവര്‍ഗ്ഗത്തെ അങ്ങേയറ്റത്തോളം ചൂഷണം ചെയ്യുന്ന ഒരു സാമൂഹിക വ്യവസയ്ഥയായിരുന്നു അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്നത്.
എന്നാല്‍ ഇന്ന് ഒരു ശാസ്ത്രമായി രൂപം കൊണ്ട 'സാമൂഹികശാസ്ത്രം' ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കുന്നതിനുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. ജനങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടേതുമായ ഒരു സംവിധാനം നിലനിര്‍ത്തുന്ന സമൂഹത്തെകുറിച്ച് നമ്മെ പഠിപ്പിച്ചു. സാമൂഹ്യ പരിവര്‍ത്തനത്തിനും ശക്തിയേറിയ കരുവാണ് വിദ്യാഭ്യാസം എന്ന് നമുക്ക് മനസ്സിലാക്കി തന്നു. ഒരാളുടെ വിശ്വാസങ്ങള്‍, ചിന്താഗതി, പ്രവര്‍ത്തരീതി, ജീവിതവീക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സമൂലമായ മാറ്റത്തിന് കാരണമാകുന്നു. എന്നാല്‍ സാമൂഹികശാസ്ത്രമാകട്ടെ സമൂഹത്തിലെ സാമൂഹികതിന്മകളെ ഉന്മൂലനം ചെയ്യുന്നതിനും അധ്വാനവിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ശ്രമിക്കുകയും മാറികൊണ്ടിരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ഒരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു. എങ്കിലും ഈ ഉച്ചനീചത്വങ്ങളെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Shailaja P.K,

Commerce

No comments:

Post a Comment