16^ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം പാശ്ചാത്യ ശക്തികള്‍ ആരംഭിച്ചത്. സാമ്രാജ്യത്വ പാരമ്പര്യം നിലനിര്‍ത്താനും അരക്കിട്ടുറപ്പിക്കാനും ബഹുരാഷ്ട്ര കുത്തകകളും സാര്‍വ്വദേശീയ അധികാരശക്തികളും അവയുടെ പ്രാദേശിക ദല്ലാള്‍ ഭരണനേതൃത്വങ്ങളും ശ്രമിക്കുമ്പോള്‍ പ്രതിരോധനിര കെട്ടിപ്പടുക്കാന്‍ സാധാരണക്കാരും വിമര്‍ശനാത്മക ബൌദ്ധിക നിലപാടുള്ള വ്യത്യസ്ത ജീവിതമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നവരും പാടുപെടുന്നു. മൂന്നാം ലോകത്തിനുമേല്‍ പൊതുവായും പശ്ചിമേഷ്യയുടെ മേല്‍ പ്രത്യേകിച്ചും ചിറക് വിരിച്ച് കനത്ത രാഷ്ട്രീയ സംസ്കാരിക നാശനഷ്ടങ്ങള്‍ വിതറിയ സാമ്രാജ്യത്വചരിത്രത്തിന്റെയും ആധിപത്യത്തിന്റെയും യുദ്ധങ്ങളുടെയും അടിത്തറയും ചരിത്രപരമായി മനസ്സിലാകുമ്പോഴേ പ്രതിരോധത്തിന് ആഴവും പരപ്പും മൂര്‍ച്ചയും ലഭ്യമാകൂ.
പശ്ചിമേഷ്യ പിടിച്ചടക്കേണ്ടത് ലോകാധിപത്യത്തിന്, ഭൂമി ശാസ്ത്രപരമായും, സാമ്പത്തികമായും ആവശ്യമാണെന്ന് ചില അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളില്‍ ദേശീയചിന്തയുടെ വളര്‍ച്ചയും, സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം വേണമെന്ന ചിന്തയും അപകടസൂചനയായാണ് അമേരിക്കന്‍ ഭരണകൂടം കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ദേശീയതയുടെ വളര്‍ച്ചക്ക് വേണ്ടി ഏതെല്ലാം മൂന്നാം ലോക രാഷ്ട്രങ്ങള്‍ അടരാടിയോ, അവരെല്ലാം ഈ സാമ്രാജ്യത്വശക്തികളുടെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തത്. ദേശീയതയുടെ വളര്‍ച്ചക്കായി നിലകൊള്ളുകയും അതിനുവേണ്ടി വിമോചന പ്രസ്താവനകള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തതിനാല്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറി. ആ രാജ്യത്തിന്റെ പതനത്തിനുശേഷം മുസ്ലിം രാജ്യങ്ങളെ മുഖ്യ എതിരാളികളായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഏറ്റവും അവസാന ഉദാഹരണങ്ങളില്‍ ഒന്നാണ് 'സദ്ദാമിന്‍െ' പതനം.
സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും ദാരിദ്യ്രത്തില്‍ നിന്ന് മോചനം നേടാനൂം വിദ്യാഭ്യാസം വ്യാപകമാക്കാനുമുള്ള പശ്ചമിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ അപകടസൂചനയായാണ് അമേരിക്ക വിലയിരുത്തുന്നത്. സോവിയറ്റ് യൂണിയന്‍ ഒരുഭാഗത്തും അമേരിക്കന്‍ മുതലാളിത്തം മറുഭാഗത്തും നിന്ന് ശീതസമരം നടത്തിയപ്പോള്‍, ഈ ശീതസമരത്തെ അകലെ നിന്ന് നോക്കിനിന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനവും ഈ സമ്രാജ്യത്വശക്തികളുടെ ശത്രുക്കളായി അവര്‍ കണ്ടു. 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്രായേലിന്റെ സംരക്ഷണം അമേരിക്കയുടെ ചുമതലയായതോടെ ജനിച്ച് വളര്‍ന്ന മണ്ണിനുവേണ്ടി സമരം ചെയ്യാന്‍ ഫലസ്തീന്‍ ജനതയും നിര്‍ബന്ധിതരായി. അറബ് ദേശീയതയുടെ വളര്‍ച്ചക്കെതിരെ വളര്‍ത്തേണ്ട ശക്തി ഇസ്രായേലാണെന്ന തീരുമാനം അമേരിക്ക കൈക്കണ്ടു. അങ്ങിനെ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ അമേരിക്കയുടെ താല്‍പര്യങ്ങളായി മാറുന്ന ഒരു സംവിധാനം പിന്നീട് ലോകം നോക്കികാണും. അറബികള്‍ മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സംസ്കാരത്തിന്റെ ഭാഗമാണ് നിതീയെന്നുമുള്ള ചിന്തപോലും ഇല്ലാതായി. ഈ ഒരു സമീപനത്തിലൂടെ എല്ലാവരെയും തങ്ങളുടെ കണ്ണിലെ കരടായി കണ്ട് ഒരുപാട് രാഷ്ട്രങ്ങളെ ഈ സാമ്രാജ്യത്വം വിഴുങ്ങി. ഫലസ്തീനും, ഇറാഖും അഫ്ഗാനിസ്ഥാനും, ലബനാനും, ഇറാനും, സിറിയയുമെല്ലാം അവസാനമായി അവരുടെ കയ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നവരാണ്.
തങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്നും, തങ്ങള്‍ നടത്തുന്നതെല്ലാം നീതിയാണെന്നുമാണ് അമേരിക്ക പറയുന്നത്. അവരുടെ ഈ കാപട്യനീതിയുടെ അവസാന കണ്ണികളില്‍ ഒരാളാണല്ലോ സദ്ദാം ഹുസൈന്‍. ആണവായുധം നിര്‍മിച്ചവന്‍ എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും ഖുര്‍ദുകളെ കൂട്ടക്കൊല നടത്തിയതിന് തൂക്കിലേറ്റപ്പെടുകയും ചെയ്ത മനുഷ്യനാണ് സദ്ദാം. ജോര്‍ജ് ബുഷിനെ പോലെ മനുഷ്യരൂപവും, ബുദ്ധിയും വിവേകവുമുള്ളവനും ബുഷിന്റെ രക്തകുഴലുകളിലൂടെ ഓടുന്ന രക്തത്തിന്റെ നിറം തന്നെ ശരീരത്തിലുള്ളവനുമാണ് സദ്ദാം. പിന്നെ സദ്ദാമിനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പാവകോടതി ഇറാഖില്‍ വിധിച്ചത് 150 തോളം ഖുര്‍ദുകളെ കൂട്ടക്കൊല നടത്തി എന്ന പേരിലാണ്. ഈ ഒരു കാരണത്തിന് തൂക്കിലേറ്റിയെങ്കില്‍, ദൈംദിനം ആയിരക്കണക്കിന് നിരപരാധികളെ തോക്കിനും പീരങ്കിക്കും ഇരയാക്കാന്‍ ഉത്തരവിടുന്ന ജോര്‍ജ് ബുഷിനെ ആയിരം തവണ തൂക്കിലേറ്റേണ്ടതല്ലേ? ഇവരുടെ ഈ പ്രവര്‍ത്തനത്തിലൂടെ നീതിയുടെയും സത്യത്തിന്റെയും അര്‍ത്ഥത്തിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു.
ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും കെടാവിളക്കായി നിലകൊണ്ടിരുന്ന അമേരിക്ക, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന രാജ്യമായി മാറിയതിന്റെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ലോകം. അന്വേഷണം രണ്ട് മൂന്ന് പതിറ്റാണ്ട് പിറകോട്ടു പോയി. ആഫ്രിക്ക ^ ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഒരേ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ആശയപരമായി കൂട്ടിയിണക്കേണ്ടിവന്നു. അറബ് രാജ്യങ്ങളെ തള്ളി കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ കോളനികള്‍ സൃഷ്ടിച്ചതും ഭൂപടങ്ങള്‍ തിരുത്തിയതും. ഈ മുന്നേറ്റത്തെ വിവിധ രാജ്യങ്ങളിലൂടെ മുസ്ലിം സമൂഹങ്ങള്‍ താത്വികമായും ആയുധമേന്തിയും പ്രതിരോധിച്ചെങ്കിലും തുടര്‍ച്ചയായി പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. വന്‍ ശക്തിയാര്‍ജ്ജിച്ച ശേഷം കൊളോണിയലിസം വീണ്ടും തിരിച്ചുവരുകയാണ്. ഈ മുന്നേറ്റത്തിനെതിരെ ജീവമരണപോരാട്ടമാണ് ഇറാഖില്‍ ദൃശ്യമായത്. കടന്ന്പോയെന്ന് കരുതിയ കൊളോണിയലിസം വന്‍ ശക്തിയോടെ തിരിച്ചുവരുന്നു. ശത്രു ആരെന്നും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കി യാഥാസ്ഥികത്വത്തില്‍നിന്ന് ആധുനികതയിലേക്ക്, ഈ പീഢിത ജനവിഭാഗത്തെ നയിക്കാന്‍ ഒരു ജനത കടന്ന് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Abeesh Mon T.P.,
Physical Science.
No comments:
Post a Comment