Pages

Monday, November 8, 2010

'ജീവിതപാത'

'MES' ദിവ്യപ്രകാശം പരത്തുന്ന വിജ്ഞാനകോശം
നിറഞ്ഞ നിലാവിലെ നിത്യകാന്തി പോല്‍
MESന്റെ നന്മകള്‍ എന്നെ മൂടുന്നു
നീ നല്‍കിയ അറിവുകള്‍...
പ്രതീക്ഷയുടെ വെണ്‍കതിരൊളിവീശി.
ഹൃദയത്തില്‍ നീ നട്ടപൂന്തോപ്പ്...
വിരിഞ്ഞ പൂക്കള്‍തന്‍ സുഗന്ധത്തിലാരോ
ദിവ്യപ്രകാശം ചൊരിയുന്നു...
എന്റെ വഴിത്താരയെ ധന്യമാക്കും എന്ന പ്രതീക്ഷയോടെ ഈ കവിത ഇവിടെ കുറിച്ചിടെട്ടെ''

ഉമ്മറത്തിണ്ണയില്‍ ഒറ്റക്കിരുന്നു ഞാന്‍
വാനത്തെ നോക്കി മന്ദഹസിച്ചതും
അന്ധകാരത്തിന്‍ നിഗൂഢത മാറ്റിയാ
മന്ദഹാസം എന്നിലുള്ളിലൊളിപ്പിച്ചു.
പെട്ടെന്നു കാല്‍പെരുമാറ്റം കേട്ടപ്പോള്‍
നിസ്സീമമായി എന്‍ അന്തരം മന്ത്രിച്ചു
എപ്പഴോ തോന്നിയ കോട്ടികുറുമ്പിനെ
കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല.
മുത്തശãി ചൊല്ലിയ കുട്ടികഥയിലെ
ഓര്‍മ്മകള്‍ എന്നെ ഒറ്റപ്പെടുത്തുന്നു
കൂരിരുള്‍ മൂടിയ വീഥിയിലല്ലയോ,
ജീവിതത്തിന്‍പാത നീട്ടിത്തരുന്നതും.
ഏറെ ചിന്തിച്ചുനില്‍ക്കുന്ന എന്നിലായ്
മൌനത്തിന്‍ വേദന പാടെ തളര്‍ത്തിയോ.
അര്‍ക്കനെ നോക്കി വിടരാന്‍ കൊതിക്കുന്ന
സൂര്യകാന്തി പൂവിന്‍ സന്തോഷം കണ്ടുവോ.
ശോകത്തിന്‍ തന്ത്രിയിലൂടെയല്ലേ നാം
സ്നേഹത്തിന്‍ മുത്തുകള്‍ കോര്‍ത്തെടുക്കുന്നതും.
സൌരഭ്യമുള്ള പൂക്കളെ കാണുമ്പോള്‍
ആനന്ദനിര്‍വൃതി കൊള്ളുകയാണുനാം
സ്വപ്നങ്ങളില്‍ നാം എന്തെല്ലാം തീര്‍ക്കുന്നു
ജീവിതത്തിന്‍ പാത ഓര്‍ക്കാതെയല്ലയോ...

Shailaja P.K,
Commerce

No comments:

Post a Comment