അധിനിവേശങ്ങള്‍ ഒരു തുടര്‍ക്കഥപോലെ ഏതുകാലത്തും നടന്നിട്ടുണ്ട്. സമ്പത്തിനുവേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത മോഹങ്ങളാണ് അതിര്‍ത്തികള്‍ കടന്ന് ആയുധമെടുക്കാന്‍ പല രാഷ്ട്രങ്ങളെയും പ്രേരിപ്പിച്ചത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലെയും, പ്രകൃതി ^ ജൈവ ഇന്ധങ്ങളെ കൊള്ളയടിച്ചും അധിനിവേശം നടത്തിയുമാണ് ഇന്നു കാണുന്ന യൂറോപ്പും അതിലെ പല രാഷ്ട്രങ്ങളും സമ്പന്നമായതും സാമ്രാജ്യത്വം സ്ഥാപിച്ചതും. ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് സമ്രാജ്യത്വങ്ങള്‍ക്ക് ശേഷം അധിനിവേശത്തിന്റെ പുതിയൊരു രാഷ്ട്രീയത്തിന് രൂപം കൊടുത്തിരിക്കുകയാണ് ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം. തങ്ങളുടെ ചാര സംഘടനയിലെ CIAയെ ഉപയോഗിച്ച് പല രാഷ്ട്രങ്ങളിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച്, ഭരണകൂടത്തെ അട്ടിമറിച്ച് ആ സ്ഥാനത്ത് റാന്‍മൂളികളെ അവരോധിക്കുകയും സമ്പത്ത് മുഴുവന്‍ ഊറ്റിയെടുക്കുകയുമാണ് ഇന്നു ചെയ്തു കൊണ്ടിരിക്കുന്നത്.
ലോകത്തുള്ള പല രാജ്യങ്ങളിലും അമേരിക്കന്‍ പങ്ക് വളരെ വ്യക്തമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ പോരാട്ടങ്ങളെ അണയാതെ കത്തിച്ചു നിര്‍ത്തുന്നത് അമേരിക്കന്‍ ആയുധങ്ങളാണ്. എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങള്‍കൊണ്ടും സമ്പന്നമായ ഈ കറുത്ത ഭൂഖണ്ഡത്തെ അക്ഷയപാത്രം പോലെ നിലനിര്‍ത്താന്‍ സാമ്രാജ്യത്വം പടച്ചുവിടുന്നതാണ് നൈജീരിയയിലും കോംഗോയിലും, എതോപ്യയിലും, സോമാലിയയിലുമൊക്കെയുള്ള ആഭ്യന്തരകലാപങ്ങളും വര്‍ഗീയ വിദ്വേഷവും. ഈ രാജ്യങ്ങളിലെ ഇരുകക്ഷികള്‍ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതും തമ്മിലടിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. ഈ ആഭ്യന്തര ലഹളകള്‍ക്കിടയില്‍ എണ്ണയും, സമ്പത്തും കടത്തിക്കൊണ്ടുപോകുകയും പകരം അവര്‍ക്ക് നല്‍കുന്നതോ ആയുധങ്ങളുമാണ്.
ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ലോക പോലീസ് ചമഞ്ഞു കൊണ്ട് പല രാഷ്ട്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇറാഖില്‍ കൂട്ടനശീകരണ ആയുധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും ഏകാധിപത്യഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് സമാധാനം നല്‍കാനുമെന്നൊക്കെ പറഞ്ഞ് അധിനിവേശം നടത്തി. പിന്നീടാണ് കൂട്ട നശീകരണ ആയുധങ്ങളല്ല അവരുടെ ലക്ഷ്യമെന്നും എണ്ണയും, മറ്റ് പ്രകൃതി വിഭവങ്ങളുമാണെന്ന് ലോകം മനസ്സിലാക്കിയത്. അതുപോലെ തന്നെ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉസാമബിന്‍ലാദനു നല്‍കി അഫ്ഗാന്‍ രാഷ്ട്രത്തെ ശിഥിലമാക്കി. ഉസാമയെ പിടികൂടുന്നതിനും പകരം രാഷ്ട്രീയ, സാമ്പത്തിക അജണ്ടയാണ് ഇതിനുപിന്നിലെന്ന് ലോകം പിന്നീടാണ് മനസ്സിലാക്കിയത്. ഇങ്ങനെ ഓരോ രാജ്യത്തും അമേരിക്ക ഇടപെട്ട് കൊണ്ടിരുന്നപ്പോള്‍ നാം നിശãബ്ദരായിരുന്നു. അവസാനമായി അവര്‍ നമ്മുടെ രാഷ്ട്രത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്നു. ഹിലാരി ക്ലിന്റന്‍ ഇന്ത്യയില്‍ വന്ന് ആണവകരാറില്‍ പ്രധാനമന്ത്രിയെക്കൊണ്ട് ഒപ്പുവെപ്പിച്ചപ്പോള്‍ ഇന്ത്യ അതിന്റെ പരമാധികാരം അടിയറവ് വെക്കുകയായിരുന്നു. കാരണം, രാജ്യത്തിലെ സൈന്യത്തെയും ആയുധബലത്തെയും കുറിച്ചുള്ള കണക്കുകള്‍ അമേരിക്കയ്ക്ക് കൈമാറാനും, ഇനി ആയുധങ്ങള്‍ വാങ്ങുകയും ചെയ്യുന്നെങ്കില്‍ അമേരിക്ക അറിയണമെന്ന വ്യവസ്ഥയുമായിരുന്നു ഇതില്‍. അങ്ങനെ സ്വന്തം മണിയറ രഹസ്യം പോലും അടിയറ വെച്ചുകൊണ്ട് ഇന്ത്യ സാമ്രാജ്യത്വത്തിനു മുമ്പില്‍ ഓഛാനിച്ചു നില്‍ക്കുന്നു.
ഒരു വശത്ത് സാമ്രാജ്യത്വം ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ മറുവശത്ത് ഫാഷിസം ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളും, ദലിതുകളും ഏറ്റവും കൂടുതല്‍ ഭയക്കുന്നതും ഫാഷിസത്തെ തന്നെയാണ്. 1925ല്‍ RSS എന്ന സംഘടനാ രൂപീകരണത്തോടുകൂടി ഫാഷിസം അതിന്റെ മൂര്‍ത്തരൂപത്തില്‍ എത്തി. രൂപീകരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ കലാപങ്ങള്‍ സൃഷ്ടിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. നാഗ്പൂര്‍, മീററ്റ്, ആസാം, നെല്ലി, മംഗലാപുരം, മൈസൂര്‍ എന്നിങ്ങനെ കലാപങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സ്വാത്രന്ത്യ സമരത്തിനുവേണ്ടിയുള്ള പോരാട്ടത്തെക്കാള്‍ ഇവര്‍ക്കിഷ്ടം കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനായിരുന്നു. 1954 മുതല്‍ 1992 വരെയുള്ള നീണ്ട 38 വര്‍ഷത്തെ കണക്കെടുത്താല്‍ 13316 കൂട്ടക്കൊലകള്‍ക്കാണ് ഫാഷിസം നേതൃത്വം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഇവര്‍ നേരിട്ടുള്ള ഉന്മൂലനശ്രമങ്ങള്‍ നിര്‍ത്തലാക്കി പകരണം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്ത് വംശഹത്യ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെ രക്ഷിക്കൂ എന്ന് പൊട്ടിക്കരഞ്ഞ് പറയുന്ന നിസ്സാഹയരായ ജനതയോട് 'We have no order to save you' എന്നുപറയുന്ന പോലീസ് ഉദ്യോഗസ്ഥരെയും നമുക്ക് കാണാം. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഗുജറാത്തില്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയായിരുന്നു വംശഹത്യ അരങ്ങേറിയത്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സൈന്യത്തില്‍ കയറിപ്പറ്റുകയും അവിടെ നിന്നും RDX കടത്തി അഭിനവ് ഭാരത് പോലെയുള്ള ഭീകരസംഘടനകള്‍ക്ക് എത്തിച്ച് കൊടുത്ത് സ്ഫോടനം നടത്തി അത് മറ്റുവിഭാഗത്തിന് മേല്‍ചാര്‍ത്തി കൊടുത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു. മലേഗാവ്, മോദാസ്, നന്ദേഘ്, അജ്മീര്‍, സംജോദ എക്സ്പ്രസ് സ്ഫോടനങ്ങള്‍ മുഴുവന്‍ ഹിന്ദുഫാഷിസ്റ്റ് സ്പോണ്‍സ്സേര്‍ഡ് സ്ഫോടനങ്ങളാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുക്കെ, ഇവ സമൂഹത്തിന് നേരെ തുറന്നുകാട്ടി തന്ന ഹേമന്ത്കര്‍ക്കരെ എന്ന പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു. അഭിനവ് ഭാരത്, ശ്രീരാമസേന, സനാതന്‍ സംസ്ഥ, വിമാനത്തില്‍ ബോംബ് വെച്ച ഹരിദ്വാര്‍ മിത്രമണ്ഡല്‍ എന്നിങ്ങനെ പല പേരുകളില്‍ ഒരോദിവസവും ഫാഷിസത്തിന്റെ പുതിയ മുഖങ്ങള്‍ രൂപം കൊള്ളുകയും ഇവയുടെയൊക്കെയും ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നുള്ളതുമാണ്.
ഈ അവസരത്തിലാണ് ഇന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ ആവശ്യകതയുള്ളത്. കാരണം സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തികളായി എന്നും കണക്കാക്കപ്പെട്ടവരാണ് വിദ്യാര്‍ത്ഥികള്‍. കുനിഞ്ഞിരുന്ന് പഠിക്കുന്നതോടൊപ്പം നിവര്‍ന്ന് നിന്ന് മുഷ്ഠിചുരുട്ടി പോരാടാനുള്ള വിദ്യാര്‍ത്ഥികളുടെ ഇച്ഛാശക്തിയാണ് പല സാമൂഹ്യമാറ്റത്തിനും കാരണമായിത്തീര്‍ന്നത്.
ഇത്തരത്തില്‍ ഒന്നായിരുന്നു ഇറാനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം. സാമ്രാജ്യത്വം അതിന്റെ നവലോകശ്രമം പടുത്തുയര്‍ത്തുന്നതിന്റെ ഫലമായി ഇറാനില്‍ ഇടപെട്ടുകൊണ്ടിരുന്നപ്പോള്‍, ഇനിയും തങ്ങള്‍ നിശãബ്ദരായി നിന്നാല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ നാമ്പ് ഉടലെടുക്കുമെന്ന് ഭയന്ന്് നിശãബ്ദമായ ക്ലാസ്മുറികളില്‍ നിന്ന് ബഹളമായ പോരാട്ടവീഥിയിലേക്ക് വിദ്യാര്‍ത്ഥികള്‍ കാലെടുത്തുവെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോഴും തങ്ങളുടെ അധ്യയനവര്‍ഷങ്ങള്‍ നഷ്ടപ്പെടുമെന്നുള്ള ഭീതിയായിരുന്നില്ല ഇവരെ നയിച്ചത്. പകരം സമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള തുടിപ്പുകളായിരുന്നു. ചൈനയിലെ ടിയാന്മെന്റ് സ്ക്വയറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഇതു തന്നെയായിരുന്നു.
ഭരണകൂട ഭീകരത പരകോടിയിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങി. എന്നാല്‍, ഈ പ്രക്ഷോഭത്തെ അധികാരികള്‍ വെടിയുണ്ട കൊണ്ട് എതിരിട്ടപ്പോള്‍, വിദ്യാര്‍ത്ഥികളുടെ രക്തം പാഴായിരുന്നില്ല. അത് സാമൂഹ്യമാറ്റത്തിന്റെ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. ഇത്രയൊക്കെ ചരിത്രം നമുക്ക് മുന്നിലുള്ളപ്പോള്‍ ഇനിയും ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ഇന്ത്യയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി മുന്നേറ്റം ഉയര്‍ന്നു വരേണ്ടതാണ്. ഇവയെ സമര്‍ത്ഥമായി പ്രതിരോധിക്കുകയും, അതിജീവനത്തിന്റെ പടയൊരുക്കുകയും ചെയ്യുന്ന സമൂഹ്യക്രമത്തിനുവേണ്ടിയാവണം ഓരോ വിദ്യാര്‍ത്ഥികളും ശ്രമിക്കേണ്ടത്.
Ali P.
Commerce option,
No comments:
Post a Comment