കുഞ്ഞേ, നീ അറിയുന്നുവോ
ഈ അമ്മതന്‍ വേദന
മാതൃസ്നേഹം ചൊരിയേണ്ട നിന്നില്‍ ഞാന്‍
വിരഹത്തിന്‍ വേദന നീട്ടിത്തരുന്നുവോ
സ്നേഹകണികകള്‍ നല്‍കേണ്ട നിന്നില്‍ ഞാന്‍
ശോകത്തിന്‍ തന്ത്രികള്‍ മീട്ടിത്തരുന്നുവോ
പാലൂട്ടി തേനൂട്ടി ലാളിക്കും നിന്നെ ഞാന്‍
ഓമനപ്പൂമുഖം ഉമ്മവെച്ചിടും ഞാന്‍
നന്മയ്ക്ക് വേണ്ടി പടപൊരുതുമ്പോഴും
അമ്മതന്‍ സ്നേഹം നിന്നിലായെത്തുന്നു.
ഒരുനോക്ക് കാണാന്‍ വാരിപ്പുണരാന്‍
അമ്മതന്‍ ഉള്ളംതുളുമ്പുന്നു ഓമലേ
എന്നിലെ സ്പന്ദനം എപ്പോഴും ഓമലേ
നിന്നിലേക്കെത്തുന്നു നീ അറിയുന്നുവോ.
നിന്‍ ചാരത്തെത്തുവാന്‍ എന്‍മനം വെമ്പന്നു
ഓമലേ സദ്ഗദം കാത്തിരിക്കുന്നു ഞാന്‍.
Savitha K.
Physical Science.
No comments:
Post a Comment