Pages

Monday, November 8, 2010

'ജീവിതപാത'

'MES' ദിവ്യപ്രകാശം പരത്തുന്ന വിജ്ഞാനകോശം
നിറഞ്ഞ നിലാവിലെ നിത്യകാന്തി പോല്‍
MESന്റെ നന്മകള്‍ എന്നെ മൂടുന്നു
നീ നല്‍കിയ അറിവുകള്‍...
പ്രതീക്ഷയുടെ വെണ്‍കതിരൊളിവീശി.
ഹൃദയത്തില്‍ നീ നട്ടപൂന്തോപ്പ്...
വിരിഞ്ഞ പൂക്കള്‍തന്‍ സുഗന്ധത്തിലാരോ
ദിവ്യപ്രകാശം ചൊരിയുന്നു...
എന്റെ വഴിത്താരയെ ധന്യമാക്കും എന്ന പ്രതീക്ഷയോടെ ഈ കവിത ഇവിടെ കുറിച്ചിടെട്ടെ''

ഉമ്മറത്തിണ്ണയില്‍ ഒറ്റക്കിരുന്നു ഞാന്‍
വാനത്തെ നോക്കി മന്ദഹസിച്ചതും
അന്ധകാരത്തിന്‍ നിഗൂഢത മാറ്റിയാ
മന്ദഹാസം എന്നിലുള്ളിലൊളിപ്പിച്ചു.
പെട്ടെന്നു കാല്‍പെരുമാറ്റം കേട്ടപ്പോള്‍
നിസ്സീമമായി എന്‍ അന്തരം മന്ത്രിച്ചു
എപ്പഴോ തോന്നിയ കോട്ടികുറുമ്പിനെ
കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല.
മുത്തശãി ചൊല്ലിയ കുട്ടികഥയിലെ
ഓര്‍മ്മകള്‍ എന്നെ ഒറ്റപ്പെടുത്തുന്നു
കൂരിരുള്‍ മൂടിയ വീഥിയിലല്ലയോ,
ജീവിതത്തിന്‍പാത നീട്ടിത്തരുന്നതും.
ഏറെ ചിന്തിച്ചുനില്‍ക്കുന്ന എന്നിലായ്
മൌനത്തിന്‍ വേദന പാടെ തളര്‍ത്തിയോ.
അര്‍ക്കനെ നോക്കി വിടരാന്‍ കൊതിക്കുന്ന
സൂര്യകാന്തി പൂവിന്‍ സന്തോഷം കണ്ടുവോ.
ശോകത്തിന്‍ തന്ത്രിയിലൂടെയല്ലേ നാം
സ്നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തെടുക്കുന്നതും.
സൌരഭ്യമുള്ള പൂക്കളെ കാണുമ്പോള്‍
ആനന്ദനിര്‍വൃതി കൊള്ളുകയാണുനാം
സ്വപ്നങ്ങളില്‍ നാം എന്തെല്ലാം തീര്‍ക്കുന്നു
ജീവിതത്തിന്‍ പാത ഓര്‍ക്കാതെയല്ലയോ...

Shailaja P.K,
Commerce

കണക്ക് കൊണ്ട് കളിക്കാം

I. എന്റെ കൈയില്‍ രണ്ട് നാണയങ്ങളുണ്ട്. ഇവയുടെ ആകെ മൂല്യം 75 പൈസ, അതില്‍ ഒരു നാണയം 50 പൈസ നാണയമല്ല. എന്താണ് നിങ്ങളുടെ വിശദീകരണം.

ഉത്തരം
മറ്റേ നാണയമാണ് 50 നാണയം
II തുക വര്‍ദ്ധിപ്പിക്കുക
1+6+1+6+1
ഇതിന്റെ ഫലം 15 കിട്ടും. സംഖ്യകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ സങ്കലനക്രിയക്കും യാതൊരു മാറ്റവും വരുത്താതെ ഇവയുടെ തുക എങ്ങനെ 21 ആക്കാം?
Ans: തലകീഴായ് പിടിക്കുക.
III. ആറ് വരകള്‍ താഴെ തന്നിരിക്കുന്നു.
IIIIII
ഇവയില്‍ ഒരു വരയുടെ സ്ഥാനം മാത്രം മാറ്റം വരുത്തി ഫലം നൂറാക്കാമോ?
III _ 11 = 100

Naflath K.,

Maths

അരാജകം

കാല്‍പ്പാടുകള്‍ ചുരണ്ടിയെടുത്ത്
ഭൂമിയുരച്ചുണ്ടാക്കിയ ഈ വഴി
വേലി കെട്ടിത്തിരിക്കാത്ത
മലമുകളിലെ എന്റെ വീട്ടിലേക്ക്....

അടുക്കളയില്‍ കാട്ടുമൃഗങ്ങളുടെ കുടലുകള്‍,
കിടപ്പറയില്‍ മുഷിഞ്ഞ തുണികളുടെ കുട്ടവാട
ചുവരുകള്‍ അടര്‍ന്നു തുടങ്ങിയിട്ടും
ഒന്നു മെഴുകിയിടാന്‍ പോലും മിനക്കെടാത്തവന്റെ വീട്!

ആഴ്ചയിലൊരിക്കല്‍ കുതിരപ്പുറത്ത്
നഗരത്തിലൊന്നു പോകും.
അല്ലാത്തപ്പോള്‍ കുതിരയെ
മേയാന്‍ വിടും.

പൂക്കാലത്തെ വിളവെടുപ്പില്‍,
മുന്തിരി വീഞ്ഞിന്റെ ലഹരിയില്‍,
താഴ്വാരയില്‍ നിന്നു നോക്കുന്നവര്‍ക്ക്
ഞാനും കുതിരയും പറഞ്ഞുകേട്ട നിഴലുകള്‍.

വിശപ്പൊടുങ്ങാത്ത ഒരു പകലില്‍
ലായത്തിലെ ഉണക്കപ്പുല്ല് ചവച്ചിറക്കി.
വറ്റിയ കിണറ്റിലിറങ്ങി
അവസാന തുള്ളിയും കുടിച്ചു.

താഴ്വരയില്‍ പൂക്കാലം,
മുന്തിരിവീഞ്ഞിന്റെ മധുരം,
എനിക്കതൊന്നും വേണ്ട
ഞാനാരേയും അന്വേഷിക്കുന്നുമില്ല.

കൊടുങ്കാറ്റടിച്ച്, വിളവുകളൊടുങ്ങിയെന്നും
ഞാനൊരു ദുര്‍മന്ത്രവാദിയാണെന്നും
മലകയറി വന്നവരുടെ ചാട്ടവാറടികള്‍
എനിക്ക് പറഞ്ഞു തന്നു.

അവരെന്റെ കുതിരയെ ചുട്ടുകൊന്നു.
അന്നുരാത്രി, അതിന്റെ
വെന്തുപോയ കണ്ണുകള്‍ ഭക്ഷിച്ച്
ഞാന്‍ വിശപ്പടക്കി!

നഗരത്തിലേക്ക് ഇന്നു നടന്നുപോയി.
പൂക്കാരിയെന്റെ കുതിരയെ ചോദിച്ചു,
ഒരു രാത്രിക്ക് ക്ഷണിച്ചു.
ഞാന്‍ പോകുന്നില്ല,
ഈ രാത്രി ആത്മഹത്യ ചെയ്യാനാണെന്റെ തീരുമാനം.

രതീഷ് വി.ടി.
English

PROFILE OF THE MUSLIM EDUCATIONAL SOCIETY (M.E.S)

M.E.S. an Umbrella Organization
    Muslim Educational Society was founded in 1964 at Calicut under the tutelage of the inspiring personality Late Dr. Abdul Gafoor. From its humble beginning M.E.S. has become one of the top notch educational agencies in Kerala with a network of schools and colleges. During the initial stages M.E.S. encouraged education among the members of its community by awarding scholarships. The commitment and understanding spirit shown by the M.E.S. to impart knowledge to the educationally under privileged class of society have gained wide respect and reputation. The present growth and structure of M.E.S. owe much to the vision and futuristic thoughts of Dr. Abdul Gafoor. M.E.S. entered the higher education field by setting up colleges in the northern parts of Kerala. Presently M.E.S. has colleges at Kalladi, Ponnani, Kodungallur, Mambad, Valanchery, Nedumkandam, Chathamangalam,  Vadakara and Marampally. Recently it has started a medical college at Perinthalmanna. The M.E.S. Engineering College of Kuttipuram is on top of the rest.
AIMS AND OBJECTIVES
To work for the educational, social and economic advancement of the people of India in all possible ways. To promote higher and technical education and improve the standard and quality of Education among the people in general, minorities and backward classes in particular. To mould a stream of world class professionals with required knowledge, skills and attitude capable of working anywhere in the world at case.
M.E.S. TRAINING COLLEGE PROFILE
I.    M.E.S. Training College, Edathala, Aluva is self financed college affiliated to Mahatma Gandhi University, Kottayam and recognized by NCTE (National Council of Teacher Education)
II.    M.E.S. has carved a niche for itself in the field of education and a new feather had  been added to its cap with the commencement of a Training College is new in the field of teacher education, fully concerned about of the intricacy of teacher training programme.
III.    This temple of learning has been along cherished dream of the M.E.S., and this young baby is flourished under the loving care and is blossoming to its glory.
IV.    The college is situated in the land sufficiently far from the madding crowd of Cochin City, at Edathala about 4 km from Aluva town in Ernakulam District. It is also near to the International Airport, Nedumbassery, Kochi.
V.    M.E.S. Training College has been established with the noble objective of providing quality training to the people in general and backward classes in particular. The major aim is to work for the educational, social and economic advancement of India in all possible ways.
VI.    The college has from the very beginning placed emphasis on delivering quality education and hopes to be a centre of excellence in the years to come. The college provides an impetus to the thought process, attitude and to become an instrument of social change. Trainees are helped to equip themselves with thought, action and experience to face the challenges of modern life with a smile.
VII. We have already started TTC course last year and we are glad to declare we are starting M.Ed too the next year.
VIII.The college is working as IGNOU (Indira Gandhi National Open University) study centre for B.Ed course and MA.Ed course.
VISION
Our vision is to mould a team of world class professionals with innate knowledge, skills and attitude capable of bringing about social revolutions for the betterment of society.
MISSION
We commit ourselves to dedicate all our efforts to make education a powerful weapon for total change and empowerment of the masses.

2009-2010 യൂണിയന്‍ റിപ്പോര്‍ട്ട്

അധ്യാപകര്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളാണ്. ഒരു സമൂഹത്തെ മുഴുവന്‍ നേര്‍വഴിയിലൂടെ നടത്തുവാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍. കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടുംവിധം പുതിയ തലമുറയെ മാറ്റിപ്പണിയേണ്ടവര്‍, തലമുറകളോളം വെളിച്ചം നല്‍കേണ്ടവര്‍, ഇത്തരത്തില്‍ ഉന്നത വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഓരോ ട്രെയ്നിംഗ് കോളേജുകളും നിര്‍വഹിക്കുന്നു.
എം.ഇ.എസ് ട്രെയിനിംഗ് കോളേജിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരുവര്‍ഷം നേട്ടങ്ങുടേതായിരുന്നു. സജീവരായ ഒരുകൂട്ടം വ്യക്തിത്വങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളജിന്റെ ഓരോ മണല്‍ത്തരികളിലും സജീവത പുലര്‍ത്തിയിരുന്നു. സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കോളേജിന്റെ ഓരോ മണല്‍ത്തരികളേയും പുല്‍കൊടികളെപോലും പുളകംകൊള്ളിച്ചിരിക്കുന്നു.
എം.ഇ.എസ് കോളജിനെ പുതിയ ചുവടുവെപ്പിന്റെ ഒരുവര്‍ഷമായിരുന്നു 2009^2010. യൂണിയന്‍ തെരഞ്ഞെടുപ്പ് മുതല്‍ തുടര്‍ന്നിങ്ങോട്ട് ഇന്നുവരെയുള്ള ഓരേദിവസവും കോളേജിന്റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളിലും സജീവത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥനാണ്. അതിനാല്‍ അഭിമാനത്തോടെ ഈ വര്‍ഷത്തെ യൂണിയന്‍ റിപ്പോര്‍ട്ട് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.
യൂണിയന്‍ തെരഞ്ഞെടുപ്പ്
സമകാലിക ചുറ്റുപാടുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമാധാനപരവും സൌഹൃദപൂര്‍ണ്ണവുമായ തിരഞ്ഞെടുപ്പായിരുന്നു എം.ഇ.എസ് കോളേജിൌല്‍ നടന്നത്. ബഹുമാനപ്പെട്ട പ്രിന്‍സിപ്പലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കോളേജിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിഷ്കാമര്‍ത്ഥികളായിരിക്കണം പ്രതിനിധികള്‍ എന്ന ലക്ഷ്യബോധത്തോടെ എല്ലാവരും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്.

ഭാരവാഹികള്‍
ചെയര്‍മാന്‍     :     അസൈനാര്‍ എ.
വൈസ് ചെയര്‍മാന്‍:      ബെറ്റ്സി മാനുവല്‍
ജനറല്‍ സെക്രട്ടറി: അനൂപ് എല്‍ദോ
ജോയിന്റ് സെക്രട്ടറി: ഷൈലജ.
യു.യു.സി : ഷാക്കിര്‍ സി. മുഹമ്മദ്
ആര്‍ട്ട്സ്ക്ലബ് സെക്രട്ടറി :ബ്രിജിത് ടി.എക്സ്
മാഗസിന്‍ എഡിറ്റര്‍:  മുബാറക് ഹംസ
ജനറല്‍ ക്യാപ്റ്റന്‍: നിത എഞ്ചല്‍ടോം
എസ്.യു.പി.ഡബ്ലിയു : Sr. ധന്യ ആന്റണി
ഫിനാന്‍സ് സെക്രട്ടറി: ഫൈസല്‍ പി.
സത്യപ്രതിജ്ഞ
2009 ഡിസംബര്‍ 11^ന് കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോളേജിന്റെ ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തിന് യൂണിയന്‍ ഭാരവാഹികള്‍ സ്വയം സമര്‍പ്പിതരായി അധികാരമേറ്റത് മറക്കാനാവാത്ത നിമിഷമായിരുന്നു. പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം പ്രതിജ്ഞാവാചകം ചൊല്ലി.

കോളേജ് യൂണിയന്റെയും
ആര്‍ട്സ് ക്ലബിന്റെയും ഉദ്ഘാടനം
2010 ഫെബ്രുവരി 16^ാം തീയതി എം.ഇ.എസ് ട്രെയിനിംഗ്  കോളജ് ചെയര്‍മാന്‍ എ.എം. അബുബക്കര്‍ സാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കാലടി സംസ്കൃത യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗം അധ്യാപകരാകാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ മനസസില്‍ ആഴത്തില്‍ പതിയുന്ന ഒന്നായിരുന്നു. അധ്യാപകര്‍ സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞ് വെയ്ക്കേണ്ടവരാണെന്നും ഇത്തരത്തിലുള്ള  സമര്‍പ്പണം അധ്യാപകരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. വര്‍ത്തമാനകാല സമൂഹത്തിലെ പല മൂല്യച്യുതികള്‍ക്കും മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസരംഗം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളെക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുകയുണ്ടായി.

കായികരംഗം
വിദ്യാര്‍ത്ഥികളുടെ  സന്മൂലമായ ഉന്നമനം ലക്ഷ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട കായികമാമാങ്കത്തലില്‍ ഒട്ടേറെ പ്രതിഭകള്‍ മല്‍സരിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തു. കായിക അധ്യാപകന്‍ ശ്രീജിത്ത് സാറിന്റെയും ജനറല്‍ ക്യാപ്റ്റന്‍ നിനുവിന്റെയും നേതൃത്വത്തില്‍ മീറ്റിംഗ്് സംഘടിപ്പിക്കുകയം ഫെബ്രുവരി 20^ാം തീയതി ശ്രീജിത്ത് സാറിന്റെ മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് നടത്തുകയും ചെയ്തു. വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റോടെ തുടങ്ങിയ സ്പോര്‍ട്സ് മീറ്റ് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരമായ ആന്‍സന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാശിയേറിയ മല്‍സങ്ങള്‍ നടന്നു. മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റോടെ എമറാള്‍ഡ് ഹൌസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളില്‍ അജ്മല്‍ഷായും, പെണ്‍കുട്ടികളില്‍ നിതുഷയും വ്യക്തിഗതചാമ്പ്യമാരായി.
കോട്ടയത്ത് വെച്ച് നടന്ന യൂണിവേഴ്സിറ്റി അത്ലറ്റിക്മീറ്റില്‍ കായിക അധ്യാപകന്‍ ശ്രീജിത് സാറിന്റെ നേതൃത്വത്തില്‍ കോളേജില്‍ നിന്നും സ്പോര്‍ട്സ് ടീം പങ്കെടുക്കുകയും അജ്മല്‍ഷാ 400 മീറ്ററില്‍ സമ്മാനം നേടുകയും ചെയ്തു.

ആഘോഷങ്ങള്‍
ഈ അധ്യയനവര്‍ഷത്തില്‍ യൂണിയന്റെ നേതൃത്വത്തില്‍ എല്ലാവിധ ആഘോഷവും വളരെ ഭംഗിയോടെയും പ്രൌഢിയോടെയും ആഘോഷിക്കുകയുണ്ടായി. ക്രിസ്തുമസ്, ന്യൂഇയര്‍, യൂത്ത്ഡേ, റിപ്പബ്ളിക് ഡേ, അധ്യാപകദിനം തുടങ്ങിയവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. റിപ്പബ്ളിക് ഡേയില്‍ നടത്തലിയ മോക് പാര്‍ളിമെന്റ് കോളേജ് യൂണിയന്റെ ചരിത്രത്തില്‍ ഒരു പുതിയ ഏട് എഴുതിചേര്‍ത്തു എന്നത് പ്രസ്താവ്യയോഗ്യമാണ്.

ആര്‍ട്സ്ഡേ
കോളേജിന്റെ ദിനങ്ങളില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു ദിനമായിരുന്നു കോളേജ് ആര്‍ട്സ് ഡേ. 1.06.2010ല്‍ പ്രിന്‍സിപ്പല്‍ ചാന്ദിനി മാഡം ആര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അഡ്വൈസര്‍ ബിന്ദുമിസ്, ധന്യമിസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി ബ്രിജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളില്‍ എല്ലാവരുംതന്നെ നാല് ഹൌസുകളായിതിരിഞ്ഞ് പങ്കെടുത്തു. സ്റ്റേജ് മല്‍സരങ്ങള്‍ക്ക് പുറമെ സ്റ്റേജ് ഇതര മല്‍സരങ്ങളിലും കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. പേള്‍ഹൌസ് ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഓവറോള്‍ ചാമ്പന്‍ന്മാരായി. നിനു ഏഞ്ചല്‍ടോം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

ലോകപരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ മുദ്രവാക്യങ്ങള്‍ എഴൂതി പ്ലേക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ കോളേജിനടുത്തുള്ള കുഞ്ചാട്ടുകര ജി.എച്ച്.എസ്.എസിലേക്ക് റാലി നടത്തി. സ്കൂളില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് കോളേജ് സെക്രട്ടറി ജെയ്നി സാറിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. അതിനുശേഷം കോളേജ് കാമ്പസിലും മരങ്ങള്‍ നട്ടുപിടിപ്പിച്ചു.

എസ്.യു.പി.ഡബ്ലിയു പ്രവര്‍ത്തനം
കോളേജ് യൂണിയന്റെ കീഴില്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹിക^മാനസിക ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന എസ്.യു.പി.ഡബ്ലിയു. ഉന്നതമായ പല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. യൂണിയന്റെ നേതൃത്വത്തില്‍ നടന്ന വൃദ്ധസദനത്തിലേക്ക് സന്ദര്‍ശനം ഒരു പുതിയ അനുഭവമായി. സമൂഹത്തിന്റെ മാനസാക്ഷിക്കുമ്നുപില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന ഒരുകൂട്ടം വൃദ്ധരെയാണ് അവിടെ കാണാന്‍ സാധിച്ചത്. കുട്ടികളില്‍ നിന്നും മാനേജ്മെന്റില്‍ നിന്നുമായി സ്വരൂപിച്ച ഒരു തുക അന്തേവാസികളുടെ പരിചരണത്തിനായി അവിടെ ഏല്‍പിക്കുവാന്‍ സാധിച്ചു എന്നുള്ളത് ചാരിതാര്‍ത്ഥ്യമാണ്.

കോളേജ് മാഗസിന്‍
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കൂടി കോളേജ് യൂണിയന്റെ പ്രധാന സംരംഭമായ മാഗസിന്‍ വര്‍ക്ക് നേരത്തെ തത്തെ തീര്‍ക്കുവാന്‍ സാധിച്ചു. മാഗസിന്‍ എഡിറ്റര്‍ മുബാറക്കിന്റെ നേതൃത്വത്തിലുള്ള മാഗസിന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സ്തുര്‍ഹമാണ്.
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം നിലവില്‍ നന്നതിനുശേഷമുള്ള ആദ്യബാച്ച് എന്ന നിലയില്‍ സമയപരിമിതിയും മറ്റും യൂണിയന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് പറയാതെ വയ്യ. എങ്കിലും വിദ്യാര്‍ത്ഥികളുടെയും സ്ഥാപനത്തിന്റെയും താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞുവെന്നു തന്നെയാണ് വിശ്വാസം.
പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് ഞങ്ങളോട് സഹകരിച്ച മാനേജ്മെന്റിനോടും, ചെയര്‍മാന്‍ അബൂബക്കര്‍ സാര്‍, സെക്രട്ടറി ജയ്നി സാര്‍, പ്രിന്‍സിപ്പാള്‍ ചാന്ദിനിമാഡം, വൈസ് പ്രിന്‍സിപ്പല്‍ അജിത്കുമാര്‍ സാര്‍, ഞങ്ങളുടെ പ്രിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ തുടങ്ങിവരോടുള്ള നന്ദിയും കടപ്പാടും അവര്‍ണ്ണനീയമാണ്. സര്‍വ്വോപരി ഞങ്ങളെ നയിച്ച സര്‍വ്വേശ്വരനും ഈ തരണത്തില്‍ നന്ദി അര്‍പ്പിക്കുന്നു.
പരിമിതികള്‍ ഒട്ടേെ ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു. പ്രവര്‍ത്തനങ്ങളുടെ അവസാനം വരെ വളരെ അത്മാര്‍ത്ഥതയോടും കാര്യക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചു എന്ന വിശ്വാസത്തോടെ ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

REPORT OF SPORTS DAY

At MES College, benchmarks in excellence is created not only in studies but also in sports and games, for the integrated development of the individual. This report is a compilation of achievements made in the field of sports and games during the year 2009-2010.

 The Sports Day was held on the___________at 10.00 am. The guest of honor was Mr. K.A. Anson, a former member of the Indian football team. The chief guest was welcomed with a march past commanded by the General Captain, Ninu Angel Tom followed by the four houses led by their house captains Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. Before the competitions began, we had an Opening Ceremony. The opening ceremony commenced with an invocation to Lord Almighty. A prayer song was sung by members representing each house. Mrs. Chandini Shaji, Principal of the college, Professor V.R. Ajith Kumar, the Vice Principal of the college, Professor E. Narayana Kaimal, Principal, College of Advanced Studies, Professor Sreejith, Physical Education teacher and other teachers of M.E.S Training College were present on the Dias. The College Union Chairman A. Assainar welcomed all those present in the gathering. The Welcome Address was given by Professor V.C. Ajith Kumar., Mr. K.A. Anson the chief guest of the day delivered the inaugural speech and the sports meet was declared open. It was followed by the oath taking ceremony. The oath was pledged by the General Captain, Ninu Angel Tom to the house captains, Ali of Diamond house, Saneeb of Emerald house, Anu Rahim of Pearl house and Faisal of Ruby house. This was followed by an exercise drill from the four houses. The formal function of the sports day at M.E.S Training College wad drawing to a close. Professor V.R. Ajith Kumar presented a memento to the chief guest to honor his presence. The curtain for the ceremony was drawn with the vote of thanks given by Ajmal, the Sports Vice Captain.
 The competitions of the sports day began with the 100m running race. There were competitions on other events like long jump, shot put, javelin throw and discus throw. Separate competitions were organized for men and women. All time favourite events like lemon and spoon race, tug of war and 4x100m relay were also organized. The events were conducted with great spirit accompanied by loud cheerings from members of each houses. The Sports Day of 2009- 2010 was thus a great success. special thanks should be extended to the cooperation and efforts taken by Professor Sreejith, Physical Education teacher, all the other teachers and volunteers of M.E.S Training College.
As the day came to a close, students settled down for the Prize Distribution Ceremony. Professor Sreejith, Physical Education teacher distributed the prizes to the students who proved their potentials in varied sports events during the year. The Overall Championship was won by the Emerald house. The Individual Men’s Champion was Ajmal of English option and Women’s Championship was bagged by Neethushah from physical science. The colorful function was concluded by the National Anthem.

A Chemical Love Letter

സ്വന്തം Ammonia കുട്ടിക്ക് Potassium
ചേട്ടന്‍ എഴുതുന്ന Procedure.... എങ്ങനെ ഈ reaction
തുടങ്ങണം എന്നെനിക്കറിയില്ല. വെള്ളത്തില്‍ വീണ sodium
പോലെ എന്റെ മനസ്സ് നിനക്ക് വേണ്ടി നീറിനീറി പുകയുകയാണ്. അന്ന് നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ ഹൃദയം
ground stateല്‍ നിന്നും excited stateലേക്ക് പോയതാണ്.
ഇതുവരെ തിരിച്ചു വന്നിട്ടില്ല. നിന്റെ brother എന്നുപറയുന്ന
ആ noble gasന് ഒരു ഇലക്ട്രോണ്‍ കൂടുതലാണ്. അവിടം
കളിച്ചാല്‍ അവന്റെ inisation enthalpy ഞാന്‍ അടിച്ചു തകര്‍ക്കും. ഇന്നലെ nirateമായി Antimony റോഡില്‍ നീ സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. Nitrate വെടിമരുന്നാണ് മോളേ... അവന്റെ കൂട്ടുകൂടരുത് നിന്റെ ജീവിതം കോഞ്ഞാട്ടയാകും. നീ മറ്റുള്ളവരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
നീയില്ലാത്ത ജീവിതം salt ഇല്ലാത്ത കഞ്ഞിപോലെയാണ്. അതായത് A life without you is like a hydorcarbonf without hybridisation എന്റെ പിരിയോഡിക് ടേബിളിലെ Hydrogen നോട് ചെയ്യുന്നതുപോലെ എന്നെ displace ചെയ്യരുത്. അങ്ങനെങ്ങാനും വന്നാല്‍ എന്റെ flame test, ash testലും ഒന്നിച്ച് നീ കാണേണ്ടിവരും. ഈ ലോകത്തിലെ ആരുമായും reactionനില്‍ ഏര്‍പ്പെടാതിരിക്കാം, പക്ഷേ നീയുമായുള്ള Redox reactionല്‍ പങ്കെടുക്കാതിരിക്കാന്‍ എനിക്ക് വയ്യ. മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കൈയില്‍ ഒരു ഇലക്ട്രോണുമായി ഞാന്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയും നീയുമായുള്ള Bonding നടന്നില്ലെങ്കില്‍ ഈ മണ്ണെണ്ണയില്‍ കിടന്ന് ഞാന്‍ മരിക്കും. എന്നെന്നും Ammonia മോള്‍ക്കുവേണ്ടി ജീവിക്കുന്ന Potassium ചേട്ടന്‍

എന്ന് സ്നേഹത്തോടെ
Potassium



     To
    Ammonia
    D/o. Nitrogen
    Phosphorous Nagar
    Modern Periodic Table


Anoop Eldho
Physical Science

പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ ഇക്കോ ക്ലബ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എം.ഇ.എസ് ട്രെയിനിംഗ് കോളേജും എടത്തല ഗ്രാമപഞ്ചായത്തും കുഞ്ചാട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് റാലി സംഘടിപ്പിച്ചു. കുഞ്ചാട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന മീറ്റിംഗില്‍ എം.ഇ.എസ് ട്രെയിനിംഗ് കോളേജ് സെക്രട്ടറി ശ്രീ. കെ. ജെയ്നി സാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ നേച്ചര്‍ ക്ലബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.എ. കുഞ്ഞുമോന്‍ നിര്‍വഹിച്ചു. 'എന്റെ മരം' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലളിതാ ഗോപിനാഥ് വൃക്ഷത്തെ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രതിനിധികളോടും സ്കൂള്‍ അധികൃതരോടും ഒപ്പം എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബിന്ദു, ഇക്കോ ക്ലബ് അഡ്വൈസര്‍ ശ്രീ ബിനു ടി എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. അസൈനാര്‍ നന്ദിയും രേഖപ്പെടുത്തി.
ഔപചാരിക ഉദ്ഘാടനത്തിനുശേഷം പഞ്ചായത്ത് ഭാരവാഹികളും കോളേജിലെ അധ്യാപക വിദ്യാര്‍ത്ഥികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ ക്യാമ്പസില്‍ 50തിലേറെ വ്യക്ഷത്തൈ നട്ടു.
പരിപാടിയുടെ രണ്ടാംഘട്ടമായി കോളേജ് ക്യാമ്പസില്‍ വൃക്ഷത്തൈ നട്ടു.
പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ active ആയി പങ്കെടുക്കാനും ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.

ബാല്യകാല ഓര്‍മ്മകള്‍

അവധിക്കാലമായതുകൊണ്ട് മോളെയും കൂട്ടി ഉമ്മയുടെ തറവാട്ടില്‍ എത്തിയപ്പോള്‍, മോള്‍ ഓടി കളിക്കുന്നതിനിടയില്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കേറിയതും ഞാന്‍ അറിയാതെ പറഞ്ഞുപോയി. ''മോളേ മുറിയിലെ കുറ്റിയിടരുത്.''
അത് കേട്ട അമ്മായി പറഞ്ഞു. ''അതില്‍ ഇപ്പഴും കുറ്റിവെച്ചിട്ടില്ല.'' ഞാനറിയാതെ എന്റെ മനസ്സ് നാലുവയസ്സുള്ള കുഞ്ഞുടുപ്പുകാരിയാവുന്നതും, ബാല്യകാലത്തെ ആ കുസൃതി ഒരു 'ഭയാനക' സംഭവമായതും ഇന്നും അതിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു 'ഭയം' മനസ്സിനെ വലയം ചെയ്യുന്നതും ഓര്‍ത്തുപോയി.
വീട്ടില്‍ ഉമ്മാമ്മയും ഉമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അടുക്കള സ്റ്റോര്‍മുറിയില്‍ കുഞ്ഞുകളിപ്പാട്ടവുമായി ചോറും കറിയും വെച്ച് കളിക്കുകയായിരുന്നു. ഓര്‍ക്കാതെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. വീട്ട് സാധനങ്ങള്‍ എല്ലാം സൂക്ഷിക്കുന്ന മുറിക്ക് മുകളില്‍ ചെറിയ ഒരു കുഞ്ഞ് ജനാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെ മുകളിലത്തെ നിലവഴി മാത്രമേ അവിടെ എത്താന്‍ കഴിയൂ.
ഞാന്‍ വാതില്‍ തുറക്കാന്‍ കിട്ടാതെ നിന്ന് കരയാന്‍ തുടങ്ങി. അത് കേട്ട് പുറത്ത് നില്‍ക്കുന്ന ഉമ്മമാരും വിഷമിച്ചു. അവര്‍ പറയുന്നപോലെ ചെയ്തിട്ടും കുറ്റിതുറക്കാന്‍ പറ്റുന്നില്ല.
സ്കൂളില്‍ ക്രിക്കറ്റ് കളികാണാന്‍ പോയ എന്റെ മൂത്തവരും കുഞ്ഞുമാമയും ഉച്ചഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ വീട്ടില്‍ വലിയ 'സങ്കടാവസ്ഥ'. എല്ലാവരും മുകളിലെ മച്ചില്‍ കയറി കുഞ്ഞ് ജനാലിലൂടെ എന്നെ നോക്കുന്നുണ്ട്. ''വാതില്‍ കുറ്റി അങ്ങനെയാക്ക്', ഇങ്ങനെ പിടിച്ച് തിരിക്ക്'' എന്നൊക്കെ അവര്‍ പറയുന്നുണ്ട്. പക്ഷേ കരഞ്ഞുതളര്‍ന്ന എനിക്ക് ഒന്നിനും കഴിഞ്ഞില്ല.
അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ അവിടെകിടന്ന 'ചൂല്‍' പൊക്കി കാണിക്കും. അതിന്റെ അറ്റം മാത്രമേ മുകളിലെ ജനാല വഴി അവര്‍ക്ക് കാണാന്‍ കഴിയൂ.
എല്ലാവരും പറഞ്ഞും, ഞാന്‍ കരഞ്ഞും തളര്‍ന്നു.
ഗത്യന്തരമില്ലാതെ വാതില്‍ ചവിട്ടി തുറക്കാന്‍ തീരുമാനിച്ചു. ഒരുവിധം 'മസില്‍' ശക്തിയുള്ള എന്റെ കുഞ്ഞ് മാമക്ക് ശക്തി തെളിയിക്കാനുള്ള ഒരു അവസരമായി ഞാന്‍ വാതില്‍ അടച്ചത്. മാമ സര്‍വ്വശക്തിയുമെടുത്ത് ചവിട്ടി, അവസാനം കുറ്റിപറഞ്ഞ് വാതില്‍ തുറന്നു.
അങ്ങിനെ മണിക്കൂറുകള്‍ കഴിഞ്ഞ് ഞാന്‍ പുറത്തുവന്നു. മാമ എന്നെ വാരിയെടുത്ത് വട്ടംകറക്കി.
കുഞ്ഞു കുസൃതികുടുക്ക ഇങ്ങനെയൊരു പണിപറ്റിച്ചത് ഇന്നും ഒരു ഓര്‍മ്മമായി അവര്‍ സൂക്ഷികുന്നു.
ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപ്പാപ്പ ആ വാതിലില്‍ കുറ്റിവെക്കാന്‍ സമ്മതിച്ചിട്ടില്ല. എന്റെ ഈ കുഞ്ഞികഥ കേട്ട് മോള്‍ കളിയാക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
''അയ്യേ; ഈ ഉമ്മച്ചിക്ക് വാതിലിന്റെ കുറ്റി തുറക്കാന്‍ പോലും അറിയില്ലേ? ഷെയിം... ഷെയിം....!!!

ജെസീന ഇര്‍ഷാദ് ,
കോമേഴ്സ്

സമര്‍പ്പണം

എന്‍ പ്രിയ കൂട്ടുകാരാ...
ഇന്നുമെന്‍ ആത്മാവിന്‍ നൊമ്പരമായ്...
നിന്‍ വേര്‍പാട്...
കളിക്കിടയില്‍ തലയ്ക്ക് കിഴുക്കിയതിന്
പ്രധാനാധ്യാപകന്റെ ചൂരല്‍ പ്രയോഗം
നിനക്ക് ഞാന്‍ വാങ്ങി തന്നു...
കൈ അമര്‍ത്തി തടവി കരഞ്ഞ
നിന്‍മുഖം ഇന്നും എന്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
അന്നറിഞ്ഞില്ല... അതു നിന്‍
വിദ്യാലയത്തിലെ അവസാന നാളെന്ന്..
കുഞ്ഞ് സൈക്കിളോടൊപ്പം...
നിന്നെയും ലോറിചക്രങ്ങള്‍ വിഴുങ്ങി...
പത്ത് വയസ്സില്‍ അണഞ്ഞു...
നിന്‍ തിരിനാളം...
മരണത്തിന്‍ ഭീകരമുഖം  എന്തെന്നറിയാത്ത
ഞാനും പൊട്ടിക്കരഞ്ഞുപോയ്..
പിറ്റേന്ന് പ്രധാനധ്യാപകന്‍
അരികെ നിറുത്തി വിതുമ്പി പറഞ്ഞു..
ഇതാണ് കുഞ്ഞെ മനുഷ്യജീവിതം...
പിന്നീട് ഞാനറിഞ്ഞു...
അച്ഛനില്ലാത്ത നീ...
വീട്ടുവേലകള്‍ ചെയ്താണ്..
വിദ്യാലയത്തില്‍ വന്നിരുന്നതെന്ന്.
എനി കളിത്തോഴാ...
മാപ്പ്.... മാപ്പ്....
അവസാനമായ് നിന്നെ നോവിച്ചതിന് മാപ്പ്്...
സ്വര്‍ഗ്ഗത്തിലെ മാലാഖമാരൊത്ത് കളിക്കുന്ന
നിനക്കായ് സമര്‍പ്പിച്ചുകൊള്ളട്ടെ.
എന്റെ ഈ വരികള്‍!!!

ജെസീന ഇര്‍ഷാദ്,
കൊമേഴ്സ്

സാമ്രാജ്യത്വം ചരിത്ര പശ്ചാത്തലം

16^ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം പാശ്ചാത്യ ശക്തികള്‍ ആരംഭിച്ചത്. സാമ്രാജ്യത്വ പാരമ്പര്യം നിലനിര്‍ത്താനും അരക്കിട്ടുറപ്പിക്കാനും ബഹുരാഷ്ട്ര കുത്തകകളും സാര്‍വ്വദേശീയ അധികാരശക്തികളും അവയുടെ പ്രാദേശിക ദല്ലാള്‍ ഭരണനേതൃത്വങ്ങളും ശ്രമിക്കുമ്പോള്‍ പ്രതിരോധനിര കെട്ടിപ്പടുക്കാന്‍ സാധാരണക്കാരും വിമര്‍ശനാത്മക ബൌദ്ധിക നിലപാടുള്ള വ്യത്യസ്ത ജീവിതമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നവരും പാടുപെടുന്നു. മൂന്നാം ലോകത്തിനുമേല്‍ പൊതുവായും പശ്ചിമേഷ്യയുടെ മേല്‍ പ്രത്യേകിച്ചും ചിറക് വിരിച്ച് കനത്ത രാഷ്ട്രീയ സംസ്കാരിക നാശനഷ്ടങ്ങള്‍ വിതറിയ സാമ്രാജ്യത്വചരിത്രത്തിന്റെയും ആധിപത്യത്തിന്റെയും യുദ്ധങ്ങളുടെയും അടിത്തറയും ചരിത്രപരമായി മനസ്സിലാകുമ്പോഴേ പ്രതിരോധത്തിന് ആഴവും പരപ്പും മൂര്‍ച്ചയും ലഭ്യമാകൂ.
പശ്ചിമേഷ്യ പിടിച്ചടക്കേണ്ടത് ലോകാധിപത്യത്തിന്, ഭൂമി ശാസ്ത്രപരമായും, സാമ്പത്തികമായും ആവശ്യമാണെന്ന് ചില അമേരിക്കന്‍ പ്രസിഡന്റുമാര്‍ വിശ്വസിച്ചിരുന്നു. അന്യരാജ്യങ്ങളില്‍ ദേശീയചിന്തയുടെ വളര്‍ച്ചയും, സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം വേണമെന്ന ചിന്തയും അപകടസൂചനയായാണ് അമേരിക്കന്‍ ഭരണകൂടം കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ദേശീയതയുടെ വളര്‍ച്ചക്ക് വേണ്ടി ഏതെല്ലാം മൂന്നാം ലോക രാഷ്ട്രങ്ങള്‍ അടരാടിയോ, അവരെല്ലാം ഈ സാമ്രാജ്യത്വശക്തികളുടെ കണ്ണിലെ കരടായി മാറുകയാണ് ചെയ്തത്. ദേശീയതയുടെ വളര്‍ച്ചക്കായി നിലകൊള്ളുകയും അതിനുവേണ്ടി വിമോചന പ്രസ്താവനകള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തതിനാല്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറി. ആ രാജ്യത്തിന്റെ പതനത്തിനുശേഷം മുസ്ലിം രാജ്യങ്ങളെ മുഖ്യ എതിരാളികളായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഏറ്റവും അവസാന ഉദാഹരണങ്ങളില്‍ ഒന്നാണ് 'സദ്ദാമിന്‍െ' പതനം.
സ്വന്തം വിഭവങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും ദാരിദ്യ്രത്തില്‍ നിന്ന് മോചനം നേടാനൂം വിദ്യാഭ്യാസം വ്യാപകമാക്കാനുമുള്ള പശ്ചമിമേഷ്യന്‍ രാജ്യങ്ങളുടെ ശ്രമങ്ങളെ അപകടസൂചനയായാണ് അമേരിക്ക വിലയിരുത്തുന്നത്. സോവിയറ്റ് യൂണിയന്‍ ഒരുഭാഗത്തും അമേരിക്കന്‍ മുതലാളിത്തം മറുഭാഗത്തും നിന്ന് ശീതസമരം നടത്തിയപ്പോള്‍, ഈ ശീതസമരത്തെ അകലെ നിന്ന്  നോക്കിനിന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനവും ഈ സമ്രാജ്യത്വശക്തികളുടെ ശത്രുക്കളായി അവര്‍ കണ്ടു. 20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്രായേലിന്റെ സംരക്ഷണം അമേരിക്കയുടെ ചുമതലയായതോടെ ജനിച്ച് വളര്‍ന്ന മണ്ണിനുവേണ്ടി സമരം ചെയ്യാന്‍ ഫലസ്തീന്‍ ജനതയും നിര്‍ബന്ധിതരായി. അറബ് ദേശീയതയുടെ വളര്‍ച്ചക്കെതിരെ വളര്‍ത്തേണ്ട ശക്തി ഇസ്രായേലാണെന്ന തീരുമാനം അമേരിക്ക കൈക്കണ്ടു. അങ്ങിനെ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ അമേരിക്കയുടെ താല്‍പര്യങ്ങളായി മാറുന്ന ഒരു സംവിധാനം പിന്നീട് ലോകം നോക്കികാണും. അറബികള്‍ മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും സംസ്കാരത്തിന്റെ ഭാഗമാണ് നിതീയെന്നുമുള്ള ചിന്തപോലും ഇല്ലാതായി. ഈ ഒരു സമീപനത്തിലൂടെ എല്ലാവരെയും തങ്ങളുടെ കണ്ണിലെ കരടായി കണ്ട് ഒരുപാട് രാഷ്ട്രങ്ങളെ ഈ സാമ്രാജ്യത്വം വിഴുങ്ങി. ഫലസ്തീനും, ഇറാഖും അഫ്ഗാനിസ്ഥാനും, ലബനാനും, ഇറാനും, സിറിയയുമെല്ലാം അവസാനമായി അവരുടെ കയ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നവരാണ്.
തങ്ങള്‍ പറയുന്നതെല്ലാം സത്യമാണെന്നും, തങ്ങള്‍ നടത്തുന്നതെല്ലാം നീതിയാണെന്നുമാണ് അമേരിക്ക പറയുന്നത്. അവരുടെ ഈ കാപട്യനീതിയുടെ അവസാന കണ്ണികളില്‍ ഒരാളാണല്ലോ സദ്ദാം ഹുസൈന്‍. ആണവായുധം നിര്‍മിച്ചവന്‍ എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും ഖുര്‍ദുകളെ കൂട്ടക്കൊല നടത്തിയതിന് തൂക്കിലേറ്റപ്പെടുകയും ചെയ്ത മനുഷ്യനാണ് സദ്ദാം. ജോര്‍ജ് ബുഷിനെ പോലെ മനുഷ്യരൂപവും, ബുദ്ധിയും വിവേകവുമുള്ളവനും ബുഷിന്റെ രക്തകുഴലുകളിലൂടെ ഓടുന്ന രക്തത്തിന്റെ നിറം തന്നെ ശരീരത്തിലുള്ളവനുമാണ് സദ്ദാം. പിന്നെ സദ്ദാമിനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പാവകോടതി ഇറാഖില്‍ വിധിച്ചത് 150 തോളം ഖുര്‍ദുകളെ കൂട്ടക്കൊല നടത്തി എന്ന പേരിലാണ്. ഈ ഒരു കാരണത്തിന് തൂക്കിലേറ്റിയെങ്കില്‍, ദൈംദിനം ആയിരക്കണക്കിന് നിരപരാധികളെ തോക്കിനും പീരങ്കിക്കും ഇരയാക്കാന്‍ ഉത്തരവിടുന്ന ജോര്‍ജ് ബുഷിനെ ആയിരം തവണ തൂക്കിലേറ്റേണ്ടതല്ലേ? ഇവരുടെ ഈ പ്രവര്‍ത്തനത്തിലൂടെ നീതിയുടെയും സത്യത്തിന്റെയും അര്‍ത്ഥത്തിന് വ്യതിയാനം സംഭവിച്ചിരിക്കുന്നു.
ജനാധിപത്യത്തിന്റെയും മനുഷ്യവകാശത്തിന്റെയും കെടാവിളക്കായി നിലകൊണ്ടിരുന്ന അമേരിക്ക, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന രാജ്യമായി മാറിയതിന്റെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ലോകം. അന്വേഷണം രണ്ട് മൂന്ന് പതിറ്റാണ്ട് പിറകോട്ടു പോയി. ആഫ്രിക്ക ^ ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഒരേ കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ആശയപരമായി കൂട്ടിയിണക്കേണ്ടിവന്നു. അറബ് രാജ്യങ്ങളെ തള്ളി കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ കോളനികള്‍ സൃഷ്ടിച്ചതും ഭൂപടങ്ങള്‍ തിരുത്തിയതും. ഈ മുന്നേറ്റത്തെ വിവിധ രാജ്യങ്ങളിലൂടെ മുസ്ലിം സമൂഹങ്ങള്‍ താത്വികമായും ആയുധമേന്തിയും പ്രതിരോധിച്ചെങ്കിലും തുടര്‍ച്ചയായി പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. വന്‍ ശക്തിയാര്‍ജ്ജിച്ച ശേഷം കൊളോണിയലിസം വീണ്ടും തിരിച്ചുവരുകയാണ്. ഈ മുന്നേറ്റത്തിനെതിരെ ജീവമരണപോരാട്ടമാണ് ഇറാഖില്‍ ദൃശ്യമായത്. കടന്ന്പോയെന്ന് കരുതിയ കൊളോണിയലിസം വന്‍ ശക്തിയോടെ തിരിച്ചുവരുന്നു. ശത്രു ആരെന്നും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കി യാഥാസ്ഥികത്വത്തില്‍നിന്ന് ആധുനികതയിലേക്ക്, ഈ പീഢിത ജനവിഭാഗത്തെ നയിക്കാന്‍ ഒരു ജനത കടന്ന് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Abeesh Mon T.P.,
Physical Science.

My Mother Dear

Oh! Some thing special given to us
by God and by nature
to me, to all.

Like couer for ever
infront of me and you
With a door full of hope.

Like a light
With me and you
through out our life

like a hopefull angel
infront of us
with a door
full of hope.

When we open the door
hope and happiness
fullfill our mind
guers who is that
something special

Who is that light
Who is the hopeful door
Who maybe the hopeful angel
Yes, you guersed it right.
It is ‘My Mother dear’

Shibna M.S.,
Physical Science

പാതയോരത്ത്

പാതയോരത്തെ ഇളം വെയിലിലന്നു ഞാന്‍,
നിഷ്ക്കളങ്കമായൊരു കുഞ്ഞിന്റെ മിഴികളില്‍
കണ്ടൂ, ജന്മാന്തരങ്ങളേല്‍പിച്ച വേദനകള്‍
ആരെയോ കാത്തിട്ടെന്ന പോലെ നിശ്ചലം,

നിനവിന്‍ കണ്ണുകള്‍ തോരാത്ത പേമാരിയാക്കി
കണ്ണെത്താതെ ദൂരെയാവനാരെയോ തേടുന്നു.
കയ്യെത്തിച്ചവനെ ഞാന്‍ തൊട്ടില്ല, പക്ഷേ
മിഴികള്‍ കൊണ്ടവനെ തൊട്ടു, ഒരു സ്പര്‍ശനം മാത്രം,

എങ്കിലുമതില്‍ വീണലിഞ്ഞതോ എന്റെ
അനശ്വരമായൊരത്മാവിന്‍ വേദനകള്‍
മറവിയുടെ ആറ്റിനക്കരെയുള്ളൊരീയോരത്ത്
ആത്മാവുകള്‍ ജന്മങ്ങള്‍ക്കായ് തിടുക്കമിടുമ്പോഴും

എനിക്കറിയാം നീയെന്റേയെന്ന്, പക്ഷേ നീ
ഭൂമിതന്‍ മടിതട്ടിലാരായ് പിറക്കുന്നു;
അറിയില്ലെനിക്കൊന്നും പക്ഷേ നീയെന്റെ മാത്രം
പാതി മുറിഞ്ഞൊരു താരാട്ടുമായ് ജന്മങ്ങളായ്.

ഞാന്‍ നിന്നെ തേടുന്നുയീയോരത്ത്
ഒടുവിലായ് കണ്ടതോ ജന്മങ്ങളുടെയീ പാതയോരത്ത്
കൈകളാല്‍ തൊടാനായില്ലെനിക്ക്, നീയൊരു ബിന്ദുമാത്രം
ക്ഷണിക്കാതെ വന്നൊരതിഥിയായിരുന്നു നീയെനിക്ക്
അമ്മിഞ്ഞയുണങ്ങാത്ത നിന്‍ ചുണ്ടിലൊരാദ്യക്ഷരമന്നും
'അമ്മ'യെന്നു മാത്രം, നിന്റെ കൊഞ്ചലും പിണക്കവും.
കണ്ടു ഞാന്‍ കരുതി, കുഞ്ഞേ നീയെന്റെ സുകൃതം.
സ്വപ്നത്തില്‍ കൂടി ഞാനറിഞ്ഞില്ലയോ നിന്റെയീ
വേര്‍പാടിന്‍ വേദനകള്‍.

മുഴുമിക്കാനാകാത്തൊരു താരാട്ടുമായന്നു ഞാന്‍
നിന്നെ തേടിയലഞ്ഞു ഈ ശൂന്യതയില്‍.
വീണ്ടും എനിക്കായ് നിന്നെ കണ്ടുമുട്ടിയീ പായോരത്ത്.

ജന്മങ്ങളുടെ ഈ പാതയോരത്ത് നിന്നു നീ
യൊരു രൂപവുമായ് പിറന്നുവീഴുന്നൊരു നിമിഷത്തിനായ്
ഞാനെന്നും കാത്തിരിക്കുന്നു, വേഴാമ്പലായ്
നിന്നെയും കാത്ത്, നീയാകുമെന്റെ സ്വപ്നവുമായൊരു ചിപ്പിയില്‍
ഉറങ്ങുനാനൊരുപാടു വൈകി, അതു നിനക്കായ് മാത്രം
വീണ്ടുമീ പാതയോരത്തേക്കൊറ്റയ്ക്ക്
പോകരുതുണ്ണീ ഈയമ്മ്യ തനിച്ചാക്കി,
ഇനിയുമെന്നെ വിളിക്കരുതേ ഒരു കുടന്ന വ്യാമോഹവുമായ്.

Smitha P.O.,
Social Science.

സ്നേഹം

എന്നും നിന്നാര്‍ദ്രമാം
ചിറകിന്നടിയില്‍ തലചായ്ക്കാന്‍
മോഹിച്ചു നിന്നുഞാന്‍
എരിയും കനലുകള്‍ക്കിടയിലെന്നെ
യേകയാക്കി നീ പിരിഞ്ഞിടുമ്പോള്‍
അണയ്ക്കുമാ കനലുകളെ നിന്‍
പെയ്തൊഴിയാ സ്നേഹവര്‍ഷം
മാറോടു ചേര്‍ത്തു ഞാന്‍
മിഴിനീര്‍ പൊഴിച്ചീടുമ്പോള്‍
നനവാര്‍ന്നീടല്ലേ നിന്നോര്‍മ്മകള്‍
നിശയുടെയനന്തമാം വീഥികളിലെന്‍
രോദനം മുഴങ്ങീടുമ്പോള്‍
ചെവിയോര്‍ക്കുമോ, നീ
ഈ സ്നേഹിതയ്ക്കായ്.

Jimi Vargehse,

B.Ed English

നൊമ്പരം

ജാലകവാതിലിന്‍ പഴുതിലൂടെ ഞാന്‍
താരകളെ നോക്കി പുഞ്ചിരിച്ചു
വിണ്ണിലെ പൊയ്കയില്‍ എവിടെ നിന്നോ
നീ പ്രണയ നിലാവു പൊഴിക്കയാണോ
ദുഃഖത്തിന്‍ പൊയ്കയില്‍ നീരാടി
നില്‍ക്കുമെന്‍മനസ്സിനു മറ്റൊരു തണലായ് നീ
ആത്മാവില്‍ വിരിയുന്ന പൂവാണു നീ
നിന്‍ നൊമ്പരങ്ങളില്‍ അലിയുന്നു ഞാന്‍
പുഷ്പങ്ങളെല്ലാം മിഴികൂമ്പി നില്‍ക്കുന്നു.
സ്നേഹാര്‍ദ്രമാം മിഴി പൂട്ടിയുറങ്ങുന്നു.
അന്ധകാരത്തെ കീറിമുറിച്ചു
മേഘ ഗര്‍ജ്ജനം പോലെയാ
ഘോരമാം ശബ്ദമോ....
പെട്ടെന്ന് തുള്ളി അടര്‍ന്ന് വീണു
കൊച്ചു കുഞ്ഞിന്‍ ചിണുങ്ങല്‍പോലെ
ഓര്‍ത്തുപോയ് ഞാനെന്റെ ബാല്യകാലം
ഏകാന്തതയിലലസമായി.

Ritty Antony
English

മാതൃഭാഷ

സംസാരിച്ചു തുടങ്ങുന്ന പിഞ്ചുകുഞ്ഞിന്റെ നാവില്‍ ആദ്യം വിളയാടുന്നത് മാതൃഭാഷയാണ്. അമ്മയും മാതൃഭാഷയും കുഞ്ഞുങ്ങളുടെ രണ്ടമ്മമാരായി നിലകൊള്ളുന്നു. കാര്യങ്ങളെല്ലാം നാം മനസ്സിലാക്കുന്നത് മാതൃഭാഷയിലൂടെയാണ്. പിന്നീടാണ് നമുക്ക് അന്യഭാഷകള്‍ വശമാകുന്നത്. പരിഷ്കാരം മൂലം നമ്മള്‍ പലപ്പോഴും മാതൃഭാഷയെ തള്ളിപ്പറയുന്നു. പെറ്റമ്മയെ ഉപേക്ഷിക്കുന്നതിന് തുല്യമാണീ പ്രവൃത്തി. എത്രയേറെ ഭാഷകള്‍ വശമാക്കിയവരായാലും മാതൃഭാഷയിലൂടെ മാത്രമേ സ്വന്തം ഹൃദയവികാരങ്ങള്‍ ശക്തമായും, വ്യക്തമായും, ധരിപ്പിക്കാന്‍ പറ്റുകയുള്ളൂ. വിശ്വാസസത്യങ്ങളും, ശാസ്ത്രസാങ്കേതിക കാര്യങ്ങളുംതമ്മില്‍ വേരുറക്കുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടാണ്,
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്ത്യനു പെറ്റമതന്‍ ഭാഷ താന്‍''
എന്നു മഹാകവി വള്ളത്തോള്‍  പറഞ്ഞിട്ടുള്ളത്.
Sherin K Abraham
Natural Science

AS YOU SOW SO YOU REAP

Your success and happiness, no doubt, depend a great deal on your thoughts and actions. At the some time, we must also remember the fact that others, especially good friends can significantly contribute to our success and happiness. In other words, our success and happiness are closely linked to the attitudes and actions of others towards us. Basically, such attitudes and actions turn out to be a reflection of our own attitudes and actions towards them.
If, to win and make real and lasting friendships, is an art, to preserve and keep those friendships is very much a fine art. We need months and years to gain a true friend. But losing a friendship could be a matter of moment. A thoughtless or rash act or word is enough to end a friendship that has lasted for years. Friendships have to be nursed with care and preserved for the lifetime. Just like knowledge begets more knowledge, and money begets more money, friendship also Anables you to gain more and more friendships. You will improve your chances of having good luck if you broaden your range of friendships.
But, a single careless word uttered in anger or haste is enough to destroy a friendship built over the years. Beware of taking liberties with friends or taking them for granted. Friendship broken is like the husk shorn off the grain and putting back the husk will not make the grain to a sprout. It is only too true that folks you don’t like don’t like you either. On the other hand, if you change your tune, sing and smile, folks around you will also smile and support you.
Cultivate the art of making need friends. Be a friend and you will win more and more friends. Friendships float good furnture. The more you live contacts you have, the more will get. They help you to lead and succed. So friends, give the world the best you have and the best will come back to you. Spread joy and give happiness and you will be filled with joy and happiness.

Susan Abraham

English Option

നല്ല നാളേക്കായ്....

ഈ മണ്ണില്‍ ജനിച്ചു വീണു ഞാന്‍
ഒരു ദുര്‍ലഭ നിമിഷത്തില്‍
അന്നുതൊട്ടുമുതല്‍ ഒരു 
എല്ലാര്‍ക്കുമേ ഭാരമായ് തീര്‍ന്നു ഞാന്‍ .
എങ്കിലും എല്ലാവരുമേ
എന്നെ സ്നേഹം കൊണ്ടുമൂടുന്നല്ലോ
നടിക്കയാ എല്ലാവരും
എന്നില്‍ ധൈര്യം ചൊരിയ
എങ്കിലും എന്‍ ഹൃദയത്തില്‍ ആയിരം
തിരമാലകള്‍ ആഞ്ഞടിക്കുന്നു.
എന്തേ അങ്ങനെയൊക്കെ
അറിയില്ല എനിക്കുത്തരം
ഒരുപാട് സ്നേഹിക്കുന്നവരൊന്നും
എന്നില്‍ നിന്നെന്തേ അകലുന്നു.
അതാണല്ലോ എന്‍ വിധി
വിധിയെ പഴിക്കുന്നു നാമെന്നും
എങ്കിലും ഞാന്‍ ജീവിക്കുന്നു.
കാത്തിരിക്കുന്നു ഒരു നല്ല നാളെക്കായ്...
ജീവിച്ചിരിക്കയാല്‍ ഞാന്‍ ചിന്തിക്കയെന്നുമേ
ഞാനാരാണ്? എന്തിനുവേണ്ടി
വന്നൂ ഞാന്‍
എന്തൊരുലോകം ഈ ലോകം
മനസ്സിലാക്കാറുണ്ടുമേ ഇനിയുമേ
എന്താണീ ജീവിതം.
എന്‍ കാത്തിരിപ്പു സഫലമാകാതെ
ഞാന്‍ പോകേണ്ടി വരികയാല്‍
വെറുക്കുമീ ഞാന്‍ എന്നെയുമീ ജീവിതത്തെയും.
വെറുക്കുമീ ഞാനീ ലോകത്തെയും
എന്‍മനം തുടികൊള്ളുകയായ്
ഒരു നല്ല നാളേക്കായ്

Binsha

English

ശാസ്ത്രങ്ങളില്‍ സാമൂഹിക ശാസ്ത്രത്തിന്റെ പങ്ക്'

ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഒരിക്കലും മായാതെ നില്‍ക്കുന്ന മണ്ണാണ് കേരളം. ഇന്ന് വ്യത്യസ്തരീതിയിലുള്ള സ്വാതന്ത്യ്രങ്ങള്‍ അനുഭവിക്കുന്ന നമുക്ക് ഇന്നുള്ള ജാതീയതയെക്കുറിച്ചോ അസമത്വങ്ങളെകുറിച്ചോ അധികമൊന്നും മനസ്സിലായെന്നുവരില്ല. എന്നാല്‍ പണ്ടുകാലത്തെ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ നമ്മുടെ തലമുറകള്‍ അനുഭവിച്ചു തീര്‍ത്തവയായിരുന്നു. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്നതിനുമൊക്കെ സ്വാതന്ത്യ്രമില്ലാത്ത ജീവിച്ച ഒരു ജനതയുടെ പിന്‍മുറക്കാരാണ് നമ്മള്‍ എന്നാല്‍ നീതിശാസ്ത്രങ്ങളും, സ്മൃതികളും നിയമങ്ങളായി സ്വീകരിച്ച പൊതുസമൂഹം അനീതിയില്‍നിന്നും അനീതിയിലേക്കാണ് സഞ്ചരിച്ചത്. അധ്വാനിച്ച് ലോകത്തെ പോറ്റുന്ന പാവപ്പെട്ടവരുടെ വേദന ദിക്കുകളില്‍ മാറ്റൊലി കൊണ്ടിരുന്നു. അധ്വാനവര്‍ഗ്ഗത്തെ അങ്ങേയറ്റത്തോളം ചൂഷണം ചെയ്യുന്ന ഒരു സാമൂഹിക വ്യവസയ്ഥയായിരുന്നു അക്കാലത്ത് സമൂഹത്തില്‍ നിലനിന്നിരുന്നത്.
എന്നാല്‍ ഇന്ന് ഒരു ശാസ്ത്രമായി രൂപം കൊണ്ട 'സാമൂഹികശാസ്ത്രം' ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന സമൂഹത്തെ വളര്‍ത്തി എടുക്കുന്നതിനുള്ള വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി. ജനങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടേതുമായ ഒരു സംവിധാനം നിലനിര്‍ത്തുന്ന സമൂഹത്തെകുറിച്ച് നമ്മെ പഠിപ്പിച്ചു. സാമൂഹ്യ പരിവര്‍ത്തനത്തിനും ശക്തിയേറിയ കരുവാണ് വിദ്യാഭ്യാസം എന്ന് നമുക്ക് മനസ്സിലാക്കി തന്നു. ഒരാളുടെ വിശ്വാസങ്ങള്‍, ചിന്താഗതി, പ്രവര്‍ത്തരീതി, ജീവിതവീക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ സമൂലമായ മാറ്റത്തിന് കാരണമാകുന്നു. എന്നാല്‍ സാമൂഹികശാസ്ത്രമാകട്ടെ സമൂഹത്തിലെ സാമൂഹികതിന്മകളെ ഉന്മൂലനം ചെയ്യുന്നതിനും അധ്വാനവിഭാഗത്തിന്റെ സംവരണത്തിനുവേണ്ടി ഒരു യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനുവേണ്ടി ശ്രമിക്കുകയും മാറികൊണ്ടിരിക്കുന്ന ഒരു സമൂഹത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും ഒരു ശാസ്ത്രശാഖയായി വളരുകയും ചെയ്തു. എങ്കിലും ഈ ഉച്ചനീചത്വങ്ങളെ പൂര്‍ണ്ണമായും തുടച്ചുമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Shailaja P.K,

Commerce

സാന്ത്വനം

ദുഃഖത്തിനു പാത്രമായ വ്യക്തി, കണ്ടും കേട്ടും സ്വയം ചിന്തിക്കുവാന്‍ നിര്‍ബന്ധിതനാകുമ്പോള്‍ ആ ചിന്തയില്‍ ഉല്‍പന്നമാകുന്നതാണ് അവബോധം. വിശ്വാസത്തിലും ആശയങ്ങളിലുമുള്ള മാലിന്യം അകറ്റി, ശുദ്ധി വരുത്തിയ ജ്ഞാനം ആ വ്യക്തിയെ, ദുഃഖത്തെ തൂത്തെറിഞ്ഞു പുതിയ ധാരണയുടെ ഉടമയാക്കി തീര്‍ക്കുന്നു. അസത്തില്‍ നിന്നും സത്തിലേക്ക്, തമസ്സില്‍ നിന്നും ജ്യോതിസ്സിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 'സാന്ത്വനം'.

Rarima Sasi,

 English Option.

ആത്മവിശ്വാസം

വിജയവും പരാജയവും ജീവിതത്തില്‍ ഭിന്നങ്ങളല്ല. പിന്നെയോ, അനുഭവങ്ങളെ വിലയിരുത്തുന്ന സ്വന്തം ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമാണ് ഭിന്നതയുള്ളത്. തന്റെ ആശയങ്ങള്‍ക്കനുസൃതമായി ആഗ്രഹങ്ങള്‍ക്ക് രൂപം കൊടുക്കുകയും അഭിലാഷം പൂര്‍ത്തിക്കുവേണ്ടി മാത്രം പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ആഗ്രഹനിവൃത്തി ഉണ്ടായില്ലെങ്കില്‍ മനസ്സു തളരുന്ന അവസ്ഥയാണ് പരാജയം. സ്വന്തം മനസ്സില്‍ മാത്രമാണ് അത് രൂപപ്പെടുന്നത്. അപ്പോള്‍ മനസ്സിനെ തളരാതെ നിര്‍ത്തുവാന്‍ ആശയത്തിന് കഴിയുന്നതായാല്‍ പരാജയമില്ല. ഈ സ്ഥിതിവിശേഷമാണ്. 'ആത്മവിശ്വാസം.'

Neethu Krishnan H.,
English Option

അനാഥ

വണ്ടുകള്‍ പൂക്കള്‍ക്കിടയില്‍ പാറിപ്പറന്ന് ഉല്ലസിച്ച് നടക്കുന്നു. മീനുകള്‍ ചെറുഓളങ്ങളില്‍ നൃത്തം ചെയ്യുന്നു. പക്ഷികള്‍ തീറ്റയുമായി തങ്ങളുടെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പറന്നെത്താന്‍ തിടുക്കം കൂട്ടുന്നു. ഭൂമിയില്‍ എല്ലാവര്‍ക്കും സന്തോഷവും സമാധാനവും. എന്തേ എനിക്ക് മാത്രം ഇതൊന്നും ഇല്ല. അവരെപോലെ തനിക്കും ഉണ്ടായിരുന്നു സമാധാനത്തിന്റെയും സാന്ത്വനത്തിന്റെയും നാളുകള്‍. എന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരെല്ലാം ഇപ്പോള്‍ എനിക്ക് കൂട്ടായി ഈ ലോകത്തില്ല. എനിക്ക് 7 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. ശേഷം അങ്ങോട്ട് എന്നേയും തഴെയുള്ള പറക്കമുറ്റാത്ത രണ്ട് സഹോദരിമാരെയും വളര്‍ത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു. വീട്ടുപണിക്കും മറ്റു കൂലിപ്പണിക്കുമെല്ലാം പോയി യാതൊരു വിശ്രവുമില്ലാതെ ഞങ്ങളെ വളര്‍ത്തി. അവര്‍ നന്നേ ചെറുപ്പമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിധവയാകേണ്ടിവരികയും ഞങ്ങള്‍ മൂന്ന് പറക്കമുറ്റാത്ത പെണ്‍കുട്ടികളെ പരിപാലിക്കുന്നതിലും.... ചുമക്കാവുന്നതിലും അധികമായിരുന്നു ആ ഭാരം. അതിന്റെ ക്ഷീണവും വിഷമവും ആ മുഖത്ത് നിഴലിച്ചിരുന്നു.
അമ്മ അച്ഛന്റെ കൂടെ ഇറങ്ങിപ്പോന്നതില്‍ പിന്നെ അമ്മ വീട്ടുകാരും അച്ഛന്‍ വീട്ടുകാരുമായും യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പക്ഷേ അധികനാള്‍ അമ്മയ്ക്ക് ആഭാരം ചുമക്കാന്‍ മനസ്സുവന്നില്ല. പട്ടിണിയും പരിവട്ടവും മൂലം താനും തന്റെ മക്കളും ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലത് 'മരിക്കുക' എന്നല്ലാതെ വേറെ ഒരു പോംവഴിയും ആ പാവം അമ്മ കണ്ടിരുന്നില്ല. ഒരുരാത്രി അമ്മ എനിക്കും എന്റെ സഹോദരിമാര്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തിതന്നു. അമ്മയും കഴിച്ചു. ശാപമെന്നോണം ഞാന്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരു അനാഥയായി മാറി. എന്റെ കൂടപ്പിറപ്പുകളും അമ്മയും ഇന്ന് ഈ ലോകത്തില്ല. അവര്‍ സമാധാനത്തിന്റെ ലോകത്തേക്ക് പോയിക്കഴിഞ്ഞു എന്ന സത്യം എനിക്ക് മരവിപ്പുണ്ടാക്കി. സ്വയം ശപിച്ചനാളുകള്‍. ശരിക്കും അനാഥത്ത്വത്തിന്റെ പടുകഴിയിലേക്കാണവര്‍ എന്നെ തള്ളിയിട്ടത്.
ഇനിയും എന്തോ അനുഭവിക്കാനുണ്ട് എന്ന് തോന്നി. പന്ത്രണ്ടാം വയസ്സില്‍ മനസ്സില്‍ മുള്ളുകള്‍ വേദനയുടെ കൂരമ്പുകള്‍ ആഞ്ഞുതറച്ചുകൊണ്ടിരുന്നു. മനസ്സ് പതറിയില്ല. പക്ഷേ ആര്‍ക്ക് എന്തിനുവേണ്ടിയുള്ള ജീവിതം. അവസാനിപ്പിച്ചാലോ! അതെ! തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ കരയാനോ ആരും തന്നെ ഇല്ല. അതെ അവള്‍ മനസ്സില്‍ ഉറപ്പിച്ചു. എത്രയുംവേഗം അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തണം. അവള്‍ മുമ്പോട്ട് നീങ്ങി. പരിസരം വിജനമായിരുന്നു. ശബ്ദ കോലാഹലങ്ങളില്ല. അവള്‍ തന്നെ മാടിവിളിക്കുന്ന തിരമാലകളെ നോക്കി. അവള്‍ മരവിച്ച മനസ്സുമായികടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പെട്ടെന്ന് കാല്‍വഴുതി വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല. പിന്നീട് അവള്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് നരബാധിച്ച് കണ്ണുകള്‍ കുഴിയിലേക്ക് ഇറങ്ങി എല്ലുംതോലുമായ ഒരു മനുഷ്യരൂപം. വളരെ ജിഞ്ജാസയും ശാന്തവും, അനുകമ്പയും ആ മുഖത്ത് നിഴലിച്ച് നിന്നിരുന്നു. ഞാനെവിടെയാണ്. പറയൂ... പറയൂ.. എന്തിനാണിവിടെ വന്നത്. അവള്‍ ചാടി എഴുന്നേറ്റ് കൊണ്ട് ചുറ്റുംനോക്കി. തകര്‍ന്ന് വീഴാറായ ഒരു ചെറ്റക്കുടില്‍. ഒരു മൂലയില്‍ കലത്തില്‍ എന്തോ പുകയുന്നു. അവള്‍ ആകെ ക്ഷീണിതയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് നാളുകളായി. ആ വൃദ്ധന്‍ കുടിക്കാന്‍ എന്തോ നല്‍കി. ക്ഷീണം കൊണ്ട് അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ ഒന്നും ചോദിച്ചില്ല. കാരണം അവള്‍ക്ക് മനസ്സിലായി അവള്‍ കടലിലേട്ട് ഇര്‍ങ്ങിപ്പോയപ്പോള്‍ ഒരു നിഴല്‍പോലെ ആ വൃദ്ധന്‍ ദൂരെ നിന്നും വരുന്നുണ്ടായിരുന്നു. ഛെ... എന്തിന് എന്തിനാണെന്നെ രക്ഷിച്ചത്. മരണത്തിനും എന്നെ വേണ്ട.  ഇത്ര ശാപം പിടിച്ചവളായിപ്പോയല്ലോ ഞാന്‍. അവള്‍ സ്വയം പിറുപിറുത്തു. ആ വൃദ്ധന്‍ ഒരു കപ്പലണ്ടി വില്‍പനക്കാരനായിരുന്നു. കടപ്പുറത്തായിരുന്നു അയാളുടെ കച്ചവടം. അയാള്‍ക്കും ആരുംതന്നെ ഉണ്ടായിരുന്നില്ല. അയാള്‍ പറഞ്ഞു നീ എനിക്ക് എന്റെ ചെറുമകളെ പോലെയാണ്. നിന്നെ ഞാന്‍ നോക്കിക്കൊള്ളാം.
നീ എന്റെ കൂടെ  താമസിച്ചോളൂ. അവള്‍ക്ക് അത് വലിയൊരാശ്വാസമായിരുന്നു. ഇല്ല ഞാന്‍ അനാഥയല്ല. മതി. .. ശാപം പിടിച്ച ജന്മമല്ല എന്റേത്. അവള്‍ ആശ്വസിച്ചു. എന്നും ആ വൃദ്ധന്‍ രാവിലെ കച്ചവടത്തിന് പോവുകയും വൈകിട്ട് നിറയെ പലഹാരങ്ങളും മറ്റും അവള്‍ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. അവള്‍ക്ക് പുതിയ ജന്മമാണത്.
അന്ന് പതിവുപോലെ അപ്പൂപ്പന്‍ പോയി. അവള്‍ അപ്പൂപ്പനെ കാത്തു മുറ്റത്ത് കണ്ണുംനട്ടിരുന്നു. ഇന്ന് അപ്പൂപ്പന്‍ വരുമ്പോള്‍ ഒരു സമ്മാനം നല്‍കണം. അവള്‍ സ്വയം തുന്നിയ ഒരു തൊപ്പിയായിരുന്നു അത്. മനോഹരമായ വര്‍ണ്ണനൂലില്‍ തുന്നിയ ഒരു നൂല്‍തൊപ്പി, അവള്‍ ആ തൊപ്പിയുമായി മുറ്റത്ത് ഇരിക്കുകയാണ്. സന്ധ്യയായി; അപ്പൂപ്പനെ കാണുന്നില്ല. സമയം അര്‍ദ്ധരാത്രിയായിട്ടും കാണുന്നില്ല. അവള്‍ക്ക് ആധിയായി. എന്തേ എന്തുപറ്റി അപ്പൂപ്പന്. അവള്‍ക്ക് പേടിയും സങ്കടവും കൂടിവന്നു. കുയിലുകള്‍ കൂവുന്നു, കാക്കകള്‍ കരയുന്നു, നേരം വെളുത്തിരിക്കുന്നു. എന്തെന്നില്ലാത്ത ഒരു അന്തരീക്ഷം.
അവള്‍ അപ്പൂപ്പനെ തിരയുകയാണ്. അവള്‍ അപ്പൂപ്പനെ തേടി കടപ്പുറത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. ഒന്നുംതന്നെ അവശേഷിച്ചിട്ടില്ല. കുട്ടകളും മരങ്ങളും കുറേമനുഷ്യരും ജീവച്ഛവമായി കിടക്കുന്നു. അതില്‍ ഒന്നിലും അപ്പൂപ്പനെ കാണാന്‍ കഴിഞ്ഞില്ല. കുറെ ആളുകള്‍ ക്യാമറയും മറ്റുമായി ഓടിവരുന്നു. അവള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5.00 മണിയോടെ ആയിരുന്നു സംഭവം. അതെ! 'സുനാമി' എന്ന ഭീകരത ആ കടലിനെയും ജീവജാലങ്ങളെയും കുറെ മനുഷ്യരെയും കൊണ്ട് പോയിരിക്കുന്നു. അതില്‍ തന്റെ അപ്പൂപ്പന്‍.... ദൈവമേ! വിധി വീണ്ടും എന്നെ അനാഥയാക്കി. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് സങ്കടമില്ല. ആകെ ഒരു മരവിപ്പ് മാത്രമേ ഉള്ളൂ. പക്ഷേ അവള്‍ ഉറപ്പിച്ചു. മരണത്തിന് എന്നെ പേടിയാണ്. അങ്ങനെയുള്ള ഞാന്‍ എന്തിന് മറ്റുള്ളവയെ പേടിക്കണം.... അവള്‍ തന്റെ ജീവിതയാത്ര തുടര്‍ന്നു. ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളെ തേടി...

Mafeedha Shanas,

Natural Science.

നൊമ്പരം

കവിത പോലെന്നുള്ളില്‍
നിറഞ്ഞുനീ നിന്നിട്ട്
മഴവില്ലുപോലങ്ങു
മാഞ്ഞതെന്തേ

സ്വപ്നത്തിന്‍ നിറകൂട്ടെന്‍
ഹൃദയത്തില്‍ ചായിച്ച്
ഒരു പകല്‍ക്കിനാവുപോല്‍
മറഞ്ഞതെന്തേ

ആ ദിവ്യരാഗമായ്
എന്നില്‍ നീ പടരാതെ
നിശബ്ദമാം കാറ്റായ്
പോയതെന്തേ

ഒരു കുളിര്‍ വര്‍ഷമായ്
എന്നെ നീ പുല്‍കാതെ
ഒരുതുണ്ട് മേഘമായ്
പറന്നതെന്തേ

എങ്ങോ ദൂരേയ്ക്ക്
അകന്നതെന്തേ
ഒരുകുഞ്ഞ് പൂവായ്
എന്‍മുന്നില്‍ വിടരാതെ

നോവിന്റെമുള്ളായ്
പടര്‍ന്നതെന്തേ
ഒരീ കുളിരരുവിയായ്
എന്നില്‍ നീ ഒഴുകാതെ

വഴിമാറിയൊഴുകാന്‍ നീ
കൊതിച്ചതെന്തേ.
ഒരു പുലര്‍വെയിലുപോല്‍
എന്‍മുന്നില്‍ തെളിയാതെ

അകലേയ്ക്കന്തേ നീ
പോയ്മറഞ്ഞൂ
മോഹത്തിന്‍ പൂവായ്
എന്നില്‍ വിടര്‍ന്നു നീ

കണ്ണീരില്‍ നനവായ്
അകന്നതെന്തേ

Athulya P.

English.

മരീചിക

 ജീവിതം ഒരു മരീചിക
തിമിര്‍ത്തുചെയ്യുന്ന കര്‍ക്കിടക
രാത്രിയില്‍ ഓര്‍മ്മകളിലേക്ക് അവളുടെ മനസ്സ് പടിയിറങ്ങി.
ഓര്‍മകളിലേക്ക് ഓര്‍മകളിലേക്ക്
എന്താണ്, തന്റെ മനസ്സിന്റെ നിയന്ത്രണം തെറ്റുന്നുവോ,
അവള്‍ സ്വയം ശാസിച്ചു,
പക്ഷേ!
ഓര്‍മകള്‍ക്കെന്ത് കടിഞ്ഞാണ്‍,
നാലുകെട്ടിന്റെ വടക്കിനിയില്‍ നിന്നും ഉയരുന്ന നാദം,
വീണയുടെ നാദം ഒപ്പം ചിലങ്കയുടെ
ചിഞ്ചിലം കൊഞ്ചല്‍.
എന്നേ തനിക്കതെല്ലാം നഷ്ടപ്പെട്ടു
അമ്മുവിന്റേയും അവളുടെ അച്ഛന്റേയും മരണം?
മരണം. കരിമ്പടത്താല്‍ ഞങ്ങളുടെ
ചേതനയാകെ മൂടിയ ആ രാത്രി.  സ്വച്ഛന്ദവും സുന്ദരവുമായ
ഒരു പകല്‍ പക്ഷേ,
ഒരുപാട് കിനാക്കള്‍ നെഞ്ചി-
ലേറ്റിയിരുന്നില്ല താന്‍ എന്നിട്ടും.
അന്യമതക്കാരനോടൊപ്പം
പടിയിറങ്ങുമ്പോള്‍ തെല്ലും ആശങ്ക തോന്നിയിരുന്നില്ല.
പിന്നീടറിഞ്ഞു, പടിയടച്ച് പിണ്ഡം വച്ചുവെന്ന്
ഈ ആധുനിക യുഗത്തിലും
വെല്ലുവിളികള്‍, ജീവിതത്തിന്
വേണ്ടിയുള്ള പോരാട്ടങ്ങള്‍ തനിക്കൊരിക്കലും അന്യമായിരുന്നില്ല.
പക്ഷേ ഇവിടെ ഇപ്പോള്‍ രാധ തനിയെ
കുറെ സ്നേഹം തന്ന് അങ്ങകലെ
മിഴിചിമ്മുന്ന രണ്ടു നക്ഷത്രങ്ങള്‍.
പാടില്ല, താന്‍ ഇനിയും തോല്‍ക്കാന്‍ പാടില്ല,
ഇനിയും പോരാടണം വിധിയോട് പോരാടി
തനിക്ക് ജയിക്കണം.
വിരൂപമായ തന്റെ ശരീരത്തെ
ഇനിയും വിരൂപമാകാത്ത മനസ്സ് കൊണ്ട് പൊതിഞ്ഞ്
രാധ ഇറങ്ങി.
ഒരു ചെറിയ ജോലി
തനിക്ക് ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക,
അവള്‍ ഓഫീസുകളും തൊഴില്‍ശാലകളും കയറി ഇറങ്ങി,
ഒടുവില്‍ ഒരു കൊച്ചു തൊഴില്‍ സ്വന്തമായി.
പാല്‍ പൊഴിയുന്ന നിലാവില്‍ ദൂരെ
കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍, അവളുടെ മിഴികള്‍
തിരഞ്ഞു.

ജീവിതം ഒരു മരിചീകയാണെന്ന്
ആരാണ് ഒരിക്കല്‍ പറഞ്ഞത് അവളോര്‍ക്കാന്‍ ശ്രമിച്ചു.
ജോലിയില്‍ മികവുകാണിച്ച രാധ വളരെ വേഗം തന്നെ ചവിട്ടുപടികള്‍ കയറി തുടങ്ങി, ഒടുവില്‍ ആശ്രാന്തപരിശ്രമം കൊണ്ട് ഒരു മേല്‍വിലാസമുണ്ടാക്കുവാന്‍ കഴിഞ്ഞു.
ക്ഷയിച്ച് ഉന്മൂലനാശം വന്നിരുന്ന ഇല്ലത്തിന്റെ അവസ്ഥ ആരോ പറഞ്ഞറിഞ്ഞ രാധ കാലുകള്‍ തളര്‍ന്ന് കിടപ്പിലായ അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോനനു.
അനുസരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സാധു സ്ത്രീ.
വിധിയോട് പാുെതി നേടിയ ആത്മബലവുമായി ദിനങ്ങള്‍ തള്ളിനീക്കവേ രാധയുടെ കൈകളിലെലം മരവിപ്പ്, വിദഗ്ധ പരിശോധനക്ക് വിധേയമായ അവള്‍ നിസ്സംഗതയോടെ ഒരു സത്യം കൂടി മനസ്സിലാക്കി.
താന്‍ ഒരു കുഷ്ടരോഗിയായിരിക്കുന്നു! തന്നെ വിധി തോല്‍പിക്കുന്നു. സര്‍വ്വസംഹാരരുദ്രനെപ്പോലെ താണ്ഡവമാടുന്ന ഈ രണ്ട് അക്ഷരങ്ങള്‍ തലക്ക് മീതെ എപ്പോഴൂം പതിക്കാവുന്ന ഒരു വാളായി തൂങ്ങുന്നു.
സമൂഹം ഒറ്റപ്പെടുത്തുമ്പോഴും രാധ ദിവസങ്ങള്‍ തള്ളിനീക്കി.
അതിനിടയില്‍ അമ്മ അവളെ വിട്ടുപോയിരുന്നു. നീണ്ട കിടപ്പില്‍ വ്രണം ബാധിച്ചിരുന്ന അമ്മയുടെ ശരീരം ദഹിപ്പിക്കാന്‍ രാധ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അയാല്‍ക്കാര്‍ അടക്കം പറഞ്ഞു. പിശാച് ബാധിച്ച വീട്. ഏതോ നികൃഷ്ടജീവികളെപോലെ അവര്‍ ആ രണ്ട് ആത്മാക്കളെ വെറുത്തു.
ഇപ്പോള്‍ ഇവിടെ ഈ വടക്കിനിയിലിരുന്ന് ഓര്‍ക്കുമ്പോള്‍, ഒരിക്കല്‍ താന്‍കേട്ട വാക്കുകള്‍ സത്യമായിരുന്നില്ലേ, വിധിയോട് പൊരുതിയ, ഇപ്പോഴും പൊരുതുന്ന തന്‍െര്‍ ആത്മബലം അത് സമ്മതിക്കുവാന്‍ കൂട്ടാക്കിയില്ല. എങ്കിലും മരുപ്പച്ചക്ക് തന്നെ കബളിപ്പിക്കാന്‍ കഴിയില്ല.
ദാഹിച്ച് വലഞ്ഞ് ചെന്ന താന്‍ കണ്ടതെന്താണ്,  ചിറ്റോളങ്ങള്‍ക്ക് പകരം ഊഷരമായ മണല്‍പ്പരപ്പ്.
ജനല്‍പാളികള്‍ക്കിടയില്‍ ഒരു കിരുകിരാ ശബ്ദം, വാതില്‍പ്പാളികള്‍ക്കിടയില്‍ ഒരു നേര്‍ത്ത നിഴല്‍ നില്‍ക്കുന്നത് രാധ അവ്യക്തമായി കണ്ടു. പിന്നീടാ നിഴല്‍ അവള്‍ക്ക് കൂടുതല്‍ വ്യക്തമാകാന്‍ തുടങ്ങി.
പെട്ടെന്ന് തന്റെ വൈരൂപ്യമെല്ലാം മാറുന്നത് രാധ കണ്ടു, ഇതാ കൈകള്‍ക്ക് സ്പര്‍ശനശക്തി കിട്ടിയിരിക്കുന്നു. കണ്ണുകള്‍ക്ക് ഇപ്പോള്‍ എന്തൊരു പ്രകാശമാണ്.
ആരോ തന്റെ നനുത്ത കൈകള്‍ കൊണ്ട് തന്റെ കൈകളില്‍ സ്പര്‍ശിക്കുന്നത് അവളറഞ്ഞാ. ചുറ്റും പൂക്കളുടെ സൌരഭ്യം. ഇളംകാറ്റിനാല്‍ അവളുടെ മുടിച്ചുരുളുകള്‍ തത്തികളിച്ചു. എപ്പോഴാ അടഞ്ഞ് കിടന്ന വാതിലുകള്‍ ആരോ മലര്‍ക്കെ തുറന്നു.
ആ നനുത്ത കൈകളില്‍ പിടിച്ച് കൊണ്ട് അവള്‍ മെല്ലെ ഉയരുവാന്‍ തുടങ്ങി. അകലെ നക്ഷത്രങ്ങള്‍ക്കിടയില്‍ രണ്ട് താരകള്‍ അവളെ സ്വാഗതം ചെയ്യുവാന്‍ കണ്ണുചിമ്മുന്നു.
അപ്പോഴും അവളുടെ കണ്ണുകള്‍ ചിരിച്ചുകൊണ്ടേയിരുന്നു. വിധിയെ തോല്‍പ്പിച്ചൊരു മന്ദഹാസം  അവളുടെ മുഖമാകെ നിറഞ്ഞു.

Sabira K.S.,
Social Science.

ധ്വംസിക്കപ്പെടരുത് ഈ അവകാശങ്ങള്‍

'അവകാശം' എന്നത് നാം ഇടക്കിടെ കേട്ടുക്കൊണ്ടിരിക്കുന്നതും ചര്‍ച്ചക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു പദമാണ്. ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ അവന്റെ ജനവാസം ഭൂമിയില്‍ ആരംഭിച്ചത് തന്നെ ഒരുപാട് ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി വാദിച്ചുകൊണ്ടാണ്. ഒരു മനുഷ്യന് നിര്‍ബന്ധമായും വകവെച്ചു നല്‍കേണ്ടുന്ന അവന്റെ ആവശ്യങ്ങളായാണ് ചുരുക്കത്തില്‍ മനുഷ്യാവകാശമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മനുഷ്യാവകാശങ്ങള്‍ പല മേഖലകളില്‍ പലവിധത്തിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു രാജ്യത്ത് നിലകൊള്ളുന്ന ഒരാള്‍ക്ക് അവന്റെ സ്വസ്ഥവും സംതൃപ്തിവുമായ ജീവിതത്തിന് വേണ്ടി ഒരുപാട് അവകാശങ്ങള്‍ ഭരണഘടന അവന് വകവെച്ചു കൊടുത്തിട്ടുണ്ട്. ജീവിക്കുവാനുള്ള അവകാശം, ചിന്തിക്കുവാനും അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശം തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ഒരുപാട് അവകാശങ്ങള്‍ അവന് സ്വന്തമായുണ്ട്.
ജിവിക്കുവാനുള്ള അവകാശം ഏതൊരാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ന്യായമല്ലാത്ത കാരണത്താല്‍ മറ്റൊരാളുടെ ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശം നല്‍കിയിട്ടില്ല. ജീവനെ സംബന്ധിച്ചിടത്തോളം അത്രമാത്രം വിലയുണ്ട്. എന്നാല്‍ ഇന്ന് ലോകമൊട്ടുക്കും പകവീട്ടലിന്റെയും ചോരചീന്തലിന്റെയും കളികളാണ്. സ്വസ്ഥതയോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഭ്രൂണഹത്യകള്‍ മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങള്‍ ഇന്ത്യാ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും കൂടി വരികയാണ്. ഇത് അവന്റെ ജീവനുമേലുള്ള കടന്നുകയറ്റമാണ്. മരിക്കുവാനുള്ള അവകാശം പോലും ആര്‍ക്കും നല്‍കിയിട്ടില്ല എന്നുകൂടി ഇതിന്റെ കൂടെ നാം കൂട്ടി വായിക്കേണ്ടതാണ്.
ന്യൂനപക്ഷത്തിന്റെയും മറ്റുംപേരില്‍ സമൂഹത്തിലടം കിട്ടാതെ പോയ ആദിവാസികളും നാടോടികളുമൊക്കെ അവഗണനയുടെയും അസ്വാതന്ത്യ്രത്തിന്റെയും കയ്പ് ആവോളം അനുഭവിക്കുന്നവരാണല്ലോ. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും യാത്രക്കിടയിലും മറ്റുമായി അവരനുഭവിക്കുന്ന പീഡനങ്ങളും മറ്റും അവരുടെ വ്യക്തിസ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവകാശനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധനിര സ്ത്രീകളില്‍ നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. സ്വാതന്ത്യ്രമായി സഞ്ചരിക്കാനുള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ.
മനുഷ്യന്റെ സഞ്ചാരസ്വാതന്ത്യ്രത്തെ മുറിപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടില്‍ തുടടെ തുടരെ വന്നുകൊണ്ടിരിക്കുന്ന ബന്ദും ഹര്‍ത്താലുകളും. സ്വൈര്യമായി യാത്ര ചെയ്യുവാനുള്ള അവകാശം രാജ്യത്തെ ഓരോ പൌരനുമുണ്ട്.
വിദ്യാഭ്യാസ മേഖലയും ഇത്തരം അസമത്വങ്ങളില്‍ നിന്ന് മുക്തമല്ല. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമായി നല്‍കി ഭരണഘടന സമൂഹത്തോട് നീതിപുലര്‍ത്തുന്നുണ്ടെങ്കിലും വിദ്യാഭ്യാസരംഗം കച്ചവടവല്‍ക്കരിക്കപ്പെടുന്നത് മൂലം ഉന്നതരംഗങ്ങളില്‍ എത്തിപ്പെടുന്നതില്‍ നിന്നും പലരും തഴയപ്പെടുന്നു. അറിയാനുള്ള അവകാശം നിരോധിക്കപ്പെടുന്നത് മൂലം വിദ്യാര്‍ത്ഥികളായുള്ളവര്‍ അവരുടെ ബാല്യങ്ങള്‍ ബാലവേല പോലുള്ള അനീതിയുടെ വഴികളിലേക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.
ഇങ്ങനെ ജീവിതത്തിന്റെ നാനതുറകളില്‍ നിരവധി അവകാശ നിഷേധങ്ങള്‍ക്ക് മനുഷ്യസമൂഹം ഇരയായികൊണ്ടിരിക്കുമ്പോള്‍ മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും മൌനംപാലിക്കാന്‍ ഇടവന്നു കൂട. കഴിവിന്റെ പരമാവധി ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഓരോരുത്തര്‍ക്കും സധ്യമാകേണ്ടതുണ്ട്.

Naflath K,
Mathematics.

മൌനം

മൌനമേ നീയെത്ര സുന്ദരി
നീ മാത്രമാണേറ്റവും വാചാലവും
പറയാതെ പറയുന്ന പ്രണയവും
എന്നിലൂറുന്ന നവ സ്വപ്നങ്ങളും
മൌനമേ നീ നിന്നിലലിയുന്നവോ
നീ എന്നിലെ എന്നിലലിയുന്നുവോ...
സ്വപ്പനമാണു മനോഹരിയെന്നാരോ പറഞ്ഞു
യാഥാര്‍ത്ഥ്യത്തേക്കാള്‍ മധുരമീ സങ്കല്‍പങ്ങളും
എങ്കിലും മൌനമേ ഞാനറിയുന്നു നിന്നെ
നിന്നിലലിയും എന്നിലെ എന്നെ.

Raheema

Social Science.

കുറിപ്പുകള്‍

''ജീവിതത്തില്‍ നമ്മുടെ ദൌത്യം കണ്ടെത്താന്‍ മിക്കപ്പോഴും നീണ്ട പോരാട്ടങ്ങള്‍ തന്നെ വേണ്ടിവരും. എന്നാല്‍ തളരാതെ തുടര്‍ന്നാല്‍ നമ്മുടെ കര്‍ത്തവ്യം നാം കണ്ടെത്തും.''
''മനസ്സെന്നാല്‍ എപ്പോഴും മാറികൊണ്ടിരിക്കും അത് പല വര്‍ണ്ണങ്ങളാണ്, ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ മനസ്സിനെ നിയന്ത്രിക്കുക.''
''അകമേ പര്‍വ്വമാം വിദ്വോഷമായ്കിലും പുറമേ കൊഞ്ചമാം പ്രകടം നീ സഖേ''
''ഒരുപാട് സ്നേഹം തരുന്നവരെ ഒരു നുള്ളുപോലും വേദിനിപ്പിക്കരുത്.''
''നാം കൈവരിച്ച വിദ്യയില്‍ പിടിച്ച് കയറാന്‍ നാം ശ്രമിച്ചാല്‍ നമ്മുക്ക് വളരാം വളരെ ഉന്നതങ്ങളിലേക്ക് അതില്‍ ഒന്ന് തീര്‍ച്ച ശ്രമിക്കണം അല്ലാതെ നേടാന്‍ കഴിയില്ല.
''പരിശ്രമിക്കൂ വിജയം സുനിശ്ചിതം''
നാം ജീവിക്കേണ്ടത് നമ്മുക്ക് വേണ്ടിയല്ല നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്.''
''നാം നമ്മുടെ മാതാപിതാക്കളെ ആദരിക്കണം, സ്നേഹിക്കണം അവരുമായി അഭിപ്രായ ഭിന്നത ഉണ്ടായാലും.''
''നല്ല ചിന്തകള്‍ മാത്രം മനസ്സിലേറ്റുക അവ നല്ല സ്ഥിതിയിലേക്ക് നമ്മെ നയിക്കും.''
''ഒരുനിമിഷത്തെ ക്ഷമ ഒരുപക്ഷേ ഒരു മഹാദുരന്തത്തെ ഇല്ലാതാക്കും
ഒരു നിമിഷത്തെ അക്ഷമ ഒരുപക്ഷേ ഒരു ജീവിതം തന്നെ നശിപ്പിക്കാം.''
'' പഠിക്കാനാദ്യം വേണ്ടത് ആഗ്രഹം, പിന്നെ വേണ്ടത് ശ്രദ്ധ, മൂന്നാമത് ബുദ്ധി''
''ആഗ്രഹമുണ്ടാകും ശ്രദ്ധയുണ്ടെങ്കില്‍ ബുദ്ധിയുണ്ടാകും.

Vinodini,
Natural Science

GOOD FRIENDS

Like a jasmine
haven’t a beauty when leaves on petal
Together seems what a beauty?
White Colour Shows peace
Mind is to be with peace
Ah! What a lovely smell
Can make others be smelled beautifully
Same as in the case of a good friend
He can make the other also good
No creed No Caste No Religion
Only Good Good Good.

Binsha
English

സ്വപ്നതീരം

എന്നുമീ തീരത്തണയാന്‍
എത്രനാള്‍ മോഹിച്ചിരുന്നു
ഇന്നു ഞാനീ മനോഹരതീരത്തു
ഓര്‍മ്മകള്‍ നിറയുന്ന മനസ്സുമായെത്തി

തുള്ളിയൊഴുകുന്ന പുഴയും
കുളിരുമായെത്തും തെന്നലും
പൊന്‍കതിര്‍വിളയും പാടവും
എന്‍ മനസ്സില്‍ വസന്തമായെത്തി

പൊന്നൂഞ്ഞാലാടും പൊന്നോണവും
പൊന്‍കണി കാണും മേടമാസവും
ഇവിടെ വിടരുന്നൊരു പൂവുപോലും
അത്രമേല്‍ പൂണ്യമാസ്വദിപ്പൂ

പുലരിയിലാ പൂമരച്ചോട്ടില്‍
മോഹിച്ചു ഞാനിരുന്നുപോയി
പച്ചപ്പട്ടണിഞ്ഞാരോ താഴ്വരയില്‍
സുന്ദരതീരത്തണയാന്‍ സ്വപ്നത്തീരത്തണയാന്‍...

Besty Manuel,
Vice Chairperson
Commerce option

HAPPY HOME RECIPE INGREDIENTS:-

4 cups love
2 cups loyalty
5 quarts faith
2 tablespoon tenderness
1 cup Kindness
5 cups understanding
3 cups forgiveness
1 cup friendship
5 teaspoons hope
1 barrel laughter

METHOD
Take love and loyalty. Mix thoroughly with faith. Blend with tenderness, kindness, understanding and forgiveness. Add friendship and hope. Sprinkle abundantly with laughter. Bake with sunshine. Serve with generous helpings.

Shamna mol
Physical Science

WEDDING INVITATION

MATRIMONY OF
MR. GRAMMAR
Mrs & Mr. Article
Verb House, Grammar
Whole heartedly solicit your valuable presence on the occasion of the marriage of their beloved son
SUBJECT
With
PREDICATE
(D/o. Late. Mrs. & Mr. Part Tense
Tense Villa, Interjection)
On Gender,  24th Infinite month 2010
(117 Gerund, 14)
At  Vocabulary Complex, Conjection
Muhurtham between ! AM & ? AM
And thereafter for the reception at Preposition, Interjection.
With best compliments from: Parts of Speech.

Nisha A.B.,
Option. English

വിട

പോകുന്നു ഞാനീ വിശാലലോകത്തിന്റെ
നിഴലുകള്‍ വീഴാത്ത നിശബ്ദതയുടെ
തീരക്കയങ്ങള്‍ തന്നാഴങ്ങള്‍ തേടി
വിട പറയുകെന്നോട് സ്നേഹതീരങ്ങളെ
പിരിയുവാനറിയാത്ത പ്രേമത്തുടിപ്പിന്റെ
പടഹമോടെതിരേറ്റ ഗ്രാമസൌന്ദര്യമേ
വാരിപ്പുണര്‍ന്ന മനോജ്ഞഭാവങ്ങളെ
കണികണ്ടു കൊതി തീരാത്താര്‍ദ്രസ്മിതവുമായ്
തഴുകിത്തലോടിയണച്ച സ്വപ്നങ്ങളെ
മൌനം മഹാസാഗരം ജീവിതത്തിന്റെ
മാരിവില്ലൊന്നും പതിയാത്ത ശൈശവം
അതില്‍ മുങ്ങി, നൂര്‍ന്നെന്റെ യാത്ര ദുഃഖത്തിന്റെ
കനലയട്ടെ  വടുക്കള്‍ മായട്ടെ.
തുടികള്‍ പ്രണവസംഗീതമായ് മാറട്ടെ
അകലുവാന്‍ കാംക്ഷിക്കപോലുമസാദ്ധ്യമായ്
കരുതി സ്നേഹിച്ച കളിപ്പാട്ടങ്ങളെ
വിട തരികെന്റെ വിലോലമാം സങ്കല്‍പ
കളകളരിഞ്ഞു വിശുദ്ധതപൂതട്ടെ

ഫബീന കെ.എം., സോഷ്യല്‍ സയന്‍സ്