പറയാന്‍ വിട്ടുപോയ ചിന്തകള്‍ അക്ഷരക്കൂട്ടുകളിലൂടെ നവ തലമുറയുടെ ഉറച്ച ചുവടുകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ സാധിച്ചത് M.E.S Training College, Edathalaയുടെ അഭിമാനകരമായ മുഹൂര്‍ത്തമായി കാണുന്നു.
ചിതറിവീണ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ സൌഹൃദത്തിന്റെ അര്‍ഥം തിരഞ്ഞപ്പോള്‍ എറെ വൈകി... എങ്കിലും... ഈ താളിയോലകള്‍ക്ക് രൂപവും ഭാവവും നല്‍കാന്‍ കൂടെ നിന്ന ഒരുപാട് മുഖങ്ങള്‍, പരിഭവങ്ങള്‍, സ്നേഹവായ്പുകള്‍ എല്ലാം... എല്ലാം... ഒടുവില്‍ നമ്മുടെ അക്ഷരസ്വപ്നം സഫലമായി.
പറഞ്ഞുപോകുന്ന ജീവിതയാത്രക്കിടയില്‍ പറയാന്‍ വിട്ടുപോയ ചിലത്, അക്ഷരങ്ങള്‍പോലും നിരായുധീകരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ വാക്കുകളും പ്രവൃത്തികളും വഴിപിരിഞ്ഞ് പോകുന്ന ഒരു പുതുതലമുറയുടെ വിഹ്വലതകള്‍ അര്‍ഥരഹിതമായ സംഘര്‍ഷങ്ങളാകാം. എങ്കിലും കേള്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്. പറയാന്‍ കാലവും.
ഇതിന്റെ അപൂര്‍ണതകളും തെറ്റുകളും നാളേക്ക് തിരുത്തിനായി മാറ്റിവെയ്ക്കുന്നു. ഇത് കൂട്ടായ്മയുടെ വിജയം. കാഴ്ചയും കേള്‍വിയും നിശãബ്ദതയുടെ നിഗൂഢതകളില്‍ തളയ്ക്കപ്പെടുമ്പോഴും സ്വപ്നങ്ങള്‍ ചിതലരിക്കുമ്പോഴും മൂല്യവും സത്യവും കഴുവിലേറ്റപ്പെടുമ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കാം... നല്ല നാളേക്കുള്ള ഉറച്ച ചുവടുകള്‍ക്കായ്......
Mubaraque Hamza K.H.
No comments:
Post a Comment