ചിരിക്കുകയാണു മനുഷ്യന്‍
ഓരോരോ കാലത്തില്‍,
ഓരോരോ ഭാവത്തില്‍,
ചിരിക്കുന്നു ചെറുപ്പത്തിലവന്‍
മോണകാട്ടിയ,
നിഷ്കളങ്കച്ചിരി.
ചിരിക്കുന്ന ബാല്യത്തിലുമവന്‍
കുസൃതി നിറഞ്ഞ
പാല്‍ പുഞ്ചിരി.
കൌമാരത്തിലും ചിരിക്കുകയാണവന്‍
കാമത്തില്‍ ചാലിച്ച
തേനൂറും പുഞ്ചിരി.
ചിരി തുടരും യവ്വൌനത്തിലും
എന്തോ നേടിയ
ഗര്‍വ്വന്‍ ചിരി
മധ്യവയസ്കനും ചിരിക്കുന്നു.
ബാധ്യതകള്‍ നിറവേറ്റുന്നതിനി^
ടയ്ക്കൊരു ക്ഷീണച്ചിരി.
വൃദ്ധനും ചിരിച്ച് കൊണ്ടേയിരിക്കും
അവഗണിക്കപ്പെടുമ്പോഴുള്ള
ഒരു പരിഭവച്ചിരി
എല്ലാം പടരുന്നത് ഒരു
ചുണ്ടിലെങ്കിലും
അതിലടക്കപ്പെട്ടിരിക്കുന്നു...
പല ഭാവങ്ങള്‍....
Abeeshmon T.P.
Physical Science
No comments:
Post a Comment